Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Saturday, February 21
    Breaking:
    • ആഗോള ശ്രദ്ധ പിടിച്ചുപറ്റി ബുർജ് ഖലീഫയിൽ മിന്നിത്തിളങ്ങി മോദിയും ത്രിവർണ പതാകയും
    • ആവേശം ചോർന്നിട്ടില്ല: ഇന്ത്യ-പാക് പോരാട്ടം കണ്ടത് 16.30 കോടി പേർ, സർവ്വകാല റെക്കോർഡ്
    • വംശീയ അതിരുകൾ മായുന്ന നിമിഷങ്ങൾ; ലോകത്തിന് മാതൃകയായി വിശുദ്ധ ഹറമിലെ ഇഫ്താർ
    • റമദാനിലെ ആദ്യ വെള്ളിയാഴ്ച; നിറഞ്ഞുകവിഞ്ഞ് ഹറമും പരിസരങ്ങളും
    • തനത് കോഴിക്കോടൻ രുചികളുടെ ബ്രാൻഡ് അംബാസഡർ; ‘സെയ്ൻസ്’ ഹോട്ടൽ ഉടമ സൈനബി നൂർ വിടവാങ്ങി
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»Latest

    നിങ്ങളൊരു സ്ത്രീയാണ്, നിങ്ങൾക്ക് ഒന്നുമറിയില്ല, നിയമസഭയിൽ ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ പരാമർശം വിവാദമായി

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്25/07/2024 Latest India 2 Mins Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    പട്‌ന: നിയമസഭ സമ്മേളനത്തിനിടെ പ്രതിപക്ഷത്തെ വനിതാ എം.എൽ.എക്ക് നേരെ രൂക്ഷ പ്രതികരണവുമായി ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ. നീയൊരു സ്ത്രീയാണ്, നിനക്കൊന്നും അറിയില്ലേ എന്നായിരുന്നു പരാമർശം. നിതീഷ് കുമാറിന്റെ പരാമർശത്തിനെതിരെ ശക്തമായ പ്രതിഷേധവുമായി മുൻ ഉപമുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവുമായ തേജസ്വി യാദവ് രംഗത്തെത്തി. സ്ത്രീകൾക്കെതിരായ പരാമർശങ്ങളുടെ കാര്യത്തിൽ നിതീഷ് കുമാർ ഒരു സ്ഥിരം കുറ്റവാളിയാണെന്ന് തേജസ്വി യാദവ് ആരോപിച്ചു.

    താനും തൻ്റെ സർക്കാരും പ്രതിപക്ഷ എം.എൽ.എമാരുടെ ആക്രമണത്തിനിരയായതായി നിതീഷ് കുമാർ പറഞ്ഞു. സംവരണ വിഷയത്തിലടക്കം ശക്തമായ പ്രതിഷേധമാണ് നിതീഷ് കുമാറിനെതിരെ പ്രതിപക്ഷം ഉയർത്തിയത്. സർക്കാർ ജോലികളിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലും സംവരണ പരിധി 65 ശതമാനമായി ഉയർത്താനുള്ള ബിഹാർ സർക്കാരിൻ്റെ നീക്കം കഴിഞ്ഞ മാസം പട്‌ന ഹൈക്കോടതി റദ്ദാക്കിയിരുന്നു. പട്‌ന ഹൈക്കോടതിയുടെ വിധിയെ സുപ്രീം കോടതിയിൽ ചോദ്യം ചെയ്യാൻ സർക്കാർ നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്നും എന്നാൽ പ്രതിപക്ഷത്തെ സമാധാനിപ്പിക്കുന്നതിൽ പരാജയപ്പെട്ടെന്നും നിതീഷ് കുമാർ നിയമസഭയിൽ പറഞ്ഞു.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    മുഖ്യമന്ത്രിയുടെ പ്രസംഗത്തിനിടയിൽ പ്രതിഷേധം തുടർന്നപ്പോൾ, ക്ഷുഭിതനായ കുമാർ, “അരേ മഹിളാ ഹോ, കുച്ച് ജാന്തി നഹിൻ ഹോ? അരേ ബോൽ രാഹി ഹൈ, കഹൻ സേ ആതേ? യേ ലോഗോ നേ കഭി മഹിളാ കോ ആഗേ ബദായാ താ ബോൾ റഹീ ഹോ? (നിങ്ങൾ ഒരു സ്ത്രീയാണ്, നിങ്ങൾക്ക് ഒന്നും അറിയില്ലേ? പ്രതിപക്ഷം സ്ത്രീകൾക്ക് എന്തെങ്കിലും ചെയ്തിട്ടുണ്ടോ? ഞങ്ങൾ സംസാരിക്കും, നിങ്ങൾ കേൾക്കുന്നില്ലെങ്കിൽ അത് നിങ്ങളുടെ തെറ്റ്.) എന്നായിരുന്നു നിതീഷ് കുമാറിന്റെ വാക്കുകൾ.

