Close Menu
The Malayalam NewsThe Malayalam News
    Facebook X (Twitter) Instagram YouTube
    Wednesday, May 14
    Breaking:
    • ഷാജി എൻ കരുണിനെ അനുസ്മരിച്ച് ജിദ്ദയിലെ ചലച്ചിത്ര സമീക്ഷ
    • തുർക്കി യൂണിവേഴ്സിറ്റിയുമായുള്ള കരാർ റദ്ദാക്കി ജെഎൻയു: പാക് പിന്തുണയ്ക്ക് തിരിച്ചടി
    • ഗാസ യുദ്ധം അവസാനിപ്പിക്കാന്‍ അമേരിക്കയുമായി ധാരണയിലെത്തിയതായി സൗദി വിദേശ മന്ത്രി
    • ഫലസ്തീന്‍ പ്രശ്‌നത്തിന് പരിഹാരം കാണണം- സൗദി കിരീടാവകാശി
    • അമേരിക്കൻ പ്രസിഡണ്ടിന് ദോഹയിൽ രാജകീയ സ്വീകരണം. ട്രംപ് എത്തിയത് സൗദി സന്ദർശനം പൂർത്തിയാക്കി
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    The Malayalam NewsThe Malayalam News
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • World
    • India
    • Kerala
    • Leisure
      • Entertainment
      • Travel
    • Happy News
    • Business
      • Market
      • Personal Finance
    • Auto
    • Technology
      • Gadgets
    • Sports
      • Football
      • Cricket
      • Other Sports
    • Jobs
    The Malayalam NewsThe Malayalam News
    Home»Latest

    തമിഴ്നാട്ടിലെ ട്രെയിൻ അപകടം, പത്തു പേർക്ക് പരിക്ക്, യാത്രക്കാർ സുരക്ഷിതരെന്ന് റെയിൽവേ

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്11/10/2024 Latest India 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    ചെന്നൈ: തമിഴ്‌നാട്ടിലെ തിരുവള്ളൂർ ജില്ലയിൽ ഗുഡ്‌സ് ട്രെയിനുമായി കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ പത്തു പേർക്ക് പരിക്കേറ്റതായി പ്രാഥമിക വിവരം. അതേസമയം, പരിക്കേറ്റവരുടെ എണ്ണം കൂടാൻ ഇടയുണ്ടെന്നാണ് വിവരം. കൂട്ടിയിടിയിൽ എക്‌സ്‌പ്രസ് ട്രെയിനിൻ്റെ 12 കോച്ചുകൾ പാളം തെറ്റി. ഇതിൽ നാലു കോച്ചുകൾ എ.സിയാണ്.
    പരിക്കേറ്റ 10 യാത്രക്കാരെ അടുത്തുള്ള ആശുപത്രിയിൽ പ്രവേശിപ്പിച്ചതായും എക്‌സ്‌പ്രസ് ട്രെയിനിൻ്റെ പാഴ്‌സൽ വാൻ തീപിടിച്ചതായും വൃത്തങ്ങൾ അറിയിച്ചു.

    മൈസൂർ-ദർഭംഗ ബാഗ്മതി എക്‌സ്‌പ്രസ് വെള്ളിയാഴ്ച രാത്രി 8.30 ഓടെയാണ് ചെന്നൈക്കടുത്ത് കവരൈപ്പേട്ടയിൽ നിർത്തിയിട്ട ഗുഡ്‌സ് ട്രെയിനുമായി കൂട്ടിയിടിച്ചത്. കവരൈപ്പേട്ട സ്‌റ്റേഷനിൽ പ്രവേശിക്കുന്നതിനിടെയാണ് അപകടമുണ്ടായത്. ലഭിച്ച സിഗ്നൽ പ്രകാരം മെയിൻ ലൈനിലേക്ക് പോകുന്നതിന് പകരം 75 കിലോമീറ്റർ വേഗതയിൽ ലൂപ്പ് ലൈനിലേക്ക് പ്രവേശിച്ച ട്രെയിൻ അവിടെ നിർത്തിയിട്ടിരുന്ന ഗുഡ്സ് ട്രെയിനിൽ ഇടിക്കുകയായിരുന്നു.
    മുതിർന്ന റെയിൽവേ ഉദ്യോഗസ്ഥരും ആംബുലൻസുകളും മെഡിക്കൽ, റെസ്ക്യൂ ടീമുകളും സ്ഥലത്തെത്തി രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകുന്നുണ്ട്.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    95% യാത്രക്കാരെയും അപകടത്തിൽപ്പെട്ട കോച്ചുകളിൽ നിന്ന് രക്ഷപ്പെടുത്തിയെന്നും മരണമോ ഗുരുതരമായ പരിക്കുകളോ ഉണ്ടായിട്ടില്ലെന്നും റെയിൽവേ അധികൃതർ അറിയിച്ചു. ട്രെയിനിലെ ശേഷിക്കുന്ന യാത്രക്കാർക്ക് അവരുടെ ലക്ഷ്യസ്ഥാനത്ത് എത്താനുള്ള ക്രമീകരണങ്ങൾ ചെയ്തുവരുന്നതായും ട്രെയിനിലെ ജീവനക്കാരും ഗാർഡും സുരക്ഷിതരാണെന്നും റെയിൽവേ അറിയിച്ചു

    ഹെൽപ്പ് ലൈൻ നമ്പറുകൾ:

    ചെന്നൈ ഡിവിഷൻ
    044 25354151
    044 24354995

    സമസ്തിപൂർ
    06274-81029188

    ദർഭംഗ
    06272-8210335395

    ദീൻദയാൽ ഉപാധ്യായ ജംഗ്ഷൻ
    7525039558

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Tamil Nadu Train
    Latest News
    ഷാജി എൻ കരുണിനെ അനുസ്മരിച്ച് ജിദ്ദയിലെ ചലച്ചിത്ര സമീക്ഷ
    14/05/2025
    തുർക്കി യൂണിവേഴ്സിറ്റിയുമായുള്ള കരാർ റദ്ദാക്കി ജെഎൻയു: പാക് പിന്തുണയ്ക്ക് തിരിച്ചടി
    14/05/2025
    ഗാസ യുദ്ധം അവസാനിപ്പിക്കാന്‍ അമേരിക്കയുമായി ധാരണയിലെത്തിയതായി സൗദി വിദേശ മന്ത്രി
    14/05/2025
    ഫലസ്തീന്‍ പ്രശ്‌നത്തിന് പരിഹാരം കാണണം- സൗദി കിരീടാവകാശി
    14/05/2025
    അമേരിക്കൻ പ്രസിഡണ്ടിന് ദോഹയിൽ രാജകീയ സ്വീകരണം. ട്രംപ് എത്തിയത് സൗദി സന്ദർശനം പൂർത്തിയാക്കി
    14/05/2025

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2025 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.