Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Monday, February 9
    Breaking:
    • കൂടുതല്‍ വെസ്റ്റ് ബാങ്ക് പ്രദേശങ്ങള്‍ ഇസ്രായിലില്‍ കൂട്ടിച്ചേര്‍ക്കുന്നത് എല്ലാ കരാറുകളെയും ദുര്‍ബലപ്പെടുത്തുന്നതായി ഫലസ്തീന്‍ വൈസ് പ്രസിഡന്റ്
    • ആയുധം ഉപേക്ഷിക്കാനും വിദേശ ഭരണം അംഗീകരിക്കാനും തയാറല്ലെന്ന് ഹമാസ് നേതാവ്
    • ബ്രിട്ടീഷ് റാപ്പർ സെൻട്രൽ സി ഇസ്‌ലാം മതം സ്വീകരിച്ചു
    • യുഎസ് സ്കീയിംഗ് താരം ഹണ്ടർ ഹെസിനെ രൂക്ഷമായി വിമർശിച്ച് ട്രംപ്
    • ദീപകിന്റെ ആത്മഹത്യ; പ്രതി ഷിംജിതയുടെ ജാമ്യാപേക്ഷയിൽ ഇന്ന് കോടതി വിധി പറയും
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»Latest

    യുഎസ് സ്കീയിംഗ് താരം ഹണ്ടർ ഹെസിനെ രൂക്ഷമായി വിമർശിച്ച് ട്രംപ്

    ഹെസിനെ ഒരു 'ലൂസർ' എന്ന് വിശേഷിപ്പിച്ച ട്രംപ്, ഇത്തരക്കാർക്കായി ആർപ്പുവിളിക്കാൻ പ്രയാസമാണെന്നും തന്റെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമിൽ കുറിച്ചു
    പി പി ചെറിയൻBy പി പി ചെറിയൻ09/02/2026 Latest America World 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    മിലാനോ കോർട്ടിന– നിലവിലെ ശൈത്യകാല ഒളിമ്പിക്സിൽ അമേരിക്കയെ പ്രതിനിധീകരിക്കുന്നതിൽ തനിക്ക് “മിശ്രവികാരം” ആണെന്ന പ്രസ്താവന നടത്തിയ യുഎസ് ഫ്രീസ്റ്റൈൽ സ്കീയിംഗ് താരം ഹണ്ടർ ഹെസിനെ രൂക്ഷമായി വിമർശിച്ച് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ഹെസിനെ ഒരു ‘ലൂസർ’ എന്ന് വിശേഷിപ്പിച്ച ട്രംപ്, ഇത്തരക്കാർക്കായി ആർപ്പുവിളിക്കാൻ പ്രയാസമാണെന്നും തന്റെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമിൽ കുറിച്ചു.

    ഇറ്റലിയിലെ ഉദ്ഘാടന ചടങ്ങിന് മുന്നോടിയായി നടന്ന വാർത്താ സമ്മേളനത്തിലാണ് ഹണ്ടർ ഹെസ് വിവാദ പരാമർശം നടത്തിയത്. “അമേരിക്കയിൽ നടക്കുന്ന പല കാര്യങ്ങളുടെയും വലിയ ആരാധകനല്ല ഞാൻ. പതാക ധരിക്കുന്നത് കൊണ്ട് അമേരിക്കയിൽ നടക്കുന്ന എല്ലാ കാര്യങ്ങളെയും ഞാൻ പ്രതിനിധീകരിക്കുന്നു എന്ന് അർത്ഥമില്ല,” എന്നായിരുന്നു ഹെസിന്റെ വാക്കുകൾ. തന്റെ ധാർമ്മിക മൂല്യങ്ങൾക്കൊപ്പം നിൽക്കുന്ന കാര്യങ്ങളെയും സ്വന്തം കുടുംബത്തെയും സുഹൃത്തുക്കളെയുമാണ് താൻ പ്രതിനിധീകരിക്കുന്നതെന്നും താരം കൂട്ടിച്ചേർത്തു.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    തന്റെ രാജ്യത്തെ പ്രതിനിധീകരിക്കുന്നില്ലെന്ന് പറയുന്ന ഒരാൾ ടീമിൽ ഇടം പിടിക്കാൻ ശ്രമിക്കരുതായിരുന്നുവെന്നും അത്തരമൊരാൾ ടീമിലുള്ളത് ഖേദകരമാണെന്നും ട്രംപ് പറഞ്ഞു. അതേസമയം, ഹെസിനെ കൂടാതെ മറ്റൊരു താരമായ ക്രിസ് ലില്ലിസും അമേരിക്കയിലെ നിലവിലെ സാഹചര്യങ്ങളിൽ തനിക്ക് വിഷമമുണ്ടെന്ന് വാർത്താ സമ്മേളനത്തിൽ വ്യക്തമാക്കിയിരുന്നു.

    സുരക്ഷാ കാര്യങ്ങൾക്കായി യുഎസ് ഏജന്റുകളെ ഇറ്റലിയിലേക്ക് അയക്കുന്നു എന്ന റിപ്പോർട്ടുകളെ തുടർന്നുണ്ടായ പ്രതിഷേധങ്ങളുടെ പശ്ചാത്തലത്തിലാണ് താരങ്ങളുടെ ഈ പ്രതികരണങ്ങൾ വരുന്നത്.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Donald Trump skier Hunter Hess
    Latest News
    കൂടുതല്‍ വെസ്റ്റ് ബാങ്ക് പ്രദേശങ്ങള്‍ ഇസ്രായിലില്‍ കൂട്ടിച്ചേര്‍ക്കുന്നത് എല്ലാ കരാറുകളെയും ദുര്‍ബലപ്പെടുത്തുന്നതായി ഫലസ്തീന്‍ വൈസ് പ്രസിഡന്റ്
    09/02/2026
    ആയുധം ഉപേക്ഷിക്കാനും വിദേശ ഭരണം അംഗീകരിക്കാനും തയാറല്ലെന്ന് ഹമാസ് നേതാവ്
    09/02/2026
    ബ്രിട്ടീഷ് റാപ്പർ സെൻട്രൽ സി ഇസ്‌ലാം മതം സ്വീകരിച്ചു
    09/02/2026
    യുഎസ് സ്കീയിംഗ് താരം ഹണ്ടർ ഹെസിനെ രൂക്ഷമായി വിമർശിച്ച് ട്രംപ്
    09/02/2026
    ദീപകിന്റെ ആത്മഹത്യ; പ്രതി ഷിംജിതയുടെ ജാമ്യാപേക്ഷയിൽ ഇന്ന് കോടതി വിധി പറയും
    09/02/2026

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2026 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.