    സ്ത്രീകൾക്കെതിരെ വിലകുറഞ്ഞതും അനാവശ്യവും അപരിഷ്‌കൃതവും തരംതാഴ്ന്നതുമായ പരാമർശങ്ങൾ നടത്തുന്നത് മുഖ്യമന്ത്രി നിതീഷ് കുമാറിൻ്റെ ശീലമായി മാറിയിരിക്കുന്നുവെന്ന് തേജസ്വി യാദവ് പറഞ്ഞു.

    “കുറച്ച് ദിവസങ്ങൾക്ക് മുമ്പ്, ആദിവാസി വിഭാഗത്തിൽ നിന്നുള്ള ബിജെപി വനിതാ എംഎൽഎയുടെ സൗന്ദര്യത്തെക്കുറിച്ച് മുഖ്യമന്ത്രി മോശം പരാമർശം നടത്തിയിരുന്നു. ഇന്ന് അദ്ദേഹം രണ്ട് തവണ പട്ടികജാതി വനിതാ എംഎൽഎയായ രേഖാ പാസ്വാനെക്കുറിച്ചും വിവാദ പരാമർശം നടത്തി എന്നായിരുന്നു തേജസ്വി എക്സിൽ പോസ്റ്റ് ചെയ്ത കുറിപ്പിൽ പറഞ്ഞത്.


    ബിഹാർ നിയമസഭയിൽ പ്രസംഗങ്ങളിലൂടെ നിതീഷ് കുമാർ വിവാദമുണ്ടാക്കുന്നത് ഇതാദ്യമല്ല. കഴിഞ്ഞ വർഷം നവംബറിൽ, ഗർഭധാരണം ഇല്ലാതാക്കാൻ ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്നത് ഒഴിവാക്കാൻ സ്ത്രീകൾക്ക് വിദ്യാഭ്യാസം നൽകണമെന്ന് പറഞ്ഞത് വൻ വിവാദമായിരുന്നു. അന്ന് പ്രതിപക്ഷത്തായിരുന്ന ബി.ജെ.പിയുടെ പ്രതിഷേധത്തെ തുടർന്ന് പരാമർശം പിൻവലിച്ച് നിതീഷ് കുമാർ മാപ്പുപറഞ്ഞു.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Nitish Kumar
    Latest News
    ആഗോള ശ്രദ്ധ പിടിച്ചുപറ്റി ബുർജ് ഖലീഫയിൽ മിന്നിത്തിളങ്ങി മോദിയും ത്രിവർണ പതാകയും
    20/02/2026
    ആവേശം ചോർന്നിട്ടില്ല: ഇന്ത്യ-പാക് പോരാട്ടം കണ്ടത് 16.30 കോടി പേർ, സർവ്വകാല റെക്കോർഡ്
    20/02/2026
    വംശീയ അതിരുകൾ മായുന്ന നിമിഷങ്ങൾ; ലോകത്തിന് മാതൃകയായി വിശുദ്ധ ഹറമിലെ ഇഫ്താർ
    20/02/2026
    റമദാനിലെ ആദ്യ വെള്ളിയാഴ്ച; നിറഞ്ഞുകവിഞ്ഞ് ഹറമും പരിസരങ്ങളും
    20/02/2026
    തനത് കോഴിക്കോടൻ രുചികളുടെ ബ്രാൻഡ് അംബാസഡർ; ‘സെയ്ൻസ്’ ഹോട്ടൽ ഉടമ സൈനബി നൂർ വിടവാങ്ങി
    20/02/2026

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2026 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.