Close Menu
Latest Saudi News and UpdatesLatest Saudi News and Updates
    Facebook X (Twitter) Instagram YouTube
    Friday, July 4
    Breaking:
    • ഗാസ വെടിനിര്‍ത്തല്‍ നിര്‍ദേശം: വിശദാംശങ്ങള്‍ പുറത്ത്; ബന്ദികളെ ഘട്ടംഘട്ടമായി വിട്ടയക്കും
    • പെരിന്തൽമണ്ണ സ്വദേശി ജിദ്ദയിൽ നിര്യാതനായി
    • കോട്ടയം മെഡിക്കൽ കോളേജ് അപകടം: ആംബുലൻസ് തടഞ്ഞ് പ്രതിഷേധം; ചാണ്ടി ഉമ്മൻ എംഎൽഎക്കും 30 പേർക്കുമെതിരെ പൊലീസ് കേസെടുത്തു
    • ദേഹാസ്വാസ്ഥ്യം: ആരോഗ്യമന്ത്രി വീണാ ജോർജ് ആശുപത്രിയിൽ
    • അധ്യാപകനെതിരായ സർക്കാർ നടപടി അപലപനീയമെന്ന് ഇന്ത്യൻ ഇസ്‌ലാഹി സെന്റർ സൗദി ദേശീയ സമിതി
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Saudi News and UpdatesLatest Saudi News and Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Saudi News and UpdatesLatest Saudi News and Updates
    Home»Latest

    മനാഫ്, നിങ്ങളെന്തൊരു മനുഷ്യനാണ്, സ്നേഹത്തിന്റെ കാവൽക്കാരനായി കാലം നിങ്ങളെ അടയാളപ്പെടുത്തിയിരിക്കുന്നു

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്25/09/2024 Latest Kerala 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    ​ഗം​ഗാവലി പുഴയുടെ ഇരുകരകളിലൂടെ എഴുപത്തിരണ്ടു ദിവസമായി സങ്കടം വലിയൊരു കടലായി അലയടിച്ചുകൊണ്ടിരിക്കുകയായിരുന്നു. അന്നേരം വരെ കരയിലുണ്ടായിരുന്ന അർജുൻ എന്ന യുവാവിനെയും അയാളുടെ ലോറിയെയും ഗംഗാവലി പുഴയുടെ ആഴങ്ങളിലേക്ക് വലിയ മണ്ണിടിച്ചിൽ കൊണ്ടുപോയ അന്നു മുതൽ തുടങ്ങിയതായിരുന്നു ഇത്. അർജുനെ കാണാതെ, കണ്ടെത്താനാകാതെ നാടാകെ കരഞ്ഞു. അന്നും ഇന്നും ഗംഗാവലിപ്പുഴയുടെ കരയിലൊരാൾ കാത്തിരിക്കുന്നുണ്ടായിരുന്നു. അർജുന്റെ ലോറിയുടെ ഉടമ മനാഫ്. വെറുമൊരു ലോറിയുടമ മാത്രമായിരുന്നില്ല മനാഫ്, അർജുന്റെ പ്രിയ കൂട്ടുകാരനുമായിരുന്നു. സ്നേഹത്തിന്റെയും സാഹോദര്യത്തിന്റെയും കാവൽക്കാരനായിരുന്നു അയാൾ. സൗഹൃദത്തിന്റെയും സ്നേഹത്തിന്റെയും കാവൽക്കാരനായി അയാൾ അടയാളപ്പെടുത്തപ്പെട്ടു.

