Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Tuesday, February 10
    Breaking:
    • മലയാളം മിഷൻ ഭാഷ മയൂരം പുരസ്‌കാരം അംബു സതീഷിന്
    • റമദാൻ വിപണിയിൽ വിലക്കുറവിന്റെ വിസ്മയവുമായി ജിദ്ദ ഹൈപ്പർ അൽ വഫ; വൻ ഓഫറുകളുമായി ‘റമദാൻ ഡീൽസ്’
    • കൊടും ലൈംഗിക കുറ്റവാളി എപ്സ്റ്റീൻ ഫയൽസിലെ ‘മോദി’: മാധ്യമങ്ങൾ ഇനിയും പറയാൻ മടിക്കുന്നത്
    • ഫലസ്തീൻ അനുകൂല നിലപാട്: ടഫ്‌റ്റ്‌സ് സർവകലാശാല വിദ്യാർത്ഥിനിക്കെതിരായ നാടുകടത്തൽ നടപടി കോടതി റദ്ദാക്കി
    • ഏവിയേഷന്‍, ഗതാഗത മേഖലാ സഹകരണത്തിന് സൗദി അറേബ്യയും സ്പെയിനും കരാറുകള്‍ ഒപ്പുവെച്ചു
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»Latest

    വെസ്റ്റ് ബാങ്കിലെ ഇസ്രായിലിന്റെ തീരുമാനം ദ്വിരാഷ്ട്ര പരിഹാരത്തെ തകർക്കുമെന്ന് യു.എന്‍

    കിഴക്കൻ ജറൂസലം ഉൾപ്പെടെയുള്ള വെസ്റ്റ് ബാങ്കിലെ ഇസ്രായിലി കുടിയേറ്റങ്ങൾക്കും അവയുടെ ഭരണസംവിധാനങ്ങൾക്കും നിയമസാധുതയില്ലെന്നും അത്തരം നടപടികൾ ഇസ്രായിൽ പിൻവലിക്കണമെന്നും യു.എൻ ആവശ്യപ്പെട്ടു.
    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്10/02/2026 Latest Top News World 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    ന്യൂയോര്‍ക്ക് – അധിനിവിഷ്ട വെസ്റ്റ് ബാങ്കിലെ എ, ബി മേഖലകളിൽ ഇസ്രായിൽ സുരക്ഷാ മന്ത്രിസഭ എടുത്ത പുതിയ തീരുമാനങ്ങളിൽ ഐക്യരാഷ്ട്രസഭ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസ് കടുത്ത ആശങ്ക പ്രകടിപ്പിച്ചു. വെസ്റ്റ് ബാങ്കിലെ ഭരണപരമായ നിയന്ത്രണങ്ങൾ ഏറ്റെടുക്കാനുള്ള ഇസ്രായിലിന്റെ ഈ നീക്കം, ഇസ്രായിലും ഫലസ്തീനും രണ്ട് സ്വതന്ത്ര രാഷ്ട്രങ്ങളായി കഴിയുക എന്ന ‘ദ്വിരാഷ്ട്ര പരിഹാര’ സാധ്യതകളെ പൂർണ്ണമായും തകർക്കുമെന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകി. അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനമായ ഇത്തരമൊരു നടപടി മേഖലയെ കൂടുതൽ അസ്ഥിരപ്പെടുത്തുമെന്നും, അന്താരാഷ്ട്ര നീതിന്യായ കോടതി വിധിച്ചതുപോലെ ഇത് നിയമവിരുദ്ധമാണെന്നും അദ്ദേഹം പ്രസ്താവനയിൽ വ്യക്തമാക്കി. കിഴക്കൻ ജറൂസലം ഉൾപ്പെടെയുള്ള വെസ്റ്റ് ബാങ്കിലെ ഇസ്രായിലി കുടിയേറ്റങ്ങൾക്കും അവയുടെ ഭരണസംവിധാനങ്ങൾക്കും നിയമസാധുതയില്ലെന്നും അത്തരം നടപടികൾ ഇസ്രായിൽ പിൻവലിക്കണമെന്നും യു.എൻ ആവശ്യപ്പെട്ടു.

