Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Tuesday, October 6
    Breaking:
    • ‘ഒരു ഓർമ്മയ്ക്കായി പ്രിയപ്പെട്ട അഹമ്മദ് ഇബ്രാഹിം മന്ദിക്ക്’; പ്രിയപ്പെട്ട അധ്യാപകന് അരനൂറ്റാണ്ട് പഴക്കമുള്ള ചിത്രവും കയ്യെഴുത്തു കുറിപ്പും പങ്കുവെച്ച് യു എ ഇ പ്രസിഡന്റ്
    • എമർജൻസി കോഡ് അയച്ചു: ബ്രിട്ടീഷ് എയർവേയ്സ് ലണ്ടനിലേക്ക് തിരിച്ചിറക്കി
    • 2034 ഫിഫ ലോകകപ്പ്: സൗദിയിലെ 250 കോടി ഡോളറിന്റെ ‘നിയോം സ്റ്റേഡിയം’ പദ്ധതി നിർത്തിവെച്ചതായി റിപ്പോർട്ട്
    • സൗദിയിൽ സെപ്റ്റംബറിൽ നൂറിലേറെ ബിനാമി കേസുകൾ കണ്ടെത്തി
    • ഗ്യാനേഷ് കുമാർ ഒന്നാംതരം തട്ടിപ്പുകാരൻ, ഉടൻ അറസ്റ്റ് ചെയ്യണം-കോൺഗ്രസ്
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»Gulf

    ‘ഒരു ഓർമ്മയ്ക്കായി പ്രിയപ്പെട്ട അഹമ്മദ് ഇബ്രാഹിം മന്ദിക്ക്’; പ്രിയപ്പെട്ട അധ്യാപകന് അരനൂറ്റാണ്ട് പഴക്കമുള്ള ചിത്രവും കയ്യെഴുത്തു കുറിപ്പും പങ്കുവെച്ച് യു എ ഇ പ്രസിഡന്റ്

    ആബിദ് ചേങ്ങോടൻBy ആബിദ് ചേങ്ങോടൻ05/10/2026 Gulf Top News UAE 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    അബുദാബി- ലോക അധ്യാപക ദിനത്തിൽ തന്റെ പഴയകാല അധ്യാപകന് ആദരമർപ്പിച്ച് യു എ ഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ സോഷ്യൽ മീഡിയയിൽ പങ്കുവെച്ച ചിത്രവും കുറിപ്പും ശ്രദ്ധേയമാകുന്നു. അരനൂറ്റാണ്ടിലേറെ പഴക്കമുള്ള ഓർമ്മ ചിത്രത്തോടൊപ്പം രാജ്യത്തെ എല്ലാ അധ്യാപകർക്കും അദ്ദേഹം തന്റെ നന്ദിയും ആദരവും അറിയിച്ചു.
    1971 ഏപ്രിൽ 29നാണ് ഈ ചിത്രം പകർത്തിയത്. തന്റെ അധ്യാപകനായ അഹമ്മദ് ഇബ്രാഹിം മന്ദിക്ക് ഷെയ്ഖ് മുഹമ്മദ് സ്വന്തം കൈപ്പടയിൽ കുറിച്ച സന്ദേശത്തോടെയാണ് ചിത്രം നൽകിയിരുന്നത്. ‘ഒരു ഓർമ്മയ്ക്കായി പ്രിയപ്പെട്ട അഹമ്മദ് ഇബ്രാഹിം മന്ദിക്ക് നന്ദിയോടെ ഇത് സമർപ്പിക്കുന്നു. മുഹമ്മദ് സായിദ്,’ എന്നായിരുന്നു ആ സന്ദേശം. 55 വർഷങ്ങൾക്ക് ശേഷം ഈ ഓർമ്മചിത്രം പങ്കുവെച്ചുകൊണ്ട്, രാജ്യത്തിന്റെ ഭാവി തലമുറയെ വാർത്തെടുക്കുന്നതിൽ അധ്യാപകർ വഹിക്കുന്ന നിസ്തുലമായ പങ്കിനെ യുഎഇ പ്രസിഡന്റ് പ്രകീർത്തിച്ചു.

