Close Menu
Latest Saudi News and UpdatesLatest Saudi News and Updates
    Facebook X (Twitter) Instagram YouTube
    Friday, August 1
    Breaking:
    • ദുരിതത്തിൽ നിന്നും രക്ഷപ്പെട്ട സോനു ശങ്കറിനെ നാട്ടിലേക്ക് യാത്രയാക്കി
    • യുവതിയുടെ നിയമപോരാട്ടം ഫലിച്ചു; യുഎഇയിൽ കോടികളുടെ തട്ടിപ്പിനൊടുവിൽ ഇന്ത്യൻ കള്ളനോട്ട് കേസിലെ പ്രതിയെ പിടികൂടി
    • മുനവ്വറലി തങ്ങളുടെ ‘പ്രിയപ്പെട്ട ബാപ്പ’ ഇനി അറബിയിലും
    • റിയാദ് ഐസിഎഫ് കൊളത്തൂര്‍ ഫൈസിക്ക് യാത്രയയപ്പ് നല്‍കി
    • കൊടി സുനിക്ക് മദ്യം വാങ്ങി കൊടുത്ത മൂന്ന് പൊലീസ് ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Saudi News and UpdatesLatest Saudi News and Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Saudi News and UpdatesLatest Saudi News and Updates
    Home»Latest

    നിലമ്പൂരില്‍ മുഖ്യമന്ത്രിയും മന്ത്രിമാരും ചട്ടവിരുദ്ധമായി വാഗ്ദാനങ്ങള്‍ നല്‍കുന്നുവെന്ന് സണ്ണിജോസഫ്

    ജനപ്രതിനിധിയുടെ മുഖത്ത് ലൈറ്റടിച്ച് നടത്തിയ പരിശോധന പാലക്കാട്ടെ പെട്ടിപരിശോധനയുടെ ആവര്‍ത്തനം
    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്14/06/2025 Latest Kerala Polititcs 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    സണ്ണിജോസഫ്
    Share
    WhatsApp Facebook Twitter Telegram LinkedIn

    മലപ്പുറം– മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ മന്ത്രിമാര്‍ നിലമ്പൂരില്‍ തമ്പടിച്ച് തിരഞ്ഞെടുപ്പ് ചട്ടങ്ങള്‍ക്ക് വിരുദ്ധമായി വാഗ്ദാനങ്ങള്‍ പറയുകയാണെന്നും ജനങ്ങളുടെ ജീവത്പ്രശ്‌നങ്ങള്‍ക്ക് മറുപടി പറയാന്‍ ഇടതുപക്ഷത്തിനാവുന്നില്ലെന്നും കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ്. നിലമ്പൂരില്‍ വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. പൊലീസിനെ അന്യായമായി ഉപയോഗിക്കുന്ന സാഹചര്യം നിലവിലുണ്ട്. ഷാഫി പറമ്പില്‍ എം.എല്‍.എയും രാഹുല്‍ മാങ്കൂട്ടത്തില്‍ എം.എല്‍.എയും സഞ്ചരിച്ച വാഹനം തടഞ്ഞുനിര്‍ത്തി പരിശോധിച്ചു. പാലക്കാട്ടെ പെട്ടിപരിശോധനയുടെ തനിയാവര്‍ത്തനമാണ് നിലമ്പൂരിലും ഉണ്ടായത്. ഒരു ജനപ്രതിനിധിയുടെ മുഖത്ത് ലൈറ്റടിച്ചും ആംഗ്യം കാണിച്ചും പരിശോധന നടത്തിയത് മന:പൂര്‍വ്വമുള്ള അവഹേളനമാണ്. ഇതില്‍ തിരെഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കാന്‍ ആലോചിക്കുമെന്നും സണ്ണി ജോസഫ് പറഞ്ഞു.


