Close Menu
The Malayalam NewsThe Malayalam News
    Facebook X (Twitter) Instagram YouTube
    Tuesday, May 13
    Breaking:
    • ജഡ്ജിമാരുടെ ‘അനാവശ്യ’ കാപ്പികുടിയില്‍ സുപ്രീം കോടതിക്ക് അമര്‍ഷം
    • അനധികൃത ട്യൂഷൻ സെന്ററുകൾക്ക് നേരെ സൗദിയിൽ പരിശോധന കർശനമാക്കി
    • തൊഴിലില്ലായ്മ കുറഞ്ഞു, ടൂറിസം കുതിച്ചു: സൗദി സമ്പദ്‌വ്യവസ്ഥ ലോകത്തെ മുൻനിരയിലേക്ക്
    • സൗദി അറേബ്യയും അമേരിക്കയും സാമ്പത്തിക,സൈനിക സഹകരണ കരാറുകള്‍ ഒപ്പുവെച്ചു
    • ഹജ് സീസണ്‍ വിസാ കാലാവധി ദുല്‍ഹജ് അവസാനം വരെ ദീര്‍ഘിപ്പിച്ചു
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    The Malayalam NewsThe Malayalam News
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • World
    • India
    • Kerala
    • Leisure
      • Entertainment
      • Travel
    • Happy News
    • Business
      • Market
      • Personal Finance
    • Auto
    • Technology
      • Gadgets
    • Sports
      • Football
      • Cricket
      • Other Sports
    • Jobs
    The Malayalam NewsThe Malayalam News
    Home»Latest

    ‘അത് കാലാവസ്ഥ മുന്നറിയിപ്പ്, പഴിചാരേണ്ട സമയമല്ല’; കേന്ദ്രമന്ത്രി അമിത് ഷായോട് എണ്ണിയെണ്ണി മുഖ്യമന്ത്രി

    ReporterBy Reporter31/07/2024 Latest India Kerala 3 Mins Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn
    • ആരുടെയെങ്കിലും പെടലിക്കിട്ട് അതിന്റെ ഉത്തരവാദിത്വം ഞങ്ങൾക്കല്ല എന്നു പറഞ്ഞ് ഒഴിഞ്ഞുമാറിയത് കൊണ്ട് കാര്യങ്ങളിൽനിന്ന് രക്ഷപ്പെടാൻ കഴിയുമോ?

    തിരുവനന്തപുരം: വയനാട് ദുരന്തത്തിൽ കേരളത്തിന് ദുരന്ത മുന്നറിയിപ്പ് നൽകിയിട്ടും കാര്യക്ഷമമായി പ്രവർത്തിച്ചില്ലെന്ന കേന്ദ്ര അഭ്യന്തര മന്ത്രി അമിത് ഷായുടെ കുറ്റപ്പെടുത്തലുകൾക്ക് മുഖ്യമന്ത്രി പിണറായി വിജയന്റെ മറുപടി. കേന്ദ്രം നൽകിയത് കാലാവസ്ഥാ മുന്നറിയിപ്പാണെന്നും പരസ്പരം പഴിചാരേണ്ട സന്ദർഭമായി ഇതിനെ എടുക്കുന്നില്ലെന്നുമാണ് മാധ്യമപ്രവർത്തകർ ഇത് സംബന്ധിച്ച് ചോദിച്ചപ്പോൾ മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ പ്രതികരിച്ചത്.
    കേന്ദ്രമന്ത്രി പറയുന്ന ഈ മുന്നറിയിപ്പ് കാലാവസ്ഥാ മുന്നറിയിപ്പാണ്. ആ കാലാവസ്ഥാ മുന്നറിയിപ്പ് എല്ലാകാലത്തും നമ്മുടെ നാട്ടിൽ അതീവ ഗൗരവത്തോടെ പരിഗണിക്കപ്പെടാറുണ്ട് എന്നതാണ് വസ്തുത. പരസ്പരം പഴിചാരേണ്ട ഒരു സന്ദർഭമായി ഇതിനെ എടുക്കുന്നില്ല. ഇങ്ങനെയൊരു മുന്നറിയിപ്പ് നല്കിയിരുന്നു, എന്നിട്ട് കേരളം എന്താണ് ചെയ്തത് എന്നൊരു ചോദ്യമാണ് അഭ്യന്തരമന്ത്രി പാർലമെന്റിൽ ചോദിച്ചത്.
