ജിദ്ദ – ലെബനോനില്‍ ഹിസ്ബുല്ല പ്രവര്‍ത്തകര്‍ ഉപയോഗിക്കുന്ന വാക്കിടോക്കികള്‍ പൊട്ടിത്തെറിച്ചുണ്ടായ സ്ഫോടനത്തിൽ മരണം പതിനാലായി. 450 പേർക്ക് പരിക്കേറ്റതായി ലെബനീസ് ആരോഗ്യ മന്ത്രാലയം അറിയിച്ചു. ബെയ്‌റൂത്തിന്റെ ദക്ഷിണ പ്രാന്തപ്രദേശം അടക്കം ലെബനോനിലെ വിവിധ പ്രദേശങ്ങളില്‍ വാക്കിടോക്കി സ്‌ഫോടനങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
ഇന്നലെ ആയിരക്കണക്കിന് പേജറുകള്‍ പൊട്ടിത്തെറിച്ചിരുന്നു. ഇരു സ്‌ഫോടനങ്ങള്‍ക്കും പിന്നില്‍ ഇസ്രായിലാണെന്ന് ഹിസ്ബുല്ല ആരോപിച്ചു ഹിസ്ബുല്ല പുതിയ ഘട്ടം അഭിമുഖീകരിക്കുകയാണെന്നും തിരിച്ചടി ഉറപ്പാണെന്നും ഹിസ്ബുല്ല നേതാവ് ഹാശിം സഫിയുദ്ദീന്‍ പറഞ്ഞു.
