റിയാദ്- അറബ് ഉച്ചകോടിയിൽ പങ്കെടുക്കുന്നതിനായി സൗദി അറേബ്യയുടെ കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിൻ സൽമാൻ രാജകുമാരൻ ബഹ്റൈനിലേക്ക് പുറപ്പെട്ടു. ഇന്നാ(വ്യാഴം)ണ് മുഹമ്മദ് ബിൻ സൽമാൻ രാജകുമാരൻ മനാമയിലേക്ക് പുറപ്പെട്ടത്.
ബഹ്റൈനിൽ നടക്കുന്ന മുപ്പത്തിമൂന്നാമത് അറബ് ഉച്ചകോടിയിൽ സൗദി പ്രതിനിധി സംഘത്തിന്റെ തലവനായാണ് മുഹമ്മദ് ബിൻ സൽമാൻ രാജകുമാരൻ തിരുഗേഹങ്ങളുടെ സേവകൻ സൽമാൻ രാജാവിന്റെ നിർദ്ദേശപ്രകാരം പങ്കെടുക്കുന്നത്.