    വസ്തുതകൾ എല്ലാവർക്കും അറിയാവുന്നതാണ്. മാധ്യമപ്രവർത്തകരായ നിങ്ങൾക്ക് പ്രത്യേകിച്ചും. നിങ്ങളുടെ കൈയ്യിൽതന്നെ അതിന്റെ റിക്കാഡുകൾ ഉണ്ടാവുമല്ലോ. അത് പരിശോധിച്ചാൽ മനസ്സിലാക്കാൻ പറ്റാവുന്നതേ ഉള്ളൂ. ദുരന്തം ഉണ്ടായ പ്രദേശങ്ങളിൽ ഓറഞ്ച് അലർട്ട് ആണ് ആ ഘട്ടത്തിലുണ്ടായിരുന്നത്. 115നും 204 മില്ലിമീറ്ററിനും ഇടയിൽ മഴ പെയ്യുമെന്നായിരുന്നു കേന്ദ്ര കാലാവസ്ഥ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. എന്നാൽ, എത്ര മഴയാണ് പെയ്തത്? ആദ്യത്തെ 24 മണിക്കൂറിനകം 200 മില്ലി മീറ്ററും അടുത്ത 24 മണിക്കൂറിനുള്ളിൽ 372 മില്ലിമീറ്റർ മഴയുമാണ് ഈ പ്രദേശത്ത് പെയ്തത്. 48 മണിക്കൂറിനുള്ളിൽ 572 മില്ലിമീറ്റർ മഴയാണ് ആകെ പെയ്തത്. മുന്നറിയിപ്പ് നല്കിയതിലും എത്രയോ അധികമായിരുന്നു അത്.
    ദുരന്തം ഉണ്ടാകുന്നതിന് മുമ്പ് ഒരുതവണ പോലും ആ പ്രദേശത്ത് റെഡ് അലര്ട്ട് നല്കിയിട്ടുണ്ടായിരുന്നില്ല. എന്നാൽ, അപകടം ഉണ്ടായതിനുശേഷം രാവിലെ ആറോടെയാണ് റെഡ് അലർട്ട് ഈ പ്രദേശത്ത് മുന്നറിയിപ്പായി നല്കിയത്.
    ഇനി മറ്റൊരു കാര്യം, ജിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ വയനാട്ടിൽ ലാൻഡ് സ്ലൈഡ് വാണിങ് സിസ്റ്റത്തിനായി ഒരു സംവിധാനം സ്ഥാപിച്ചിട്ടുണ്ട്. കേന്ദ്രസർക്കാരിന്റെ ഉടമസ്ഥതത്തിലുള്ള സ്ഥാപനമായ ജി.എസ്.ഐ 29ന് നല്കിയ മുന്നറിയിപ്പ് ശ്രദ്ധിച്ചുവോ. ഇതിൽ നാല് തരം മുന്നറിയിപ്പുണ്ട്. ജൂലൈ 23 മുതൽ ജൂലൈ 28 വരെ ഓരോ ദിവസവും കേന്ദ്ര കാലാവസ്ഥ വകുപ്പ് കേരളത്തിന് നല്കിയ മഴ മുന്നറിയിപ്പ് പരിശോധിച്ചാൽ അതിൽ ഒരു ദിവസം പോലും അതിശക്തമായ മഴ സാധ്യതയായ ഓറഞ്ച് അലർട്ട് പോലും നല്കിയിട്ടില്ല എന്നതാണ് വസ്തുത. ജൂലൈ 29ന് ഉച്ചക്ക് 1 മണിക്ക് നല്കിയ മുന്നറിയിപ്പിൽ പോലും വയനാട് ജില്ലക്ക് ഓറഞ്ച് അലർട്ട് മാത്രമാണ് നല്കിയത്. വയനാട്ടിൽ ഉരുൾപൊട്ടൽ നടന്നതിന് ശേഷം ജൂലൈ 30ന് അതിരാവിലെ 6 മണിക്ക് മാത്രമാണ് വയനാട്ടിൽ അതിതീവ്ര മഴക്കുള്ള സാധ്യതയും റെഡ് അലർട്ടും പ്രഖ്യാപിച്ചത്. ഇതേ ദിവസം ജിയോളജിക്കൽ സർവ്വേ ഓഫ് ഇന്ത്യ ഉച്ചക്ക് 2 മണിക്ക് നല്കിയ മണ്ണിടിച്ചിൽ/ഉരുൾപൊട്ടൽ സംബന്ധിച്ച വയനാട് ജില്ലയ്ക്കുള്ള 30, 31 തിയ്യതികളിലേക്കുള്ള മുന്നറിയിപ്പിൽ പച്ച അലർട്ട് ആണ് നല്കിയത്.
