Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Saturday, October 4
    Breaking:
    • ദുബൈയിൽ അനധികൃത ഹെയർ ട്രാസ്പ്ലാന്റിങ് ക്ലിനിക്ക് നടത്തിപ്പുകാരൻ അറസ്റ്റിൽ
    • ഫലസ്തീൻ ബാലികയെ മുക്കിക്കൊല്ലാൻ ശ്രമിച്ച അമേരിക്കൻ യുവതിക്ക് അഞ്ച് വർഷം തടവ്
    • റിയാദിൽ പോലീസ് വാഹനം പാലത്തിൽ നിന്ന് താഴേക്ക് മറിഞ്ഞു
    • ഗാസ വെടിനിർത്തൽ പദ്ധതി: ഹമാസിന് സമയപരിധി നിശ്ചയിച്ച് ട്രംപ്
    • ‘ദക്ഷിണ ഗാസയിലെ സുരക്ഷിത മേഖ’ ഇസ്രായിലിന്റെ പ്രയോഗം പരിഹാസ്യമെന്ന് യു.എൻ
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»Latest

    വയനാട്ടിൽ രക്ഷാപ്രവർത്തനത്തിനായി നിർമിച്ച പാലം മുങ്ങുന്നു; രക്ഷാദൗത്യം ദുഷ്‌കരം

    ReporterBy Reporter31/07/2024 Latest Kerala 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    കൽപ്പറ്റ: വയനാട്ടിലെ ദുരന്തഭൂമിയിൽ രക്ഷാപ്രവർത്തനത്തിനായി സൈന്യം നിർമിച്ച താത്കാലിക മരപ്പാലം മലവെള്ളപ്പാച്ചിലിൽ മുങ്ങുന്നു. ചൂരൽമലയിലെ കണ്ണാടിപ്പുഴയിൽ ശക്തമായ മഴയിലുണ്ടായ കുത്തൊഴുക്കിൽ പാലം മൂടുന്ന സ്ഥിതിയിലാണ് കാര്യങ്ങൾ. ഇത് രക്ഷാപ്രവർത്തനത്തിന് ഏറെ തിരിച്ചടിയായിട്ടുണ്ട്. തുടർന്ന് പാലം വഴിയുള്ള രക്ഷാപ്രവർത്തനം താത്കാലികമായി നിർത്തിയിരിക്കുകയാണ്.

    ദുരന്തത്തിൽ ഇതുവരെ 251 പേർ മരിച്ചതായാണ് വിവരം. ഇതിൽ 222 പേരുടെ മൃതദേഹങ്ങൾ കണ്ടെത്തിയിട്ടുണ്ട്. ഇരുന്നൂറോളം പേരെ ഇനിയും കണ്ടെത്താനുണ്ടെന്നാണ് ഏറ്റവും ഒടുവിൽ ലഭിക്കുന്ന വിവരം. ഊർജിതമായ രക്ഷാപ്രവർത്തനത്തിനുള്ള കഠിനമായ ശ്രമങ്ങളാണ് വിവിധ ഭാഗങ്ങളിൽ നടക്കുന്നത്.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    പശ്ചിമ ബംഗാള്‍ ഗവര്‍ണറെ കാണാന്‍ ഇതര സംസ്ഥാനത്തൊഴിലാളികള്‍
    നടത്തിയ ശ്രമം വിഫലമായി

