നഗോയ- ജപ്പാനിലെ നഗോയയിൽ തിരിതെളിഞ്ഞ 20-ാമത് ഏഷ്യൻ ഗെയിംസ് ഉദ്ഘാടന ചടങ്ങിലെ സൗദി അറേബ്യയുടെ മാർച്ച്പാസ്റ്റ് വർണ്ണാഭമായി. യാര ഗെഥാൻ ജി അൽഅംരിയും ഖലീഫ ഖലീൽ അൽ ഉമൈരിയുമായി പതാകയേന്തിയത്.
19 കായിക ഇനങ്ങളിലായി 144 കായികതാരങ്ങളാണ് സൗദി അറേബ്യയെ പ്രതിനിധീകരിച്ച് ഏഷ്യൻ ഗെയിംസിൽ മത്സരിക്കുന്നത്. പരമ്പരാഗത അറബിക് വസ്ത്രങ്ങളും കായിക വസ്ത്രങ്ങളും ധരിച്ചാണ് സൗദി താരങ്ങൾ മാർച്ച് പാസ്റ്റിൽ സ്റ്റേഡിയത്തിലേക്ക് പ്രവേശിച്ചത്.
ഏഷ്യൻ ഗെയിംസിന് തിരി തെളിയുന്നു, മെഡൽ പ്രതീക്ഷയുമായി സൗദി അറേബ്യ
നാളെ ബാസ്കറ്റ്ബോൾ, ഷൂട്ടിംഗ്, വോളിബോൾ തുടങ്ങിയ ഇനങ്ങളിലെ ആദ്യ റൗണ്ട് യോഗ്യതാ മത്സരങ്ങളിൽ സൗദി താരങ്ങൾ മത്സരിക്കും. സൗദി ഫുട്ബോൾ ടീമിന്റെ അടുത്ത നിർണായക ഗ്രൂപ്പ് ഘട്ട മത്സരം സെപ്റ്റംബർ 22ന് രാത്രി 7 മണിക്ക് ദക്ഷിണ കൊറിയക്കെതിരെയാണ്.