    മറ്റൊരു കേന്ദ്ര ഏജൻസിയായ കേന്ദ്ര ജലകമ്മിഷൻ ആണ് പ്രളയ മുന്നറിയിപ്പ് നല്കാൻ ഉത്തരവാദിത്തപ്പെട്ട സ്ഥാപനം. എന്നാൽ ജൂലൈ 23 മുതൽ 29 വരെയുള്ള ഒരു ദിവസം പോലും കേന്ദ്ര ജലകമ്മിഷൻ ഇരുവഴിഞ്ഞിപ്പുഴയിലോ ചാലിയാർ പുഴയിലോ പ്രളയമുന്നറിയിപ്പ് പുറപ്പെടുവിച്ചിട്ടില്ല. ഇതെല്ലാമാണ് വസ്തുത. അപ്പോൾ പാർല്ലമെന്റിൽ പറഞ്ഞത് വസ്തുതാ വിരുദ്ധമെന്ന് മനസ്സിലാവും.
    കേരളം മുൻകൂട്ടി ആവശ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിൽ മഴക്കാലം തുടങ്ങുമ്പോൾതന്നെ എൻ.ഡി.ആർ.എഫ് സംഘത്തെ ലഭ്യമാക്കിയിരുന്നു. 9 എൻ.ഡി.ആർ.എഫ് സംഘം വേണമെന്ന ആവശ്യമാണ് കേരളം ഉന്നയിച്ചത്. വയനാട് ജില്ലയിൽ ഇതിലൊരു സംഘത്തെ സർക്കാർ മുൻകൂറായി തന്നെ വിന്യസിക്കുകയും ചെയ്തിരുന്നു. കാലവർഷം ആരംഭിച്ച ത് മുതൽ വിവിധ തരത്തിലുള്ള കാലാവസ്ഥ മുന്നറിയിപ്പുകൾ കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ ഭാഗമായി ലഭിക്കുന്നുണ്ട്. അതിനനുസരിച്ചുള്ള സുരക്ഷാ സംവിധാനം ഓരോ പ്രദേശത്തും ഒരുക്കിയിട്ടുമുണ്ട്.
    ഇന്നലെ സൂചിപ്പിച്ചതുപോലെ സമീപത്തുള്ള എല്ലാ സ്ഥലങ്ങളിലും പ്രത്യേകിച്ച് റെഡ് സോണിന്റെ ഭാഗമായ ഇടങ്ങളിൽ മുന്നറിയിപ്പുകൾ നല്കുകയും ജനങ്ങളെ മാറ്റിപ്പാർപ്പിക്കുകയും ചെയ്തിട്ടുണ്ട്. അവിടെ മാത്രമല്ല പ്രളയ സാധ്യതയും ഉരുൾപൊട്ടൽ അടക്കമുള്ള മറ്റു പ്രകൃതിക്ഷോഭങ്ങൾക്കും സാധ്യതയുണ്ടെന്ന് മുൻകൂട്ടി വിവരം ലഭിച്ച പ്രദേശങ്ങളിലെല്ലാം ഇത്തരം മുന്നൊരുക്കങ്ങൾ നടത്തിയിട്ടുണ്ട്. അതിന്റെ ഭാഗമായി കുറേ അപകടം ഒഴിവാക്കാനായിട്ടുണ്ട്. എന്നാൽ, ഈ ദുരന്തം ആരംഭിച്ച പ്രഭവകേന്ദ്രം അവിടെ നിന്ന് ആറേഴ് കിലോമീറ്റർ ഇപ്പുറത്താണ്. അത്തരമൊരു സ്ഥലത്ത് ഇത്തരം ദുരന്തം സാധാരണ ഗതിയിൽ ആരും പ്രതീക്ഷിക്കുന്നില്ല. അവരെ ഒഴുവാക്കുകയെന്നുള്ളതും സാധാരണ ഗതിയിൽ ചിന്തിക്കുന്ന കാര്യമല്ല. അതാണ് സംഭവിച്ചത്.
