വാഷിങ്ടൺ– ഗൾഫ് രാജ്യങ്ങൾ തകരുന്നത് കാണാനാണ് ഇസ്രായിൽ ആഗ്രഹിക്കുന്നതെന്ന അമേരിക്കൻ മാധ്യമപ്രവർത്തകൻ ടക്കർ കാൾസന്റെ പരാമർശം അന്താരാഷ്ട്ര തലത്തിൽ വലിയ ചർച്ചയാകുന്നു. സൗദി അറേബ്യയിലും ഖത്തറിലും ബോംബ് സ്ഫോടനങ്ങൾ നടത്താൻ പദ്ധതിയിട്ട ഇസ്രായിലി ചാരസംഘടനയായ മൊസാദിലെ ഏജന്റുമാരെ ആ രാജ്യങ്ങൾ അറസ്റ്റ് ചെയ്തതായും ഒരു അഭിമുഖത്തിനിടെ കാൾസൺ വെളിപ്പെടുത്തി. ഇറാനെയും ഗൾഫ് രാജ്യങ്ങളെയും ഒരുപോലെ തകർക്കാനാണ് ഇസ്രായിൽ ലക്ഷ്യമിടുന്നതെന്നും, മേഖലയെ അസ്ഥിരപ്പെടുത്താനുള്ള ഇസ്രായിലിന്റെ ഇത്തരം നീക്കങ്ങൾ സൗദി അറേബ്യയെയും ഖത്തറിനെയും വല്ലാതെ പ്രകോപിപ്പിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. യു.എ.ഇ, സൗദി, ഖത്തർ തുടങ്ങിയ രാജ്യങ്ങളുടെ തകർച്ച ഇസ്രായിൽ താല്പര്യപ്പെടുന്നുണ്ടെന്നും ഇതിനെക്കുറിച്ച് വ്യക്തമായ അറിവുള്ള അമേരിക്കൻ ഭരണകൂടം, സ്വന്തം സഖ്യകക്ഷികളായ ഗൾഫ് രാജ്യങ്ങളെ അവഗണിച്ചുകൊണ്ട് ഇസ്രായിലിനെ സംരക്ഷിക്കുന്ന നിലപാടാണ് സ്വീകരിക്കുന്നതെന്നും കാൾസൺ കുറ്റപ്പെടുത്തി. എന്നാൽ, ഈ ഗൗരവകരമായ ആരോപണങ്ങളെക്കുറിച്ച് സൗദി അറേബ്യയോ ഖത്തറോ ഇസ്രായിലോ ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.
Thursday, September 17
Breaking:
- തായിഫിൽ ഡ്രോൺ ആക്രമണം: പ്രവാസി കൊല്ലപ്പെട്ടു
- യു.എ.ഇ തപാൽ സ്റ്റാമ്പുകളിൽ ഇടം നേടിയ മുഹമ്മദ് ബിലാലിനെ ആദരിച്ചു
- ഫ്ലൈ ദുബായ് യാത്രക്കാർക്ക് ദുബായ് പോലീസിന്റെ ഇസാദ് കാർഡിലൂടെ നിരവധി ഓഫറുകൾ
- റിപ്പോർട്ടർ ടി.വി ആസ്ഥാനത്തെ റെയ്ഡ്; സോഷ്യൽ മീഡിയയിലെ വിമർശനത്തിന് മറുപടിയുമായി യൂത്ത് ലീഗ് നേതാവ് ഷിബു മീരാൻ
- എംബസികൾ തുറക്കാനും സാമ്പത്തിക സഹകരണം വർധിപ്പിക്കാനും ഇസ്രായേൽ, മൊറോക്കൊ ധാരണ