    View this post on Instagram

    A post shared by Mohamed bin Zayed Al Nahyan (@mohamedbinzayed)

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    എല്ലാവരും ഈ ദിനം സ്വന്തം അധ്യാപകരെ ഓർക്കാനും ജീവിതത്തിൽ അവർ ചെലുത്തിയ സ്വാധീനത്തിന് നന്ദി പറയാനുമുള്ള അവസരമാക്കണമെന്ന് അദ്ദേഹം ആഹ്വാനം ചെയ്തു. യു എ ഇ രൂപീകരണ കാലഘട്ടത്തിൽ അബുദാബിയിലെ വിദ്യാഭ്യാസ മേഖലയുടെ വളർച്ചയ്ക്ക് നിർണ്ണായക സംഭാവനകൾ നൽകിയ ആദ്യകാല അധ്യാപകരിൽ ഒരാളാണ് അഹമ്മദ് ഇബ്രാഹിം മന്ദി അൽ തമീമി. 1970കളുടെ തുടക്കത്തിൽ അൽ കിന്ദി സ്‌കൂളിൽ വെച്ചാണ് ഷെയ്ഖ് മുഹമ്മദ് അദ്ദേഹത്തിന്റെ ശിഷ്യനാകുന്നത്.
    ക്ലാസ് മുറികൾക്കപ്പുറവും ഊഷ്മളമായി തുടർന്ന ബന്ധമായിരുന്നു ഇരുവരും തമ്മിലുണ്ടായിരുന്നത്. 2017ൽ അബുദാബി കിരീടാവകാശിയായിരിക്കെ ഷെയ്ഖ് മുഹമ്മദ് അബുദാബി ഖലീഫ സിറ്റിയിലുള്ള അഹമ്മദ് ഇബ്രാഹിം മന്ദിയുടെ വസതി സന്ദർശിക്കുകയും സ്‌കൂൾ ഓർമ്മകൾ പങ്കുവെക്കുകയും ചെയ്തിരുന്നു. വിദ്യാർത്ഥികളെ വളർത്തിയെടുക്കാൻ ജീവിതവും അറിവും നീക്കിവെച്ച ആദ്യകാല അധ്യാപകർ എന്നും സമൂഹത്തിന് മാതൃകയാണെന്ന് അന്ന് അദ്ദേഹം സ്മരിച്ചിരുന്നു.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Sheikh Mohammed bin Zayed Al Nahyan teachers day
    Latest News
    ‘ഒരു ഓർമ്മയ്ക്കായി പ്രിയപ്പെട്ട അഹമ്മദ് ഇബ്രാഹിം മന്ദിക്ക്’; പ്രിയപ്പെട്ട അധ്യാപകന് അരനൂറ്റാണ്ട് പഴക്കമുള്ള ചിത്രവും കയ്യെഴുത്തു കുറിപ്പും പങ്കുവെച്ച് യു എ ഇ പ്രസിഡന്റ്
    05/10/2026
    എമർജൻസി കോഡ് അയച്ചു: ബ്രിട്ടീഷ് എയർവേയ്സ് ലണ്ടനിലേക്ക് തിരിച്ചിറക്കി
    05/10/2026
    2034 ഫിഫ ലോകകപ്പ്: സൗദിയിലെ 250 കോടി ഡോളറിന്റെ ‘നിയോം സ്റ്റേഡിയം’ പദ്ധതി നിർത്തിവെച്ചതായി റിപ്പോർട്ട്
    05/10/2026
    സൗദിയിൽ സെപ്റ്റംബറിൽ നൂറിലേറെ ബിനാമി കേസുകൾ കണ്ടെത്തി
    05/10/2026
    ഗ്യാനേഷ് കുമാർ ഒന്നാംതരം തട്ടിപ്പുകാരൻ, ഉടൻ അറസ്റ്റ് ചെയ്യണം-കോൺഗ്രസ്
    05/10/2026

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2026 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.