തിരുവനന്തപുരം- സംസ്ഥാന നിയമസഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ രാവിലെ എട്ട് മണിയോടെ ആരംഭിച്ചു. വോട്ടെണ്ണലിന്റെ ആദ്യ ഘട്ടത്തിൽ പോസ്റ്റൽ വോട്ടുകൾ പരിഗണിച്ചപ്പോൾ എൽഡിഎഫ് ആണ് മുന്നിലുണ്ടായിരുന്നത്. എന്നാൽ മിനിറ്റുകൾക്കകം നില മെച്ചപ്പെടുത്തിയ യുഡിഎഫ് ലീഡ് തിരിച്ചുപിടിക്കുന്ന കാഴ്ചയാണ് കാണുന്നത്. നിലവിലെ കണക്കുകൾ പ്രകാരം 86 സീറ്റുകളിൽ യുഡിഎഫ് സ്ഥാനാർത്ഥികൾ മുന്നിട്ടുനിൽക്കുന്നു.
എൽഡിഎഫ് 46 സീറ്റുകളിലും ബിജെപി നേതൃത്വം നൽകുന്ന എൻഡിഎ 4 സീറ്റുകളിലും നിലവിൽ ലീഡ് ചെയ്യുന്നുണ്ട്. പ്രധാന മുന്നണികളുടെ പ്രമുഖ സ്ഥാനാർത്ഥികളെല്ലാം തന്നെ പോസ്റ്റൽ വോട്ടുകളിൽ വ്യക്തമായ മേധാവിത്വം പുലർത്തുന്നുണ്ട്. വോട്ടെണ്ണൽ പുരോഗമിക്കുന്നതോടെ കൃത്യമായ ചിത്രങ്ങൾ വരും മണിക്കൂറുകളിൽ പുറത്തുവരും.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group