    ചോദിക്കുന്നവരോടെല്ലാം അർജുൻ ലോറിയിൽനിന്ന് എവിടെയും പോകില്ലെന്ന് അയാൾ ആവർത്തിച്ചാവർത്തിച്ചു പറഞ്ഞു. അർജുനിനെ കിട്ടാതെ, അവനെ അവന്റെ അമ്മയെ ഏൽപ്പിക്കാതെ മടങ്ങില്ലെന്ന് അയാൾ കട്ടായം പറഞ്ഞു. ഏറെ പേർ അയാളെ പരിഹസിച്ചു. വാക്കുകളിൽ വന്ന പിഴവുകൾ കോരിയെടുത്തു മുള്ളുകളായി എറിഞ്ഞു. എല്ലാ പരിഹാസങ്ങൾക്കും ഒറ്റപ്പെടലുകൾക്ക് മധ്യേ മനാഫ് പ്രിയപ്പെട്ട അർജുന് വേണ്ടി കാത്തിരുന്നു. ഇന്ന് ഉച്ചയോടെ മനാഫിന്റെ കാത്തിരിപ്പിന് അറുതിയായിരിക്കുന്നു. ജീവനോടെയല്ലെങ്കിലും അർജുനെ കണ്ടെത്തിയിരിക്കുന്നു. അനന്തമായ കാത്തിരിപ്പിനൊടുവിൽ മനാഫ് ഗംഗാവലി തീരത്തിരുന്ന് പൊട്ടിക്കരഞ്ഞു.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    അർജുനെ കൊണ്ടുവരുമെന്ന് ഞാനവന്റെ അമ്മയ്ക്ക് കൊടുത്ത വാക്കായിരുന്നു. അർജുനിനെ കണ്ടെത്തിയ നിമിഷം, ഇന്ന് മനാഫ് പറഞ്ഞു എനിക്കുറപ്പുണ്ടായിരുന്നു അർജുൻ എവിടെയും പോകില്ലെന്ന്. ലോറിയുടെ കാബിനുള്ളിൽ അവനുണ്ടാകുമെന്ന് എനിക്കറിയാമായിരുന്നു. സങ്കടപ്പുഴയുടെ കരയിലിരുന്ന് വറ്റിപ്പോകാത്ത കണ്ണീരിന്റെ കടലുമായി അയാൾ പറഞ്ഞുകൊണ്ടയിരുന്നു. അയാളുടെ കണ്ണുനീരിന് കാത്തിരിപ്പിന്റെയും കരച്ചിലിന് സങ്കടത്തിന്റെയും നോവുണ്ടായിരുന്നു.

    മനാഫ്, താങ്കളെന്തൊരു മനുഷ്യനാണ് എന്ന വാചകം സോഷ്യൽ മീഡിയ ഒന്നാകെ നിറഞ്ഞുകൊണ്ടിരിക്കുന്നു. മനുഷ്യൻ എത്ര സുന്ദരമായ പദമെന്ന വാചകം ജീവനുള്ള ഉടലായി ഗംഗാവലി പുഴയുടെ കരയിലിരുന്നു കണ്ണീരണിഞ്ഞ് സംസാരിച്ചുകൊണ്ടിരിക്കുന്നു. ആ ഉടലിന് ഇന്ന് നാം മനാഫ് എന്ന് പേരിട്ട് വിളിക്കുന്നു. മനാഫ്.. താങ്കളെന്തൊരു മനുഷ്യനാണ്.. സ്നേഹത്തിന്റെ കാവൽക്കാരനായി കാലം നിങ്ങളെ അടയാളപ്പെടുത്തിയിരിക്കുന്നു.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Arjun Manaf അർജുൻ മനാഫ്
    Latest News
    ഗാസ വെടിനിര്‍ത്തല്‍ നിര്‍ദേശം: വിശദാംശങ്ങള്‍ പുറത്ത്; ബന്ദികളെ ഘട്ടംഘട്ടമായി വിട്ടയക്കും
    04/07/2025
    പെരിന്തൽമണ്ണ സ്വദേശി ജിദ്ദയിൽ നിര്യാതനായി
    03/07/2025
    കോട്ടയം മെഡിക്കൽ കോളേജ് അപകടം: ആംബുലൻസ് തടഞ്ഞ് പ്രതിഷേധം; ചാണ്ടി ഉമ്മൻ എംഎൽഎക്കും 30 പേർക്കുമെതിരെ പൊലീസ് കേസെടുത്തു
    03/07/2025
    ദേഹാസ്വാസ്ഥ്യം: ആരോഗ്യമന്ത്രി വീണാ ജോർജ് ആശുപത്രിയിൽ
    03/07/2025
    അധ്യാപകനെതിരായ സർക്കാർ നടപടി അപലപനീയമെന്ന് ഇന്ത്യൻ ഇസ്‌ലാഹി സെന്റർ സൗദി ദേശീയ സമിതി
    03/07/2025

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2025 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.