Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Saturday, February 21
    Breaking:
    • ആഗോള ശ്രദ്ധ പിടിച്ചുപറ്റി ബുർജ് ഖലീഫയിൽ മിന്നിത്തിളങ്ങി മോദിയും ത്രിവർണ പതാകയും
    • ആവേശം ചോർന്നിട്ടില്ല: ഇന്ത്യ-പാക് പോരാട്ടം കണ്ടത് 16.30 കോടി പേർ, സർവ്വകാല റെക്കോർഡ്
    • വംശീയ അതിരുകൾ മായുന്ന നിമിഷങ്ങൾ; ലോകത്തിന് മാതൃകയായി വിശുദ്ധ ഹറമിലെ ഇഫ്താർ
    • റമദാനിലെ ആദ്യ വെള്ളിയാഴ്ച; നിറഞ്ഞുകവിഞ്ഞ് ഹറമും പരിസരങ്ങളും
    • തനത് കോഴിക്കോടൻ രുചികളുടെ ബ്രാൻഡ് അംബാസഡർ; ‘സെയ്ൻസ്’ ഹോട്ടൽ ഉടമ സൈനബി നൂർ വിടവാങ്ങി
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»Latest

    ഭൂമി തട്ടിപ്പ്: കർണാടക മുഖ്യമന്ത്രിയെ വിചാരണ ചെയ്യാൻ ഗവർണറുടെ അനുമതി; സിദ്ധരാമയ്യ കോടതിയിലേക്ക്

    ദ മലയാളം ന്യൂസ്‌By ദ മലയാളം ന്യൂസ്‌17/08/2024 Latest India Kerala 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    ബംഗളൂരൂ: ഭൂമി ഇടപാടിൽ ക്രമക്കേട് നടത്തിയെന്ന ആരോപണത്തിൽ കർണാടക മുഖ്യമന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായ സിദ്ധരാമയ്യയെ വിചാരണ ചെയ്യാൻ ഗവർണറുടെ അനുമതി നൽകി. മൈസൂരു വികസന അതോറിറ്റിയുമായി ബന്ധപ്പെട്ട (മുഡ) ഭൂമി കുംഭകോണ കേസിലാണ് ഗവർണർ താവർചന്ദ് ഗെലോട്ട് അനുമതി നൽകിയത്.

    സാമൂഹിക പ്രവർത്തകർ സമർപ്പിച്ച ഹർജിയുടെ അടിസ്ഥാനത്തിലാണ് ഗവർണർ പ്രോസിക്യൂഷന് അനുമതി നൽകിയത്. മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ ഭാര്യ പാർവതി മൈസൂരു വികസന അതോറിറ്റിയുടെ ഭൂമി അനധികൃതമായി കയ്യടക്കി എന്നാണ് ആരോപണം. മലയാളിയായ ടി.ജെ അബ്രഹാം, പ്രദീപ് കുമാർ, സ്‌നേഹമയി കൃഷ്ണ എന്നിവരാണ് ഹർജി നൽകിയത്.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    എന്നാൽ, ആരോപണങ്ങൾ രാഷ്ട്രീയ പ്രേരിതമാണെന്നാണ് സിദ്ധരാമയ്യയുടെ നിലപാട്. ഗവർണർ സിദ്ധരാമയ്യയെ പ്രോസിക്യൂട്ട് ചെയ്യാൻ അനുമതി നൽകിയ സാഹചര്യത്തിൽ അദ്ദേഹം കോടതിയെ സമീപിക്കുമെന്നാണ് വിവരം.

    മൈസൂർ അർബൺ ഡവലപ്‌മെന്റ് അഥോറിറ്റി(മുഡ)യുടെ കീഴിലുള്ള 50:50 ഭൂമി കൈമാറ്റ പദ്ധതിയുമായി ബന്ധപ്പെട്ടാണ് സിദ്ധരാമയ്യക്കും കുടുംബത്തിനുമെതിരെ അഴിമതി ആരോപണം ഉയർന്നത്. ലേഔട്ടുകളുടെ വികസനത്തിനായി ഭൂമി വിട്ടുനൽകുന്ന വ്യക്തികൾക്കു പകരം ഭൂമി മറ്റൊരിടത്തു നൽകുന്ന പദ്ധതിയാണിത്. സിദ്ധരാമയ്യയുടെ ഭാര്യ പാർവതിയുടെ പേരിൽ മൈസൂർ ഔട്ടർ റിങ് റോഡിലുള്ള കേസരയിൽ സ്ഥിതിചെയ്യുന്ന ഭൂമി ഈ പദ്ധതി പ്രകാരം ലേഔട്ട് വികസിപ്പിക്കാൻ മൈസൂർ നഗരവികസന അഥോറിറ്റിക്കു നൽകിയിരുന്നു. പകരം നൽകിയ ഭൂമി അവർക്ക് അർഹിക്കുന്നതിനേക്കാൾ അധികം മൂല്യമുള്ളതാണെന്നും ഭൂമി കൈമാറ്റത്തിൽ ക്രമക്കേടുണ്ടെന്നും ഇതുമൂലം നാലായിരം കോടിയുടെ സാമ്പത്തിക നഷ്ടമുണ്ടായെന്നുമാണ് ആരോപണം. ഭൂമി സംബന്ധിച്ച എല്ലാ കണക്കുകളും തെരഞ്ഞെടുപ്പ് സത്യവാങ്മൂലത്തിൽ സിദ്ധരാമയ്യ മറച്ചുവെച്ചെന്നും പരാതിക്കാർ ചൂണ്ടിക്കാട്ടി.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Governor prosecution Karnataka land scam Siddaramaiah to court
    Latest News
    ആഗോള ശ്രദ്ധ പിടിച്ചുപറ്റി ബുർജ് ഖലീഫയിൽ മിന്നിത്തിളങ്ങി മോദിയും ത്രിവർണ പതാകയും
    20/02/2026
    ആവേശം ചോർന്നിട്ടില്ല: ഇന്ത്യ-പാക് പോരാട്ടം കണ്ടത് 16.30 കോടി പേർ, സർവ്വകാല റെക്കോർഡ്
    20/02/2026
    വംശീയ അതിരുകൾ മായുന്ന നിമിഷങ്ങൾ; ലോകത്തിന് മാതൃകയായി വിശുദ്ധ ഹറമിലെ ഇഫ്താർ
    20/02/2026
    റമദാനിലെ ആദ്യ വെള്ളിയാഴ്ച; നിറഞ്ഞുകവിഞ്ഞ് ഹറമും പരിസരങ്ങളും
    20/02/2026
    തനത് കോഴിക്കോടൻ രുചികളുടെ ബ്രാൻഡ് അംബാസഡർ; ‘സെയ്ൻസ്’ ഹോട്ടൽ ഉടമ സൈനബി നൂർ വിടവാങ്ങി
    20/02/2026

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2026 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.