കണ്ണൂർ: ഓടിക്കൊണ്ടിരുന്ന ട്രെയിനിൽ ചാടിക്കയറാൻ ശ്രമിക്കവേ കണ്ണൂരിൽ യാത്രക്കാരന് ദാരുണാന്ത്യം. കോഴിക്കോട് കൊയിലാണ്ടി സ്വദേശി നവീനാണ് മരിച്ചത്.
കണ്ണൂർ കണ്ണപുരം റെയിൽവേ സ്റ്റേഷനിൽ വച്ചാണ് അപകടമുണ്ടായത്. ഗാന്ധിധാം തിരുവനന്തപുരം എക്‌സ്പ്രസിലേക്ക് ചാടിക്കയറാൻ ശ്രമിക്കുന്നതിനിടെ താഴേക്ക് വീണ് ട്രെയിനിനും പ്ലാറ്റ്‌ഫോമിനും ഇടയിൽ പെട്ടുപോകുകയായിരുന്നുവെന്നാണ് വിവരം. സംഭവത്തിൽ കൂടുതൽ വിവരങ്ങൾ ശേഖരിച്ചുവരികയാണെന്ന് പോലീസ് പറഞ്ഞു.
