Close Menu
The Malayalam NewsThe Malayalam News
    Facebook X (Twitter) Instagram YouTube
    Sunday, May 18
    Breaking:
    • കൊടുവള്ളിയിൽ ആയുധങ്ങളുമായി വീട്ടിലെത്തിയ സംഘം യുവാവിനെ തട്ടിക്കൊണ്ടുപോയി
    • ഇന്ത്യയുടെ നീക്കം പാകിസ്ഥാനെ അറിയിച്ചത് തെറ്റ്, ജയശങ്കറിനെതിരെ രാഹുല്‍ ഗാന്ധി
    • യുവതി ഇരട്ടകുട്ടികൾക്ക് ജന്മം നൽകിയത് ആംബുലൻസിൽ. തുണയായത് ജീവനക്കാരുടെ കൃത്യമായ ഇടപെടൽ
    • ഹജ് ബലിമാംസം കടത്ത് തടയാൻ തായിഫിൽ പുതിയ സംവിധാനം
    • മലേഷ്യയിൽ ഗുതരാവസ്ഥയിൽ കഴിയുന്ന മിനി ഭാർഗവന് നാടണയാൻ എയർ ആംബുലൻസ് ഒരുങ്ങുന്നു: ഇനി പ്രതീക്ഷയുടെ നാളുകൾ
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    The Malayalam NewsThe Malayalam News
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • World
    • India
    • Kerala
    • Leisure
      • Entertainment
      • Travel
    • Happy News
    • Business
      • Market
      • Personal Finance
    • Auto
    • Technology
      • Gadgets
    • Sports
      • Football
      • Cricket
      • Other Sports
    • Jobs
    The Malayalam NewsThe Malayalam News
    Home»Latest

    സൗദിയിലെ ബിസിനസ് മേഖലയിലെ പ്രശ്നങ്ങൾ പരിഹരിക്കുമെന്ന് വാണിജ്യമന്ത്രിയുടെ ഉറപ്പ്

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്09/07/2024 Latest Saudi Arabia 2 Mins Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    മദീന – സൗദിയില്‍ ബിസിനസ് മേഖല നേരിടുന്ന വെല്ലുവിളികള്‍ക്ക് ബന്ധപ്പെട്ട സര്‍ക്കാര്‍ വകുപ്പുകളുമായി സഹകരിച്ച് പരിഹാരം കാണാന്‍ വാണിജ്യ മന്ത്രാലയം ശ്രമിക്കുമെന്ന് വകുപ്പ് മന്ത്രി ഡോ. മാജിദ് അല്‍ഖസബി. മദീന ചേംബര്‍ ഓഫ് കൊമേഴ്‌സിലെ വ്യവസായികളുമായും നിക്ഷേപകരുമായും സംരംഭകരുമായും കൂടിക്കാഴ്ച നടത്തി സംസാരിക്കുകയായിരുന്നു വാണിജ്യ മന്ത്രി.

    സൗദിയില്‍ മൊത്തത്തിലും വിശിഷ്യാ മദീനയിലും ബിസിനസ് അന്തരീക്ഷം മെച്ചപ്പെടുത്താനുള്ള നിര്‍ദേശങ്ങള്‍ കൂടിക്കാഴ്ചക്കിടെ വാണിജ്യ മന്ത്രിക്കു മുന്നില്‍ മദീന വ്യവസായികള്‍ ഉന്നയിച്ചു. ഇതോടെ ബിസിനസ് മേഖല നേരിടുന്ന വെല്ലുവിളികളെ കുറിച്ച റിപ്പോര്‍ട്ട് തയാറാക്കി സമര്‍പ്പിക്കാന്‍ മദീന ചേംബര്‍ ഓഫ് കൊമേഴ്‌സിനോട് മന്ത്രി ആവശ്യപ്പെട്ടു. മുഴുവന്‍ സര്‍ക്കാര്‍ വകുപ്പുകളുമായുള്ള പങ്കാളിത്തത്തിലൂടെ വ്യവസായികള്‍ നേരിടുന്ന വെല്ലുവിളികള്‍ പരിശോധിച്ച് അവക്ക് പരിഹാരം കാണുമെന്ന് വാണിജ്യ മന്ത്രി ഉറപ്പുനല്‍കി.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക


    സൗദിയില്‍ വാണിജ്യ മേഖലയില്‍ 70 വര്‍ഷത്തിനിടെ സംഭവിക്കാത്ത കാര്യങ്ങളാണ് ആറു വര്‍ഷത്തിനിടെ സാക്ഷ്യം വഹിച്ചതെന്ന് മന്ത്രി പറഞ്ഞു. കൊമേഴ്‌സ്യല്‍ രജിസ്‌ട്രേഷനുകളുടെ എണ്ണം 15 ലക്ഷത്തിലധികമായി ഉയര്‍ന്നു. അഞ്ചു വര്‍ഷത്തിനിടെ മദീനയില്‍ കൊമേഴ്‌സ്യല്‍ രജിസ്‌ട്രേഷനുകള്‍ 33 ശതമാനം തോതില്‍ വര്‍ധിച്ച് 84,000 ലേറെയായി. കഴിഞ്ഞ ഏതാനും വര്‍ഷങ്ങള്‍ക്കിടെ വാണിജ്യ മേഖലയുമായി ബന്ധപ്പെട്ട 110 നിയമങ്ങള്‍ പുനഃപരിശോധിക്കുകയും പരിഷ്‌കരിക്കുകയും ചെയ്തു. ഉപഭോക്തൃ സംരക്ഷണം, വില നിരീക്ഷണം, വാണിജ്യ വഞ്ചന, ബിനാമി ബിസിനസ് എന്നിവയുമായി ബന്ധപ്പെട്ട വിപണി നിയമങ്ങള്‍ പരിഷ്‌കരിച്ചു. നിലവില്‍ പുതിയ ഉപഭോക്തൃ സംരക്ഷണ നിയമം തയാറാക്കിവരികയാണ്.

    ഒരു വര്‍ഷത്തിനിടെ വാണിജ്യ മന്ത്രാലയം മദീനയില്‍ വ്യാപാര സ്ഥാപനങ്ങളില്‍ 66,000 ലേറെ പരിശോധനകള്‍ നടത്തി. മദീനയില്‍ വ്യാപാര സ്ഥാപനങ്ങള്‍ക്കെതിരെ ലഭിച്ച 28,000 ലേറെ പരാതികള്‍ക്ക് പരിഹാരം കണ്ടു. 60 സര്‍ക്കാര്‍ വകുപ്പുകളുമായും അന്താരാഷ്ട്ര സംഘടനകളുമായും സ്വകാര്യ ഏജന്‍സികളുമായുമുള്ള പങ്കാളിത്തത്തിലൂടെ നാഷണല്‍ കോംപറ്റിറ്റീവ്‌നെസ് സെന്റര്‍ 820 സാമ്പത്തിക, വികസന ശുപാര്‍ശകള്‍ സമര്‍പ്പിച്ചിട്ടുണ്ട്. 70 സര്‍ക്കാര്‍ വകുപ്പുകളുമായുള്ള പങ്കാളിത്തത്തിലൂടെ വ്യവസായികള്‍ക്ക് സര്‍ക്കാര്‍ സേവനങ്ങള്‍ നല്‍കുന്ന ഏകജാലക സംവിധാനമായ സൗദി ബിസിനസ് സെന്ററിന് സൗദിയിലെ 14 നഗരങ്ങളില്‍ ശാഖകളുണ്ട്.

