ദുബായ്- ദുബായ് മിറാക്കിൾ ഗാർഡൻ 15ാം സീസൺ ഔദ്യോഗികമായി ആരംഭിച്ചു. ‘പതിനഞ്ച് വർഷങ്ങൾ ഒരുമിച്ച് പൂത്തുലയുന്നു’ എന്ന പ്രമേയത്തിൽ ഒരുക്കിയിരിക്കുന്ന പുതിയ സീസൺ 2027 മേയ് 31 വരെ നീണ്ടുനിൽക്കും.
72,000 ചതുരശ്ര മീറ്ററിലായി പരന്നുകിടക്കുന്ന ഉദ്യാനത്തിൽ 150ലധികം പൂവിനങ്ങളിലായി 20 കോടിയിലധികം പൂക്കളാണ് ഇത്തവണ സന്ദർശകർക്കായി ഒരുക്കിയിരിക്കുന്നത്
Dubai Miracle Garden, the world’s largest natural flower garden featuring more than 200 million flowers of over 150 varieties. https://t.co/T2ZEOANTIo
— Dubai Media Office (@DXBMediaOffice) October 8, 2026
ഓരോ ആഴ്ചയിലും മാറുന്ന വ്യത്യസ്തമായ തീമുകളാണ് ഈ സീസണിന്റെ ഏറ്റവും വലിയ പ്രത്യേകത. സാംസ്കാരിക ആഘോഷങ്ങൾ, കമ്മ്യൂണിറ്റി പരിപാടികൾ, ലൈവ് വിനോദ പരിപാടികൾ എന്നിവ ഇതിന്റെ ഭാഗമായി അരങ്ങേറും. ആദ്യ മാസങ്ങളിൽ പിങ്ക് ഒക്ടോബർ, യു എൻ ഡേ, യു എ ഇ ഫ്ലാഗ് ഡേ, ദീപാവലി എന്നിവയോടനുബന്ധിച്ചുള്ള പ്രത്യേക പുഷ്പാലങ്കാരങ്ങളും പരിപാടികളും നടക്കും. ദുബായ് ഫിറ്റ്നസ് ചലഞ്ചിന്റെ ഭാഗമായുള്ള കായിക വിനോദങ്ങളും ഉണ്ടാകും
എമിറേറ്റ്സ് എ380 ഫ്ലോറൽ ഇൻസ്റ്റലേഷൻ, ഫ്ലോറൽ കാസിൽ, ഫ്ലോറൽ ക്ലോക്ക് തുടങ്ങിയ ലോകപ്രശസ്തമായ വിസ്മയങ്ങൾ ഇത്തവണയും പുതിയ ഭാവത്തിൽ നിലനിർത്തിയിട്ടുണ്ട്.
പ്രവൃത്തിദിവസങ്ങളിൽ രാവിലെ 9 മണി മുതൽ രാത്രി 9 മണി വരെയും വാരാന്ത്യങ്ങളിൽ രാവിലെ 9 മണി മുതൽ രാത്രി 11 മണി വരെയുമാണ് പ്രവേശനം.