    ദേശീയ പാത തകര്‍ന്ന സ്ഥലം മലപ്പുറത്ത് പലതവണ വന്നിട്ടും മുഖ്യമന്ത്രിയോ പൊതുമരാമത്ത് വകുപ്പ് മന്ത്രിയോ സന്ദര്‍ശിച്ചിട്ടില്ല. മലപ്പുറത്തെക്കുറിച്ച് മോശമായി നടത്തിയ പ്രസ്താവനയില്‍ ഇതുവരെ ഖേദം പ്രകടിപ്പിക്കുകയോ തെറ്റുതിരുത്തുകയോ ചെയ്തിട്ടില്ല. വന്യമൃഗ ശല്യത്തെക്കുറിച്ച് 4 തവണ പ്രതിപക്ഷം അടിയന്തിര പ്രമേയത്തിന് നൊട്ടീസ് കൊടുത്തിട്ട് പോലും അതനുവദിക്കാന്‍ പിണറായി സര്‍ക്കാര്‍ തയ്യാറായില്ല. കെട്ടിട നികുതി, വൈദ്യുതി നിരക്ക്, ഭൂനികുതി, ബസ് നിരക്ക് തുടങ്ങി കോടതി ചെലവുകള്‍ വരെ ഭീമമായി കൂട്ടിയ സര്‍ക്കാരിന്റെ ജനവിരുദ്ധ നിലപാടുകള്‍ക്കെതിരെ ജനം വിധിയെഴുതും. നിലമ്പൂര്‍ ഉപതെരെഞ്ഞെടുപ്പിലെ പ്രധാനമത്സരം യുഡിഎഫും എല്‍ഡിഎഫും തമ്മിലാണ്. വിലക്കയറ്റം, ദേശീയപാതയുടെ തുടരെ തുടരെയുള്ള തകര്‍ച്ച, കാര്‍ഷികമേഖയിലെ പ്രശ്‌നങ്ങള്‍ തുടങ്ങിയവയിലൊന്നും സര്‍ക്കാര്‍ നടപടി സ്വീകരിക്കുന്നില്ലെന്നും പിആര്‍ ഏജന്‍സിയിലുള്ളവര്‍ക്ക് 5 ശതമാനം വേതന വര്‍ധനവിനും പിഎസ് സി അംഗങ്ങളുടെ ശമ്പളം കൂട്ടാനും നടപടിയെടുക്കുന്ന സര്‍ക്കാര്‍ ആശാപ്രവര്‍ത്തകരുടെ രോദനം കേള്‍ക്കാന്‍ തയ്യാറായില്ലെന്നത് ഏറെ ദയനീയമാണെന്നും അദ്ദേഹം വ്യക്തമാക്കി. കെപിസിസി വര്‍ക്കിങ്ങ് പ്രസിഡന്റുമാരായ പിസി വിഷ്ണുനാഥ്, എപി അനില്‍കുമാര്‍, ഡിസിസി പ്രസിഡന്റ് വിഎസ് ജോയി എന്നിവരും വാര്‍ത്താസമ്മേനത്തില്‍ പങ്കെടുത്തു.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    by election Chief Minister Nilambur Sunny Joseph
    Latest News
    ദുരിതത്തിൽ നിന്നും രക്ഷപ്പെട്ട സോനു ശങ്കറിനെ നാട്ടിലേക്ക് യാത്രയാക്കി
    31/07/2025
    യുവതിയുടെ നിയമപോരാട്ടം ഫലിച്ചു; യുഎഇയിൽ കോടികളുടെ തട്ടിപ്പിനൊടുവിൽ ഇന്ത്യൻ കള്ളനോട്ട് കേസിലെ പ്രതിയെ പിടികൂടി
    31/07/2025
    മുനവ്വറലി തങ്ങളുടെ ‘പ്രിയപ്പെട്ട ബാപ്പ’ ഇനി അറബിയിലും
    31/07/2025
    റിയാദ് ഐസിഎഫ് കൊളത്തൂര്‍ ഫൈസിക്ക് യാത്രയയപ്പ് നല്‍കി
    31/07/2025
    കൊടി സുനിക്ക് മദ്യം വാങ്ങി കൊടുത്ത മൂന്ന് പൊലീസ് ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ
    31/07/2025

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2025 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.