    ബിസിനസ് പ്ലാറ്റ്‌ഫോം ബിസിനസ് മേഖലക്ക് ഇരുപതു ലക്ഷത്തിലേറെ സേവനങ്ങള്‍ നല്‍കി. 18 സാമ്പത്തിക മേഖകളിലെ 622 വ്യവസ്ഥകളും ആവശ്യകതകളും റദ്ദാക്കിയും ഭേദഗതി ചെയ്തും നടപടിക്രമങ്ങള്‍ എളുപ്പമാക്കാന്‍ ബിസിനസ് പ്ലാറ്റ്‌ഫോം സഹായിച്ചു. സൗദി ഉല്‍പന്നങ്ങള്‍ക്കു മുന്നില്‍ അന്താരാഷ്ട്ര വിപണികള്‍ തുറക്കാന്‍ അന്താരാഷ്ട്ര സഹകരണം വര്‍ധിപ്പിക്കുന്നത് സൗദി അറേബ്യ തുടരുന്നു. ഈ ലക്ഷ്യത്തോടെ വിദേശ രാജ്യങ്ങളില്‍ 20 കൊമേഴ്‌സ്യല്‍ അറ്റാഷെകള്‍ തുറക്കുകയും 40 സൗദി ജോയിന്റ് ബിസിനസ് കൗണ്‍സിലുകള്‍ സ്ഥാപിക്കുകയും ചെയ്തിട്ടുണ്ട്.

    സര്‍ക്കാര്‍ ലൈസന്‍സുകള്‍ ഏകീകരിക്കാന്‍ ശ്രമം തുടരുകയാണ്. നിലവില്‍ ബിസിനസ് മേഖലക്ക് ആവശ്യമായ 90 ശതമാനം ലൈസന്‍സുകളും തല്‍ക്ഷണം അനുവദിക്കുന്നു. നടപടിക്രമങ്ങളും ബിസിനസും എളുപ്പമാക്കാന്‍ ശ്രമിച്ച് 455 ലൈസന്‍സുകള്‍ ഇപ്പോള്‍ തല്‍ക്ഷണം അനുവദിക്കുന്നുണ്ടെന്നും ഡോ. മാജിദ് അല്‍ഖസബി പറഞ്ഞു.

    ഏറ്റവും പുതിയ കണക്കുകള്‍ പ്രകാരം മദീനയില്‍ 84,000 കൊമേഴ്‌സ്യല്‍ രജിസ്‌ട്രേഷനുകളുണ്ട്. മദീനയില്‍ വ്യക്തികളുടെ ഉടമസ്ഥതയിലുള്ള സ്ഥാപനങ്ങള്‍ 72,000 ലേറെയായി ഉയര്‍ന്നു. 2018 ല്‍ ഇത്തരത്തില്‍ പെട്ട 55,000 സ്ഥാപനങ്ങളാണുണ്ടായിരുന്നത്. അഞ്ചു വര്‍ഷത്തിനിടെ മദീനയില്‍ കമ്പനികളുടെ എണ്ണം 7,900 ല്‍ നിന്ന് 11,000 ലേറെയായി ഉയര്‍ന്നു.


    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Commerce Madeena
    Latest News
    കൊടുവള്ളിയിൽ ആയുധങ്ങളുമായി വീട്ടിലെത്തിയ സംഘം യുവാവിനെ തട്ടിക്കൊണ്ടുപോയി
    17/05/2025
    ഇന്ത്യയുടെ നീക്കം പാകിസ്ഥാനെ അറിയിച്ചത് തെറ്റ്, ജയശങ്കറിനെതിരെ രാഹുല്‍ ഗാന്ധി
    17/05/2025
    യുവതി ഇരട്ടകുട്ടികൾക്ക് ജന്മം നൽകിയത് ആംബുലൻസിൽ. തുണയായത് ജീവനക്കാരുടെ കൃത്യമായ ഇടപെടൽ
    17/05/2025
    ഹജ് ബലിമാംസം കടത്ത് തടയാൻ തായിഫിൽ പുതിയ സംവിധാനം
    17/05/2025
    മലേഷ്യയിൽ ഗുതരാവസ്ഥയിൽ കഴിയുന്ന മിനി ഭാർഗവന് നാടണയാൻ എയർ ആംബുലൻസ് ഒരുങ്ങുന്നു: ഇനി പ്രതീക്ഷയുടെ നാളുകൾ
    17/05/2025

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2025 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.