കൊല്‍ക്കത്ത: ഇടതുപക്ഷം വിട്ട് സിപിഎമ്മിനോടും മുഖ്യന്ത്രി പിണറായി വിജയനോടും പോരിനിറങ്ങിയ നിലമ്പൂര്‍ എംഎല്‍എ പി വി അൻവർ പശ്ചിമ ബംഗാൾ മുഖ്യന്ത്രി മമത ബാനര്‍ജി നയിക്കുന്ന തൃണമൂല്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നു. തൃണമൂല്‍ ജനറല്‍ സെക്രട്ടറിയും എംപിയുമായ അഭിഷേക് ബാനര്‍ജിയില്‍ നിന്ന് പാര്‍ട്ടി അംഗത്വം സ്വീകരിച്ചു. ഇടതുപക്ഷം വിട്ട ശേഷം ഡെമോക്രാറ്റിക് മൂവ്മെന്റ് ഓഫ് കേരള (ഡിഎംകെ) എന്ന പേരില്‍ സംഘടന രൂപീകരിച്ച് പ്രവര്‍ത്തിച്ചു വരികയായിരുന്നു. നേരത്തെ തമിഴ്നാട്ടിലെ ഡിഎംകെയുമായി കൈകോര്‍ക്കാനും ശ്രമം നടത്തിയിരുന്നു. ഏറ്റവുമൊടുവില്‍ യുഡിഎഫിലേക്ക് പോകുന്നുവെന്ന സുചനകളുണ്ടായിരുന്നു. ഇതിനിടെ അപ്രതീക്ഷിതമായാണ് അൻവർ തൃണമൂല്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നത്.
Thursday, October 8
Breaking:
- പൈലറ്റ് സ്മിത്ത് മച്ചാറിന്റെ ആരോഗ്യനിലയിൽ പുരോഗതി; രോഗമുക്തിക്കായി പ്രാർഥിച്ചവർക്ക് നന്ദി പറഞ്ഞ് ഇന്ത്യൻ എംബസി
- റിയാദ്, അബഹ വിമാനത്താവളങ്ങളില്‍ ഹൂത്തികളുടെ ആക്രമണം; മൂന്നു മരണം, 39 പേര്‍ക്ക് പരിക്ക്
- കുവൈത്തിൽ സ്ഥലംമാറ്റത്തിൽ അധ്യാപകരുടെ പ്രതിഷേധം
- ബാങ്ക് മാനേജരെ ഹണിട്രാപ്പിൽ പെടുത്തി പണം തട്ടാൻ ശ്രമം; രണ്ട് സ്ത്രീകളടക്കം അഞ്ച് പേർ അറസ്റ്റിൽ
- ഗ്ലോബൽ സി.എസ്.ആർ ഫോറം റിയാദിൽ സമാപിച്ചു : ഇന്ത്യയിൽ നിന്ന് അതിഥിയായി ഹുസൈൻ മടവൂരും