    കല്‍പ്പറ്റ: ചൂരല്‍മല ദുരന്തഭൂമി ഇന്നലെ സന്ദര്‍ശിച്ച പശ്ചിമ ബംഗാള്‍ ഗവര്‍ണര്‍ സി.വി. ആനന്ദ്‌ബോസിനെ കാണാനും ആവലാതി പറയാനും ഇതര സംസ്ഥാനത്തൊഴിലാളികള്‍ നടത്തിയ ശ്രമം വിജയിച്ചില്ല. ചൂരല്‍മലയില്‍ തേയിലത്തോട്ടത്തില്‍ ജോലി ചെയ്യുന്ന പശ്ചിമബംഗാളില്‍നിന്നുള്ള രണ്ട് സ്ത്രീകളാണ് ഗവര്‍ണറെ കാണാന്‍ ദുരന്തഭൂമിയിലെത്തിയത്. ഉരുള്‍പൊട്ടലിനെത്തുടര്‍ന്ന് ഇവരുടെ ബന്ധുക്കളില്‍ ചിലരെ കാണാതായിരുന്നു. ഇവരെ കണ്ടെത്താന്‍ ഇടപെടണമെന്ന് അഭ്യര്‍ഥിക്കുകയായിരുന്നു സ്ത്രീകളുടെ ലക്ഷ്യം.

    ദുരന്തഭൂമിയില്‍ ഉടയോരില്ലാതെ വളര്‍ത്തുമൃഗങ്ങള്‍, ഹൃദയം നുറങ്ങും കാഴ്ചകൾ


    എന്നാല്‍ സുരക്ഷാക്രമീകരണങ്ങള്‍ ഇവരുടെ ശ്രമം വിഫലമാക്കി. സുരക്ഷാ ഉദ്യോഗസ്ഥരോട് സ്ത്രീകള്‍ ഹിന്ദിയില്‍ സംസാരിച്ചെങ്കിലും ഗവര്‍ണറുടെ അടുത്തേക്ക് പോകാന്‍ അനുവാദം കിട്ടിയില്ല. മേപ്പാടിയില്‍ ദുരിതാശ്വാസ ക്യാമ്പില്‍ താമസിക്കുന്ന സ്ത്രീകള്‍ കിലോമീറ്ററുകള്‍ നടന്നുതാണ്ടിയാണ് ചൂരല്‍മലയില്‍ എത്തിയത്. സ്വന്തം നാട്ടിലെ ഗവര്‍ണര്‍ വരുന്നതറിഞ്ഞായിരുന്നു സാഹസയാത്ര.
    അസം, ബിഹാര്‍, പശ്ചിമബംഗാള്‍, ജാര്‍ഖണ്ഡ്, തമിഴ്‌നാട് സംസ്ഥാനങ്ങളില്‍നിന്നുള്ള നിരവധി തൊഴിലാളികള്‍ മുണ്ടക്കൈ, ചൂരല്‍മല പ്രദേശങ്ങളില്‍ തേയിലത്തോട്ടങ്ങളില്‍ ജോലിചെയ്യുന്നുണ്ട്. ഇവരില്‍ എത്രപേര്‍ ദുരന്തത്തെ അതിജീവിച്ചു എന്നതില്‍ വ്യക്തമായ കണക്കില്ല.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Temporary bridge sinks wayanad
    Latest News
    ദുബൈയിൽ അനധികൃത ഹെയർ ട്രാസ്പ്ലാന്റിങ് ക്ലിനിക്ക് നടത്തിപ്പുകാരൻ അറസ്റ്റിൽ
    04/10/2025
    ഫലസ്തീൻ ബാലികയെ മുക്കിക്കൊല്ലാൻ ശ്രമിച്ച അമേരിക്കൻ യുവതിക്ക് അഞ്ച് വർഷം തടവ്
    03/10/2025
    റിയാദിൽ പോലീസ് വാഹനം പാലത്തിൽ നിന്ന് താഴേക്ക് മറിഞ്ഞു
    03/10/2025
    ഗാസ വെടിനിർത്തൽ പദ്ധതി: ഹമാസിന് സമയപരിധി നിശ്ചയിച്ച് ട്രംപ്
    03/10/2025
    ‘ദക്ഷിണ ഗാസയിലെ സുരക്ഷിത മേഖ’ ഇസ്രായിലിന്റെ പ്രയോഗം പരിഹാസ്യമെന്ന് യു.എൻ
    03/10/2025

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2025 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.