Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Saturday, December 6
    Breaking:
    • പാതിവൃത്യം തെളിയിക്കാൻ യുവതിക്ക് അഗ്‌നിപരീക്ഷ
    • കുവൈത്ത് പൗരത്വ അന്വേഷണങ്ങളില്‍ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ; കുടുംബത്തിലെ 63 പേരുടെ പൗരത്വം നഷ്ടപ്പെടും
    • സൗദി ശൂറാ കൗൺസിൽ സംഘം ഇന്ത്യൻ മന്ത്രിമാരുമായി കൂടിക്കാഴ്ചകൾ നടത്തി
    • സൗദിയിൽ മൊബൈലിൽ അശ്ലീല ഫോട്ടോകൾ കണ്ടെത്തിയാൽ അഞ്ചു വർഷം തടവ്
    • മദീന റൗദ ശരീഫ് രണ്ടാം വട്ടം സന്ദർശിക്കാൻ വിശ്വാസികൾ ഇനി മുതൽ565 ദിവസം കാത്തിരിക്കണം
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»Latest

    സിനിമ വിട്ടത് കയ്‌പേറിയ അനുഭവങ്ങൾ മൂലം; മമ്മൂട്ടിയുടെയും മോഹൻ ലാലിന്റെയും മൗനം അമ്പരപ്പിക്കുന്നു -നടി സുപർണ ആനന്ദ്

    ദ മലയാളം ന്യൂസ്‌By ദ മലയാളം ന്യൂസ്‌30/08/2024 Latest Kerala 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    ന്യൂഡൽഹി: സ്ത്രീത്വത്തെ അപമാനിച്ച മുകേഷ്, എം.എൽ.എ സ്ഥാനം രാജിവെച്ച് ഒഴിയണമെന്നും മുതിർന്ന നടന്മാരായ മമ്മൂട്ടിയുടെയും മോഹൻ ലാലിന്റെയും മൗനം അമ്പരപ്പിക്കുന്നതാണെന്നും നടി സുപർണ ആനന്ദ് പറഞ്ഞു.
    ലൈംഗികാതിക്രമത്തിന് കേസെടുത്തിട്ട് പോലും എം.എൽ.എ സ്ഥാനത്ത് തുടരുന്നത് അങ്ങേയറ്റം പരിഹാസ്യമാണ്. മലയാള ചലച്ചിത്ര മേഖലയിൽനിന്നുൾപ്പെടെ കയ്‌പേറിയ അനുഭവങ്ങളുണ്ടായതിനാലാണ് സിനിമ ഉപേക്ഷിക്കേണ്ടി വന്നതെന്നും തെറ്റ് തെറ്റാണെന്ന് പറയാനുള്ള ആർജവം മമ്മൂട്ടിയും മോഹൻലാലും കാണിക്കണമെന്നും നടി ആവശ്യപ്പെട്ടു.

    CREATOR: gd-jpeg v1.0 (using IJG JPEG v62), quality = 82

    കേരളത്തിൽനിന്നടക്കം പല തരത്തിലുള്ള സമ്മർദ്ദങ്ങളാണ് തനിക്കു നേരെ ഉണ്ടായത്. എന്നാൽ അത്തരം സമ്മർദ്ദങ്ങൾക്ക് വഴങ്ങാത്തതിനാലാണ് സിനിമ തന്നെ വിടേണ്ടി വന്നതെന്നും അവർ പറഞ്ഞു. കാസ്റ്റിംഗ് കൗച്ചടക്കമുള്ള പ്രവണതകൾ അന്നേ സിനിമയിലുണ്ട്. ഉപദ്രവിച്ചവരുടെ പേര് പുറത്ത് പറയാൻ നടിമാർ കാണിച്ച ധൈര്യത്തെ അഭിനന്ദിക്കുന്നു. പരാജയമായതുകൊണ്ടാണ് അമ്മ ഭരണസമിതിക്ക് രാജി വയ്‌ക്കേണ്ടി വന്നത്. എല്ലാവരെയും ഉൾക്കൊണ്ടു വേണം അമ്മയുടെ പുതിയ ഭരണസമിതി മുമ്പോട്ട് പോകാൻ. സ്ത്രീകളും ഭരണസാരഥ്യത്തിലുണ്ടാകണമെന്നും നടി ഓർമിപ്പിച്ചു.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    ഭരതൻ സംവിധാനം ചെയ്ത വൈശാലിയും, പത്മരാജൻ സംവിധാനം ചെയ്ത ഞാൻ ഗന്ധർവനും അടക്കം വെറും നാലു സിനിമകൾകൊണ്ടുതന്നെ മലയാളി പ്രേക്ഷകരുടെ മനസിൽ ഇടം പിടിച്ച നടിയാണ് സുപർണ ആനന്ദ്. താരപ്രഭയിൽ കുളിച്ചുനിൽക്കവെയായിരുന്നു സിനിമയിൽനിന്നുള്ള നടിയുടെ പൊടുന്നനെയുള്ള പിൻമാറ്റം. ഹേമ കമ്മിറ്റിക്കു പിന്നാലെയുള്ള പുതിയ സംഭവികാസങ്ങൾ മലയാള സിനിമയുടെ അടക്കം നവീകരണത്തിന് വലിയ മുതൽക്കൂട്ടാവട്ടെയെന്നാണ് നടി പറയുന്നത്.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Actress Suparna Anand Mammootty and Mohanlal's silence shocking
    Latest News
    പാതിവൃത്യം തെളിയിക്കാൻ യുവതിക്ക് അഗ്‌നിപരീക്ഷ
    05/12/2025
    കുവൈത്ത് പൗരത്വ അന്വേഷണങ്ങളില്‍ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ; കുടുംബത്തിലെ 63 പേരുടെ പൗരത്വം നഷ്ടപ്പെടും
    05/12/2025
    സൗദി ശൂറാ കൗൺസിൽ സംഘം ഇന്ത്യൻ മന്ത്രിമാരുമായി കൂടിക്കാഴ്ചകൾ നടത്തി
    05/12/2025
    സൗദിയിൽ മൊബൈലിൽ അശ്ലീല ഫോട്ടോകൾ കണ്ടെത്തിയാൽ അഞ്ചു വർഷം തടവ്
    05/12/2025
    മദീന റൗദ ശരീഫ് രണ്ടാം വട്ടം സന്ദർശിക്കാൻ വിശ്വാസികൾ ഇനി മുതൽ565 ദിവസം കാത്തിരിക്കണം
    05/12/2025

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2025 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.