    കാലാവസ്ഥാ വ്യതിയാനത്തിന്റെ ഭാഗമായി വന്ന മാറ്റങ്ങളുണ്ട്. ആ മാറ്റങ്ങൾ പൂർണമായി ഉൾക്കൊള്ളാനും പ്രതിരോധിക്കാനുമുള്ള നടപടികളിലേക്ക് നമ്മൾ കടക്കണം. ഇങ്ങനെയെല്ലാം പ്രശ്‌നം ഉണ്ടാകുമ്പോൾ ആരുടെയെങ്കിലും പെടലിക്കിട്ട് അതിന്റെ ഉത്തരവാദിത്വം ഞങ്ങൾക്കല്ല എന്നു പറഞ്ഞ് ഒഴിഞ്ഞു മാറിയത് കൊണ്ട് കാര്യങ്ങളിൽനിന്ന് രക്ഷപ്പെടാൻ കഴിയുമോ? കേന്ദ്ര ഗവണ്മെന്റും ഇക്കാര്യം ഗൗരവമായി ആലോചിക്കണം. കാലാവസ്ഥാ വ്യതിയാനത്തിന്റെ ഭാഗമായി വന്നുകൊണ്ടിരിക്കുന്ന ദുരന്തങ്ങൾ പ്രതിരോധിക്കുന്നതിന് ആവശ്യമായ ഫലപ്രദമായ നടപടികളിലേക്കാണ് കടക്കേണ്ടത്.
    ആവർത്തിച്ചു പറയുകയാണ്, ഇതൊന്നും സാധാരണ രീതിയിൽ പഴിചാരേണ്ട ഘട്ടമല്ല. ഇപ്പോൾ ദുരന്തമുഖത്താണ് നമ്മൾ. ആ ഹതാശരായ ജനങ്ങൾ നിരാലംബരായി കഴിയുകയാണ്. അവരെ സഹായിക്കുക, രക്ഷിക്കേണ്ടവരെ രക്ഷിക്കുക, മണ്ണിനടിയിൽ കിടക്കുന്നവരെയടക്കം കണ്ടെത്തുക, അതിന് കുട്ടായ ശ്രമം നടത്തുക, ആ പ്രദേശത്തെ വീണ്ടെടുക്കാനാവശ്യമായ കാര്യങ്ങൾ ചെയ്യുക, അവിടെ നഷ്ടപ്പെട്ടുപോയ ഗ്രാമത്തെ വീണ്ടെടുക്കുക. ഇതിനെല്ലാം ഒരുമിച്ചു നില്ക്കുകയാണ് ഈ ഘട്ടത്തിൽ പരമപ്രധാനം. ഇതിനാണ് സംസ്ഥാന സർക്കാർ മുൻതൂക്കം കൊടുക്കുന്നത്. അതിന് എല്ലാവരും സഹകരിക്കണമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക
    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Amith Shah Pinarayi Vijayan wayanad
    Latest News
    ജഡ്ജിമാരുടെ ‘അനാവശ്യ’ കാപ്പികുടിയില്‍ സുപ്രീം കോടതിക്ക് അമര്‍ഷം
    13/05/2025
    അനധികൃത ട്യൂഷൻ സെന്ററുകൾക്ക് നേരെ സൗദിയിൽ പരിശോധന കർശനമാക്കി
    13/05/2025
    തൊഴിലില്ലായ്മ കുറഞ്ഞു, ടൂറിസം കുതിച്ചു: സൗദി സമ്പദ്‌വ്യവസ്ഥ ലോകത്തെ മുൻനിരയിലേക്ക്
    13/05/2025
    സൗദി അറേബ്യയും അമേരിക്കയും സാമ്പത്തിക,സൈനിക സഹകരണ കരാറുകള്‍ ഒപ്പുവെച്ചു
    13/05/2025
    ഹജ് സീസണ്‍ വിസാ കാലാവധി ദുല്‍ഹജ് അവസാനം വരെ ദീര്‍ഘിപ്പിച്ചു
    13/05/2025

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2025 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.