ആലപ്പുഴ: ആലപ്പുഴയിൽ സ്‌കൂളിന് മുമ്പിൽ വച്ച് പ്ലസ് വൺ വിദ്യാർത്ഥി സഹപാഠിക്കു നേരെ വെടിയുതിർത്തു. നഗരത്തിലെ സർക്കാർ സ്‌കൂളിന് മുന്നിലെ റോഡരികിൽ കഴിഞ്ഞദിവസം ഉച്ചയോടെയാണ് വെടിവെപ്പുണ്ടായത്. നിസാര വഴക്കിനെ തുടർന്നുണ്ടായ സംഘർഷമാണ് വെടിവെപ്പിൽ കലാശിച്ചത്.
പ്രായപൂർത്തിയാകാത്ത വിദ്യാർത്ഥികളാണ് സ്‌കൂളിൽ വെടിവെപ്പ് നടത്തിയത്. ആക്രമണത്തിൽ ആർക്കും സാരമായ പരുക്കില്ല. വെടിവെച്ച വിദ്യാർത്ഥിയുടെ വീട്ടിൽ നിന്ന് എയർ ഗണ്ണും കത്തികളും കണ്ടെടുത്തതായി പോലീസ് അറിയിച്ചു. സംഭവത്തിൽ അധ്യാപകരാണ് പോലീസിൽ പരാതി നൽകിയത്.
ചൊവ്വാഴ്ച സ്‌കൂൾ വളപ്പിൽ വച്ച് വിദ്യാർത്ഥികൾ തമ്മിൽ അസഭ്യം പറഞ്ഞതുമായി ബന്ധപ്പെട്ടുണ്ടായ തർക്കമാണ് അടിപിടിയിലേക്ക് എത്തിയത്. പിന്നീട് ഉച്ചഭക്ഷണ സമയത്ത് സ്‌കൂളിന് പുറത്ത് വച്ചാണ് വെടിവെപ്പുണ്ടായത്. സംഭവത്തിൽ വെടിയേറ്റ വിദ്യാർത്ഥിയുടെ മൊഴിയെടുത്തതായി ആലപ്പുഴ സൗത്ത് പോലീസ് പറഞ്ഞു. വേറെ രണ്ട് വിദ്യാർത്ഥികളും സംഭവത്തിൽ ഉൾപ്പെട്ടിട്ടുണ്ട്. മൂന്ന് പേർക്കും പ്രായപൂർത്തി ആവാത്തതിനാൽ പോലീസ് ജുവൈനൽ കോടതിക്ക് റിപോർട്ട് നൽകിയിരിക്കുകയാണ്.
Sunday, August 16
Breaking:
- വിദേശ ഇടപെടൽ: ഫ്രഞ്ച് നയതന്ത്രജ്ഞരെ കസ്റ്റഡിയിലെടുത്ത് ഇറാൻ
- ശ്രീനാരായണ ഗുരുദേവ ദർശനങ്ങൾ നടപ്പാക്കാനാവുന്നില്ല; ബി.ജെ.പി വിട്ട് നടൻ ദേവൻ
- ദേശീയ പാതയിലെ സ്പീഡ് ട്രാക്കിലൂടെ ബൈക്കോടിച്ചാൽ കനത്ത പിഴ, മോട്ടോർ വാഹന വകുപ്പ് പരിശോധന കർശന തുടങ്ങി
- വിദേശ ഇടപെടലുകള്‍ ആരോപിച്ച് ഫ്രഞ്ച്നയതന്ത്രജ്ഞരെ കസ്റ്റഡിയിലെടുത്ത് ഇറാന്
- ബംഗാള്‍ മുന്‍ ഡെപ്യൂട്ടി സ്പീക്കര്‍ ആശിഷ് ബാനര്‍ജിയെ മരിച്ച നിലയില്‍ കണ്ടെത്തി
