Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Friday, October 9
    Breaking:
    • റിയാദ് വിമാനത്താവള ആക്രമണത്തിൽ പൈലറ്റ് കൊല്ലപ്പെട്ടു
    • യുറേനിയം സമ്പുഷ്ടീകരണം ഉപേക്ഷിക്കില്ല; കൈവശമുള്ള ശേഖരം വിട്ടുനൽകില്ലെന്ന് ഇറാൻ
    • ഇറാനും ഹൂത്തികൾക്കുമെതിരെ സൈനിക നടപടി: ട്രംപിന് മുന്നിൽ അഞ്ച് പദ്ധതികൾ സമർപ്പിച്ച് പെന്റഗൺ
    • വൈദ്യുതി ഗ്രിഡ്, റെയിൽ ശൃംഖല പുനഃസംഘടന: സൗദിയും യു.എ.ഇയും ധാരണാപത്രത്തിൽ ഒപ്പുവെച്ചു
    • ലെബനാനിൽ ഇസ്രായേൽ സൈനിക ഉദ്യോഗസ്ഥൻ കൊല്ലപ്പെട്ടു, മൂന്ന് സൈനികർക്ക് പരിക്ക്
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»Gulf

    വൈദ്യുതി ഗ്രിഡ്, റെയിൽ ശൃംഖല പുനഃസംഘടന: സൗദിയും യു.എ.ഇയും ധാരണാപത്രത്തിൽ ഒപ്പുവെച്ചു

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്09/10/2026 Gulf Saudi Arabia UAE 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    റിയാദ്- പ്രാദേശിക സഹകരണം ശക്തമാക്കുന്നതിന്റെയും ഊർജ, ലോജിസ്റ്റിക്സ് മേഖലകളിലെ കാര്യക്ഷമത വർധിപ്പിക്കുന്നതിന്റെയും ഭാഗമായി വൈദ്യുതി ഗ്രിഡുകളും റെയിൽ ഗതാഗതവും പരസ്പരം ബന്ധിപ്പിക്കാൻ സൗദി അറേബ്യയും യു.എ.ഇയും ധാരണയിലെത്തി. റിയാദിൽ നടന്ന ചടങ്ങിൽ സൗദി ഊർജ മന്ത്രി അബ്ദുൽ അസീസ് ബിൻ സൽമാൻ രാജകുമാരനും യു.എ.ഇ നിക്ഷേപ മന്ത്രി മുഹമ്മദ് അൽസുവൈദിയും ഇതുസംബന്ധിച്ച ധാരണാപത്രത്തിൽ ഒപ്പുവെച്ചു.
    വൈദ്യുതി കൈമാറ്റം, വിൽപ്പന, ഇരുരാജ്യങ്ങൾക്കുമിടയിലെ റെയിൽ ശൃംഖല വികസനം എന്നിവയിലെ സമഗ്ര സഹകരണമാണ് കരാറിലൂടെ ലക്ഷ്യമിടുന്നത്. ഉഭയകക്ഷി സാമ്പത്തിക നേട്ടങ്ങൾ പരമാവധി പ്രയോജനപ്പെടുത്താൻ ഈ പങ്കാളിത്തം സഹായിക്കുമെന്ന് സൗദി ഊർജ മന്ത്രാലയം വ്യക്തമാക്കി.

    ജി.സി.സി ഇന്റർകണക്ഷൻ ഗ്രിഡ് വികസിപ്പിക്കും

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    ഗൾഫ് സഹകരണ കൗൺസിൽ (ജി.സി.സി) ഗ്രിഡ് ഇന്റർകണക്ഷൻ പൊതു കരാറിന് അനുസൃതമായി മറ്റ് ജി.സി.സി അംഗരാജ്യങ്ങളുമായി ചേർന്ന് വിപുലമായ ഇന്റർകണക്ഷൻ ഗ്രിഡ് വികസിപ്പിക്കാൻ സൗദിയും യു.എ.ഇയും മുൻകൈയെടുക്കും. മേഖലയിലെ ഊർജ സംവിധാനങ്ങളുടെ ഉൽപ്പാദനക്ഷമതയും സുരക്ഷയും ഉറപ്പാക്കാൻ ഇതുവഴി സാധിക്കും.

    ചരക്ക് ഗതാഗതത്തിന് പുതിയ റെയിൽ പാത

    ഇരുരാജ്യങ്ങൾക്കുമിടയിലുള്ള റെയിൽ ഗതാഗതത്തെ നിയന്ത്രിക്കുന്ന പൊതുതത്വങ്ങളും ധാരണാപത്രത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ചരക്കുകളുടെയും ഉൽപ്പന്നങ്ങളുടെയും വേഗത്തിലുള്ള കൈമാറ്റം ഉറപ്പാക്കുന്ന ഈ പദ്ധതി, ലോജിസ്റ്റിക്‌സ് മേഖലയിലെ ഏകോപനം ശക്തമാക്കുകയും വിതരണ ശൃംഖല കൂടുതൽ കാര്യക്ഷമമാക്കുകയും ചെയ്യും. മേഖലയിലെ സാമ്പത്തിക വളർച്ചയ്ക്കും പ്രാദേശിക കൂട്ടായ്മയ്ക്കും പുതിയ കരാർ വലിയ കരുത്തേകും.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    gcc rail saudi uae mou
    Latest News
    റിയാദ് വിമാനത്താവള ആക്രമണത്തിൽ പൈലറ്റ് കൊല്ലപ്പെട്ടു
    09/10/2026
    യുറേനിയം സമ്പുഷ്ടീകരണം ഉപേക്ഷിക്കില്ല; കൈവശമുള്ള ശേഖരം വിട്ടുനൽകില്ലെന്ന് ഇറാൻ
    09/10/2026
    ഇറാനും ഹൂത്തികൾക്കുമെതിരെ സൈനിക നടപടി: ട്രംപിന് മുന്നിൽ അഞ്ച് പദ്ധതികൾ സമർപ്പിച്ച് പെന്റഗൺ
    09/10/2026
    വൈദ്യുതി ഗ്രിഡ്, റെയിൽ ശൃംഖല പുനഃസംഘടന: സൗദിയും യു.എ.ഇയും ധാരണാപത്രത്തിൽ ഒപ്പുവെച്ചു
    09/10/2026
    ലെബനാനിൽ ഇസ്രായേൽ സൈനിക ഉദ്യോഗസ്ഥൻ കൊല്ലപ്പെട്ടു, മൂന്ന് സൈനികർക്ക് പരിക്ക്
    09/10/2026

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2026 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.