    വെസ്റ്റ് ബാങ്കിലെ ഭൂമി രജിസ്‌ട്രേഷനിലും ഉടമസ്ഥാവകാശത്തിലും വരുത്തിയ മാറ്റങ്ങൾ വഴി ഫലസ്തീനികളുടെ വീടുകൾ പൊളിച്ചുമാറ്റാൻ ഇസ്രായിലിന് ഇനി എളുപ്പത്തിൽ സാധിക്കുമെന്ന് ഇസ്രായിലി വാർത്താ സൈറ്റായ വൈനെറ്റ് റിപ്പോർട്ട് ചെയ്തു. ഇത് ജൂതകുടിയേറ്റ പ്രവർത്തനങ്ങൾ വെസ്റ്റ് ബാങ്കിലുടനീളം വ്യാപിക്കാൻ കാരണമാകും. ഇസ്രായിൽ സർക്കാരിന്റെ ഈ നീക്കങ്ങൾ അപകടകരമാണെന്നും, ഫലസ്തീൻ ജനതയെ ആ പ്രദേശങ്ങളിൽ നിന്ന് കുടിയിറക്കി ഭൂമി പിടിച്ചെടുക്കാനുള്ള പദ്ധതിയുടെ ഭാഗമാണെന്നും ഫലസ്തീൻ അതോറിറ്റി വിശേഷിപ്പിച്ചു.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    അതേസമയം, വെസ്റ്റ് ബാങ്കിനെ ഇസ്രായിലിൽ കൂട്ടിച്ചേർക്കുന്നതിനെ യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് എതിർക്കുന്നതായി വൈറ്റ് ഹൗസ് ഉദ്യോഗസ്ഥൻ വ്യക്തമാക്കി. വെസ്റ്റ് ബാങ്കിലെ സ്ഥിരത ഇസ്രായിലിന്റെ സുരക്ഷയ്ക്കും സമാധാനത്തിനും അത്യാവശ്യമാണെന്നാണ് അമേരിക്കയുടെ നിലപാട്. സൗദി അറേബ്യ, യു.എ.ഇ, ഖത്തർ, ഈജിപ്ത്, തുർക്കി തുടങ്ങിയ ഒട്ടുമിക്ക അറബ്-ഇസ്‌ലാമിക രാജ്യങ്ങളും ഇസ്രായിലിന്റെ നടപടികളെ ശക്തമായി അപലപിച്ചു. അധിനിവിഷ്ട ഫലസ്തീൻ പ്രദേശത്തിനുമേൽ ഇസ്രായിലിന് യാതൊരു പരമാധികാരവുമില്ലെന്ന് സംയുക്ത പ്രസ്താവനയിലൂടെ ഈ രാജ്യങ്ങൾ ഓർമ്മിപ്പിച്ചു. ജോർദാൻ രാജാവ് അബ്ദുല്ല രണ്ടാമനും ഫലസ്തീൻ പ്രസിഡന്റ് മഹ്‌മൂദ് അബ്ബാസും ഈ നിയമവിരുദ്ധ നീക്കങ്ങൾക്കെതിരെ ലോകരാജ്യങ്ങളുടെ ശ്രദ്ധ ക്ഷണിക്കുകയും ചെയ്തു.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Israel West Bank
    Latest News
    മലയാളം മിഷൻ ഭാഷ മയൂരം പുരസ്‌കാരം അംബു സതീഷിന്
    10/02/2026
    റമദാൻ വിപണിയിൽ വിലക്കുറവിന്റെ വിസ്മയവുമായി ജിദ്ദ ഹൈപ്പർ അൽ വഫ; വൻ ഓഫറുകളുമായി ‘റമദാൻ ഡീൽസ്’
    10/02/2026
    കൊടും ലൈംഗിക കുറ്റവാളി എപ്സ്റ്റീൻ ഫയൽസിലെ ‘മോദി’: മാധ്യമങ്ങൾ ഇനിയും പറയാൻ മടിക്കുന്നത്
    10/02/2026
    ഫലസ്തീൻ അനുകൂല നിലപാട്: ടഫ്‌റ്റ്‌സ് സർവകലാശാല വിദ്യാർത്ഥിനിക്കെതിരായ നാടുകടത്തൽ നടപടി കോടതി റദ്ദാക്കി
    10/02/2026
    ഏവിയേഷന്‍, ഗതാഗത മേഖലാ സഹകരണത്തിന് സൗദി അറേബ്യയും സ്പെയിനും കരാറുകള്‍ ഒപ്പുവെച്ചു
    10/02/2026

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2026 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.