റിയാദ്: സൗദി അറേബ്യയിലെ റിയാദിലെയും അബഹയിലെയും അന്താരാഷ്ട്ര വിമാനത്താവളങ്ങള്‍ക്ക് നേരെ ഹൂത്തികള്‍ നടത്തിയ ആക്രമണത്തില്‍ മൂന്ന് വിദേശികള്‍ മരിച്ചു. 39 പേര്‍ക്ക് പരിക്കേറ്റു. സുഡാന്‍, മൊറോക്കോ, അള്‍ജീരിയ പൗരന്മാരാണ് മരിച്ചത്. പരിക്കേറ്റവരിലും മരണപ്പെട്ടവരിലും ഇന്ത്യക്കാരില്ല. ജനറല്‍ അതോറിറ്റി ഓഫ് സിവില്‍ ഏവിയേഷനാണ് ഇക്കാര്യം അറിയിച്ചത്.
ചൊവ്വ, ബുധന്‍ ദിവസങ്ങളിലാണ് ആക്രമണമുണ്ടായത്. അബഹയില്‍ മരിച്ചത് ഒരു മൊറോക്കോ പൗരനും ഒരു അള്‍ജീരിയന്‍ പൗരനുമാണ്. ഒരു ബംഗ്ലാദേശ്, ഒരു ഫിലിപൈന്‍സ് പൗരനും 26 സൗദി പൗരന്മാര്‍ക്കും പരിക്കേറ്റു. മൊത്തം 28 പേര്‍ക്കാണ് പരിക്കേറ്റത്.
റിയാദില്‍ മരിച്ചത് സുഡാന്‍ പൗരനാണ്. എട്ട് പേര്‍ക്കാണ് പരിക്കേറ്റത്. അഞ്ച് സൗദി പൗരന്മാര്‍, രണ്ട് ഈജിപ്തുകാര്‍, ഒരു പാകിസ്താനി എന്നിവര്‍ക്കാണ് പരിക്ക്.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group







