Close Menu
The Malayalam NewsThe Malayalam News
    Facebook X (Twitter) Instagram YouTube
    Friday, June 20
    Breaking:
    • 2,600 കോടിയോളം വരുമാനമെത്തുന്ന ഇന്ത്യയിലെ 21 പദ്ധതികളുടെ നിര്‍വ്വഹണ ഏജന്‍സിയായി കൊച്ചി വാട്ടര്‍ മെട്രോ റെയില്‍; സാധ്യത അന്വേഷിച്ച് സൗദിയും ഒമാനും
    • ഒമാനിലെ ഏറ്റവും നീളമേറിയ ഡ്യുവൽ കാര്യേജ്‌വേയുടെ അന്തിമ നിർമ്മാണ ഘട്ടങ്ങൾ ആരംഭിച്ചു
    • അതേ സവാദ്, അതേ കെ.എസ്.ആർ.ടി.സി, അതേ പീഡനം, സവാദ് വീണ്ടും അറസ്റ്റിൽ
    • ഖാംനഇയെ തൊട്ടാൽ കളി മാറുമെന്ന് റഷ്യ, തിരിച്ചടിക്കുമെന്ന് മുന്നറിയിപ്പ്
    • ടാറ്റ, മഹിന്ദ്ര ജാഗ്രതൈ! ടെസ്‍ല അടുത്തമാസം ഇന്ത്യയിൽ
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    The Malayalam NewsThe Malayalam News
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    The Malayalam NewsThe Malayalam News
    Home»Latest

    ദമാസ്‌കസിലെ പ്രശസ്തമായ ഉമയ്യദ് മസ്ജിദില്‍ തിക്കിലും തിരക്കിലും നാലു പേര്‍ മരിച്ചു, 16 പേര്‍ക്ക് പരിക്ക്

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്11/01/2025 Latest World 2 Mins Read
    Share: WhatsApp Facebook Twitter Telegram LinkedIn
    ദമാസ്‌കസിലെ ഉമയ്യദ് മസ്ജിദ്.
    Share
    WhatsApp Facebook Twitter Telegram LinkedIn

    ദമാസ്‌കസ് – സിറിയയുടെ തലസ്ഥാനമായ ദമാസ്‌കസിലെ പ്രശസ്തമായ ഉമയ്യദ് മസ്ജിദിലുണ്ടായ തിക്കിലും തിരക്കിലും നാലു പേര്‍ മരണപ്പെടുകയും 16 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായി സിറിയന്‍ സ്റ്റേറ്റ് ന്യൂസ് ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. സോഷ്യല്‍ മീഡിയ സെലിബ്രിറ്റി സൗജന്യ ഭക്ഷണം വിതരണം ചെയ്യുന്നതിനിടെയാണ് പള്ളിയില്‍ തിക്കും തിരക്കും മൂലമുള്ള ദുരന്തമുണ്ടായത്. ആള്‍ക്കൂട്ടത്തില്‍ നിന്ന് ഒരു പെണ്‍കുട്ടിയെ രക്ഷപ്പെടുത്താന്‍ സാധിച്ചതായി വൈറ്റ് ഹെല്‍മെറ്റ്‌സ് രക്ഷാപ്രവര്‍ത്തക സംഘം പറഞ്ഞു. അപകടത്തില്‍ മൂന്നു സ്ത്രീകള്‍ മരണപ്പെട്ടതായും അഞ്ചു കുട്ടികള്‍ക്ക് ഒടിവുകള്‍ സംഭവിച്ചതായും വൈറ്റ് ഹെല്‍മെറ്റ്‌സ് രക്ഷാപ്രവര്‍ത്തക സംഘം പറഞ്ഞു.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    ഇസ്താംബൂളില്‍ റെസ്റ്റോറന്റ് നടത്തുന്ന ഷെഫ് അബൂഉമര്‍ എന്ന യൂട്യൂബര്‍, ഉമ്മയ്യദ് മസ്ജിദിയില്‍ സൗജന്യ ഭക്ഷണം വിതരണം ചെയ്യുന്നതിനുള്ള ഒരുക്കങ്ങളുടെ ദൃശ്യങ്ങള്‍ അടങ്ങിയ വീഡിയോ നേരത്തെ പോസ്റ്റ് ചെയ്തിരുന്നു. അപകടത്തിന് മുമ്പ് ഭക്ഷണം തയാറാക്കുന്നതിന്റെ ദൃശ്യങ്ങളും, തുടര്‍ന്ന് ഭക്ഷണം ലഭിക്കാന്‍ ആള്‍ക്കൂട്ടം തിക്കും തിരക്കുമുണ്ടാക്കുന്നതിന്റെ ദൃശ്യങ്ങളും അടങ്ങിയ വീഡിയോകള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചു.

