ഗാസ – ഹമാസ് വക്താവ് അബൂഉബൈദ കൊല്ലപ്പെട്ടതായി ഹമാസ് ഔദ്യോഗികമായി സ്ഥിരീകരിച്ചു. ഓഗസ്റ്റ് അവസാനം ഇസ്രായില്‍ വ്യോമാക്രമണത്തിലാണ് അബൂഉബൈദ കൊല്ലപ്പെട്ടത്. എന്നാല്‍ അബൂഉബൈദ കൊല്ലപ്പെട്ടെന്ന റിപ്പോര്‍ട്ടുകള്‍ അന്ന് ഹമാസ് നിഷേധിച്ചിരുന്നു.
ആയുധ നിര്‍മാണ അതോറിറ്റി തലവന്‍ റാഇദ് സഅദ്, അബൂ ഉമര്‍ അല്‍സൂരി എന്നറിയപ്പെടുന്ന ഹകം അല്‍ഈസ, റഫ ബ്രിഗേഡ് കമാന്‍ഡര്‍ മുഹമ്മദ് ശബാന, യഹ്യ സിന്‍വാറിന്റെ സഹോദരനും സൈനിക വിഭാഗത്തിന്റെ ആക്ടിംഗ് കമാന്‍ഡറുമായ മുഹമ്മദ് സിന്‍വാര്‍ എന്നീ നാലു നേതാക്കളുടെ മരണവും പ്രസ്ഥാനം സ്ഥിരീകരിച്ചു.
