Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Wednesday, April 15
    Breaking:
    • ജിസാനിലെ വാഴക്കൃഷി: കാർഷിക മേഖലയിൽ വിപ്ലവകരമായ മാറ്റം
    • ലെബനോനില്‍ നിന്ന് പിടികൂടിയ ഹിസ്ബുല്ല പോരാളികളെ ഇസ്രായില്‍ ചോദ്യം ചെയ്യുന്നു
    • യു.എസ്-ഇറാന്‍ അവിശ്വാസം ഒറ്റരാത്രികൊണ്ട് ഇല്ലാതാക്കാന്‍ കഴിയില്ലെന്ന് വാന്‍സ്
    • ഇറാഖിലെ ഹിസ്ബുല്ല നേതാവിനെ കുറിച്ച് വിവരംനല്‍കുന്നവര്‍ക്ക് ഒരു കോടി ഡോളര്‍ പാരിതോഷികം
    • ഇറാന്റെ ആണവ പദ്ധതി സൈനികമായി നിര്‍ത്തലാക്കാന്‍ കഴിയില്ല: ഗ്രോസി
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»Latest

    ഗാസയില്‍ ഇസ്രായില്‍ വ്യോമാക്രമണങ്ങളില്‍ പത്ത് ഫലസ്തീനികള്‍ കൊല്ലപ്പെട്ടു

    ഗാസ സിറ്റിയുടെ വടക്കുകിഴക്ക് തുഫാഹ് ഡിസ്ട്രിക്ടില്‍ പോലീസ് വാഹനം ലക്ഷ്യമിട്ട് നടത്തിയ ഇസ്രായിലി ഡ്രോണ്‍ ആക്രമണത്തില്‍ മൂന്ന് വയസ്സുള്ള കുട്ടി ഉള്‍പ്പെടെ നാല് പേര്‍ കൊല്ലപ്പെട്ടതായും ഏതാനും പേര്‍ക്ക് പരിക്കേറ്റതായും മഹ്‌മൂദ് ബസല്‍ റിപ്പോര്‍ട്ട് ചെയ്തു.
    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്15/04/2026 Latest Gaza Top News World 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    ഗാസ – ഗാസ മുനമ്പിലെ വിവിധ പ്രദേശങ്ങളില്‍ ഇസ്രായില്‍ നടത്തിയ വ്യോമാക്രമണങ്ങളിലും വെടിവെപ്പുകളിലും പത്ത് ഫലസ്തീനികള്‍ കൊല്ലപ്പെട്ടതായി സിവില്‍ ഡിഫന്‍സും മെഡിക്കല്‍ വൃത്തങ്ങളും അറിയിച്ചു. ഗാസ സിറ്റിയുടെ പടിഞ്ഞാറുള്ള അല്‍ശാത്തി അഭയാര്‍ഥി ക്യാമ്പിലെ വൈദ്യുതി ജനറേറ്ററുകള്‍ക്ക് സമീപമുള്ള വെയര്‍ഹൗസുകള്‍ ലക്ഷ്യമിട്ട് ഇസ്രായില്‍ നടത്തിയ വ്യോമാക്രമണത്തില്‍ മൂന്ന് പേര്‍ കൊല്ലപ്പെടുകയും ഏതാനും പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായി ഗാസ സിവില്‍ ഡിഫന്‍സ് വക്താവ് മഹ്‌മൂദ് ബസല്‍ എ.എഫ്.പിയോട് പറഞ്ഞു. ഈ ആക്രമണത്തില്‍ മരണസംഖ്യ പിന്നീട് അഞ്ചായി ഉയര്‍ന്നുതായും 11 പേര്‍ക്ക് പരിക്കേറ്റതായും പടിഞ്ഞാറന്‍ ഗാസ സിറ്റിയിലെ അല്‍ശിഫ ആശുപത്രിയും സിവില്‍ ഡിഫന്‍സും പുറത്തിറക്കിയ പ്രത്യേക പ്രസ്താവനകള്‍ പിന്നീട് സ്ഥിരീകരിച്ചതായി സിവില്‍ ഡിഫന്‍സ് വക്താവ് പറഞ്ഞു.