    ദുരന്തത്തിന് മണിക്കൂറുകള്‍ക്കു മുമ്പ് ഇറ്റാലിയന്‍ വിദേശ മന്ത്രി അന്റോണിയോ തജാനി മസ്ജിദ് സന്ദര്‍ശിച്ചിരുന്നു. ദമാസ്‌കസിലെ ഉമയ്യദ് മസ്ജിദ് സന്ദര്‍ശിച്ചാണ് മുന്‍ പ്രസിഡന്റ് ബശാര്‍ അല്‍അസദിന്റെ പതനത്തിനു ശേഷം ഇറ്റാലിയന്‍ വിദേശ മന്ത്രി തന്റെ ആദ്യത്തെ ഔദ്യോഗിക സിറിയന്‍ സന്ദര്‍ശനത്തിന് തുടക്കം കുറിച്ചത്. എല്ലാ മതവിഭാഗങ്ങളിലും പെട്ട സിറിയക്കാരോടുള്ള എന്റെ ആദരവും വിലമതിപ്പും പ്രകടിപ്പിക്കാന്‍ ഇവിടെ എത്തിയതില്‍ എനിക്ക് സന്തോഷമുണ്ടെന്ന് ലോകത്തിലെ ഏറ്റവും മനോഹരമായ പള്ളികളില്‍ ഒന്നായി കണക്കാക്കപ്പെടുന്ന, 1,300 വര്‍ഷം പഴക്കമുള്ള ഉമയ്യദ് മസ്ജിദില്‍ നിന്ന് അന്റോണിയോ തജാനി പറഞ്ഞു.

    #عاجل | وفيات وإصابات بسبب التدافع على باب المسجد الأموي بدمشق الذي يشهد "مأدبة إطعام جماعي"#تلفزيون_إدلب ldlib TV pic.twitter.com/BWezVJqDoJ

    — تلفزيون إدلب Idlib TV (@TvIdlib) January 10, 2025

    ഇറ്റാലിയന്‍ വിദേശ മന്ത്രി പിന്നീട് പ്രസിഡന്‍ഷ്യല്‍ പാലസില്‍ വെച്ച് പുതിയ ഭരണകൂടത്തിന്റെ തലവന്‍ അഹ്മദ് അല്‍ശറഉമായും വിദേശ മന്ത്രി അസ്അദ് അല്‍ശൈബാനിയുമായും കൂടിക്കാഴ്ച നടത്തി. അസദ് കുടുംബത്തിന്റെ അഞ്ച് പതിറ്റാണ്ടിലേറെ നീണ്ട അടിച്ചമര്‍ത്തല്‍ ഭരണം അവസാനിപ്പിച്ച് കഴിഞ്ഞ മാസം പ്രസിഡന്റ് ബശാര്‍ അല്‍അസദിനെ അട്ടിമറിച്ച പ്രതിപക്ഷ ആക്രമണത്തിന് നേതൃത്വം നല്‍കിയ വിമത ഗ്രൂപ്പ് ആയ ഹയാത്ത് തഹ്രീര്‍ അല്‍ശാമിനെ അഹ്മദ് അല്‍ശറഅ് ആണ് നയിക്കുന്നത്.
    വ്യാഴാഴ്ച റോമില്‍ വെച്ച് അന്റോണിയോ തജാനി യൂറോപ്യന്‍ വിദേശ മന്ത്രിമാരുമായും അമേരിക്കന്‍ വിദേശ മന്ത്രി ആന്റണി ബ്ലിങ്കനുമായും ചര്‍ച്ച നടത്തിയിരുന്നു. സ്ഥിരതയുള്ളതും അഖണ്ഡവുമായ സിറിയയാണ് തങ്ങള്‍ ആഗ്രഹിക്കുന്നതെന്ന് ചര്‍ച്ചക്കിടെ തജാനി പറഞ്ഞു. വര്‍ഷങ്ങളായി തുടരുന്ന രക്തരൂക്ഷിതമായ സംഘര്‍ഷത്തെ തുടര്‍ന്ന് ഉപരോധങ്ങള്‍ നേരിടുന്ന സിറിയക്കു വേണ്ടി ഒരു പ്രാരംഭ വികസന സഹായ പാക്കേജ് പ്രഖ്യാപിക്കാന്‍ ഉദ്ദേശിക്കുന്നതായും ഇറ്റാലിയന്‍ മന്ത്രി പറഞ്ഞു.


    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Ummayad Masjid
    Latest News
    2,600 കോടിയോളം വരുമാനമെത്തുന്ന ഇന്ത്യയിലെ 21 പദ്ധതികളുടെ നിര്‍വ്വഹണ ഏജന്‍സിയായി കൊച്ചി വാട്ടര്‍ മെട്രോ റെയില്‍; സാധ്യത അന്വേഷിച്ച് സൗദിയും ഒമാനും
    20/06/2025
    ഒമാനിലെ ഏറ്റവും നീളമേറിയ ഡ്യുവൽ കാര്യേജ്‌വേയുടെ അന്തിമ നിർമ്മാണ ഘട്ടങ്ങൾ ആരംഭിച്ചു
    20/06/2025
    അതേ സവാദ്, അതേ കെ.എസ്.ആർ.ടി.സി, അതേ പീഡനം, സവാദ് വീണ്ടും അറസ്റ്റിൽ
    20/06/2025
    ഖാംനഇയെ തൊട്ടാൽ കളി മാറുമെന്ന് റഷ്യ, തിരിച്ചടിക്കുമെന്ന് മുന്നറിയിപ്പ്
    20/06/2025
    ടാറ്റ, മഹിന്ദ്ര ജാഗ്രതൈ! ടെസ്‍ല അടുത്തമാസം ഇന്ത്യയിൽ
    20/06/2025

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2025 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.