Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Tuesday, March 10
    Breaking:
    • ആക്രമണങ്ങളെ പിന്തുണച്ചാല്‍ പ്രവാസികളുടെ സ്വത്ത് കണ്ടുകെട്ടുമെന്ന് ഇറാന്‍ മുന്നറിയിപ്പ്
    • അമേരിക്കയുമായുള്ള ചര്‍ച്ചകള്‍ തങ്ങളുടെ അജണ്ടയിലില്ലെന്ന് ഇറാന്‍ വിദേശ മന്ത്രി
    • ഇനി മുതല്‍ ഒരു ടണ്ണില്‍ കൂടുതല്‍ ഭാരമുള്ള വാര്‍ഹെഡുകളുള്ള മിസൈലുകള്‍ മാത്രം ആക്രമണത്തിന് ഉപയോഗിക്കുമെന്ന് ഇറാന്‍
    • മതാഫ് ഉംറ തീര്‍ഥാടകര്‍ക്കു മാത്രമായി നീക്കിവെച്ചതായി ഹജ്, ഉംറ മന്ത്രാലയം
    • യുഎഇയിൽ എമർജൻസി അലർട്ടിൻ്റെ ശബ്ദം മാറും
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»Latest

    ഇന്ത്യൻ നാവികസേനയുടെ യുദ്ധക്കപ്പലിന് തീപ്പിടിച്ചു, ജൂനിയർ നാവികനെ കാണാതായി

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്22/07/2024 Latest Kerala 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    മുംബൈ/ന്യൂദൽഹി: മുംബൈയിലെ നേവൽ ഡോക്ക് യാർഡിൽ അറ്റകുറ്റപ്പണി നടത്തികൊണ്ടിരുന്ന ഇന്ത്യൻ നാവികസേനയുടെ യുദ്ധക്കപ്പലിന് തീപിടിച്ചു. ഒരു ജൂനിയർ നാവികനെ കാണാതായയി. ഇദ്ദേഹത്തിന് വേണ്ടി തിരച്ചിൽ തുടരുകയാണെന്ന് നാവികസേന അറിയിച്ചു.
    ഐഎൻഎസ് ബ്രഹ്മപുത്രക്ക് ഞായറാഴ്ച വൈകുന്നേരം മുംബൈ നേവൽ ഡോക്ക് യാർഡിൽ അറ്റകുറ്റ പണി നടത്തുന്നതിനിടെ തീപിടിത്തമുണ്ടാകുയായിരുന്നുവെന്ന് നാവികസേന അറിയിച്ചു. തിങ്കളാഴ്‌ച രാവിലെയോടെ മുംബൈയിലെ നേവൽ ഡോക്ക്‌യാർഡിലെയും തുറമുഖത്തുള്ള മറ്റ് കപ്പലുകളിലെയും അഗ്നിശമന സേനാംഗങ്ങളുടെ സഹായത്തോടെ ജീവനക്കാർ തീ നിയന്ത്രണവിധേയമാക്കിയെന്ന് നാവികസേന പ്രസ്താവനയിൽ പറഞ്ഞു.

    Sad image of what's left of @IndianNavy frigate INS Brahmaputra. A major fire while she was berthed at the Naval Dockyard in Mumbai has all but sunk her. Hope the one missing sailor is found safe. Investigation ordered into the fire. pic.twitter.com/TL6WGETJdD

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക
    — Livefist (@livefist) July 22, 2024

    എന്നാൽ കപ്പലിനെ നിവർത്താനുള്ള എല്ലാ ശ്രമങ്ങളും പരാജയപ്പെട്ടതായി നാവികസേന വ്യക്തമാക്കി. അപകടത്തെക്കുറിച്ച് അന്വേഷിക്കാൻ ഇന്ത്യൻ നേവി അന്വേഷണത്തിന് ഉത്തരവിട്ടു. തദ്ദേശീയമായി നിർമ്മിച്ച ‘ബ്രഹ്മപുത്ര’ ക്ലാസ് ഗൈഡഡ് മിസൈൽ ഫ്രിഗേറ്റിൽ ആദ്യത്തേതാണ് ഐഎൻഎസ് ബ്രഹ്മപുത്ര. 2000 ഏപ്രിലിൽ ഇത് ഇന്ത്യൻ നാവികസേനയിൽ കമ്മീഷൻ ചെയ്യപ്പെട്ടു. 40 ഉദ്യോഗസ്ഥരും 330 നാവികരും അടങ്ങുന്ന സംഘമാണ് കപ്പൽ കൈകാര്യം ചെയ്യുന്നത്.

    മീഡിയം റേഞ്ച്, ക്ലോസ് റേഞ്ച്, ആൻ്റി-എയർക്രാഫ്റ്റ് തോക്കുകൾ, ഉപരിതലത്തിൽ നിന്ന് വായുവിലേക്ക് മിസൈലുകൾ, ടോർപ്പിഡോ ലോഞ്ചറുകൾ എന്നിവ തൊടുത്തുവിടാൻ സജ്ജമായ യുദ്ധ കപ്പലാണിത്.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Brahmaputra Indian Navy
    Latest News
    ആക്രമണങ്ങളെ പിന്തുണച്ചാല്‍ പ്രവാസികളുടെ സ്വത്ത് കണ്ടുകെട്ടുമെന്ന് ഇറാന്‍ മുന്നറിയിപ്പ്
    10/03/2026
    അമേരിക്കയുമായുള്ള ചര്‍ച്ചകള്‍ തങ്ങളുടെ അജണ്ടയിലില്ലെന്ന് ഇറാന്‍ വിദേശ മന്ത്രി
    10/03/2026
    ഇനി മുതല്‍ ഒരു ടണ്ണില്‍ കൂടുതല്‍ ഭാരമുള്ള വാര്‍ഹെഡുകളുള്ള മിസൈലുകള്‍ മാത്രം ആക്രമണത്തിന് ഉപയോഗിക്കുമെന്ന് ഇറാന്‍
    10/03/2026
    മതാഫ് ഉംറ തീര്‍ഥാടകര്‍ക്കു മാത്രമായി നീക്കിവെച്ചതായി ഹജ്, ഉംറ മന്ത്രാലയം
    10/03/2026
    യുഎഇയിൽ എമർജൻസി അലർട്ടിൻ്റെ ശബ്ദം മാറും
    10/03/2026

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2026 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.