    ഗാസ സിറ്റിയുടെ വടക്കുകിഴക്ക് തുഫാഹ് ഡിസ്ട്രിക്ടില്‍ പോലീസ് വാഹനം ലക്ഷ്യമിട്ട് നടത്തിയ ഇസ്രായിലി ഡ്രോണ്‍ ആക്രമണത്തില്‍ മൂന്ന് വയസ്സുള്ള കുട്ടി ഉള്‍പ്പെടെ നാല് പേര്‍ കൊല്ലപ്പെട്ടതായും ഏതാനും പേര്‍ക്ക് പരിക്കേറ്റതായും മഹ്‌മൂദ് ബസല്‍ റിപ്പോര്‍ട്ട് ചെയ്തു. സൈനിക നടപടികളില്‍ കനത്ത നാശനഷ്ടമുണ്ടായ പ്രദേശത്തെ പ്രധാന റോഡില്‍ ഭക്ഷ്യവസ്തുക്കള്‍ വില്‍ക്കുന്ന സ്റ്റാളുകള്‍ക്ക് സമീപമാണ് വ്യോമാക്രമണം നടന്നത്. ആള്‍ക്കൂട്ടത്തിനു നേരെ ഡ്രോണ്‍ മിസൈല്‍ തൊടുത്തുവിടുകയായിരുന്നു. വടക്കന്‍ ഗാസ മുനമ്പിലെ ബെയ്ത്ത് ലാഹിയ ഗ്രാമത്തില്‍ ഇസ്രായില്‍ സൈന്യം നടത്തിയ വെടിവെപ്പില്‍ ഒരു ഫലസ്തീന്‍കാരന്‍ കൊല്ലപ്പെട്ടതായി പ്രാദേശിക വൃത്തങ്ങള്‍ അറിയിച്ചു.
    ഒക്ടോബര്‍ 10 ന് വെടിനിര്‍ത്തല്‍ പ്രാബല്യത്തില്‍ വന്നതു മുതല്‍ ഇസ്രായില്‍ ആക്രമണങ്ങളും വെടിനിര്‍ത്തല്‍ ലംഘനങ്ങളും തുടരുകയാണെന്ന് മഹ്‌മൂദ് ബസല്‍ പറഞ്ഞു. ഈജിപ്തിലെയും മറ്റു വിദേശ രാജ്യങ്ങളിലെയും ആശുപത്രികളില്‍ ചികിത്സക്കായി യാത്ര ചെയ്യാന്‍ കഴിയാത്തതിനാല്‍ പരിക്കേറ്റവരും രോഗികളുമായ ആയിരക്കണക്കിന് പലസ്തീനികളുടെ ജീവന്‍ നഷ്ടപ്പെടാനോ ശാരീരിക വൈകല്യം നേരിടാനോ സാധ്യതയുണ്ടെന്ന് അദ്ദേഹം മുന്നറിയിപ്പ് നല്‍കി. ഗാസ ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കനുസരിച്ച് വെടിനിര്‍ത്തല്‍ ആരംഭിച്ചതിനു ശേഷം കുറഞ്ഞത് 757 ഫലസ്തീനികള്‍ കൊല്ലപ്പെട്ടിട്ടുണ്ട്.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Gaza Israel
    Latest News
    ജിസാനിലെ വാഴക്കൃഷി: കാർഷിക മേഖലയിൽ വിപ്ലവകരമായ മാറ്റം
    15/04/2026
    ലെബനോനില്‍ നിന്ന് പിടികൂടിയ ഹിസ്ബുല്ല പോരാളികളെ ഇസ്രായില്‍ ചോദ്യം ചെയ്യുന്നു
    15/04/2026
    യു.എസ്-ഇറാന്‍ അവിശ്വാസം ഒറ്റരാത്രികൊണ്ട് ഇല്ലാതാക്കാന്‍ കഴിയില്ലെന്ന് വാന്‍സ്
    15/04/2026
    ഇറാഖിലെ ഹിസ്ബുല്ല നേതാവിനെ കുറിച്ച് വിവരംനല്‍കുന്നവര്‍ക്ക് ഒരു കോടി ഡോളര്‍ പാരിതോഷികം
    15/04/2026
    ഇറാന്റെ ആണവ പദ്ധതി സൈനികമായി നിര്‍ത്തലാക്കാന്‍ കഴിയില്ല: ഗ്രോസി
    15/04/2026

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2026 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.

    Go to mobile version