Close Menu
Latest Saudi news and updatesLatest Saudi news and updates
    Facebook X (Twitter) Instagram YouTube
    Saturday, June 28
    Breaking:
    • കാളികാവ് സ്വദേശി റാഷിദ് അൻവർ കുവൈത്തിൽ നിര്യാതനായി
    • നടപടിക്രമങ്ങള്‍ക്ക് തവാസുല്‍ സേവനം ഉപയോഗപ്പെടുത്തണമെന്ന് ജവാസാത്ത്
    • എടക്കര സ്വദേശി റിയാദില്‍ നിര്യാതനായി
    • ഗൂഗിൾ ഡോപ്പിൾ ആപ്പ്: ഇനി എ.ഐ. ഉപയോഗിച്ച് വസ്ത്രങ്ങൾ വെർച്വലായി പരീക്ഷിക്കാം
    • മയക്കുമരുന്ന് കടത്ത്: അഞ്ചുപേരുടെ വധശിക്ഷ നടപ്പാക്കി
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Saudi news and updatesLatest Saudi news and updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Saudi news and updatesLatest Saudi news and updates
    Home»Latest

    വിസ കാലാവധിക്കു ശേഷം സൗദിയില്‍ തങ്ങുന്നവര്‍ക്ക് അര ലക്ഷം റിയാല്‍ പിഴയും ആറു മാസം തടവും

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്22/04/2025 Latest Saudi Arabia 2 Mins Read
    Share: WhatsApp Facebook Twitter Telegram LinkedIn
    റിയാദിലെ ആഭ്യന്തര മന്ത്രാലയ ആസ്ഥാനം.
    Share
    WhatsApp Facebook Twitter Telegram LinkedIn

    ജിദ്ദ – ഉംറ, വിസിറ്റ് വിസകള്‍ അടക്കം സൗദിയിലേക്കുള്ള പ്രവേശന വിസയുടെ കാലാവധി അവസാനിച്ച ശേഷം രാജ്യം വിടാതെ അനധികൃതമായി തങ്ങുന്ന വിദേശികള്‍ക്ക് 50,000 റിയാല്‍ വരെ പിഴയും ആറു മാസം തടവും നാടുകടത്തലും ശിക്ഷ ലഭിക്കുമെന്ന് ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി. ഹജ്, ഉംറ നിയമങ്ങള്‍ എല്ലാവരും കര്‍ശനമായി പാലിക്കണമെന്നും മന്ത്രാലയം മുന്നറിയിപ്പ് നൽകി. ഉംറ, വിസിറ്റ് വിസകളില്‍ രാജ്യത്തെത്തിയവര്‍ അനധികൃതമായി ഹജ് കര്‍മം നിര്‍വഹിക്കാൻ സൗദിയില്‍ തങ്ങുന്നത് തടയാനാണ് പുതിയ നീക്കം.

    വിദേശങ്ങളില്‍ നിന്നുള്ള ഉംറ തീര്‍ഥാടകരെ ഏപ്രില്‍ 14 മുതല്‍ രാജ്യത്ത് പ്രവേശിക്കുന്നത് വിലക്കിയിട്ടുണ്ട്. വിദേശങ്ങളില്‍ നിന്ന് എത്തിയ ഉംറ തീര്‍ഥാടകര്‍ രാജ്യം വിടേണ്ട അവസാന തീയതി ഏപ്രില്‍ 29 ചൊവ്വാഴ്ചയാണ്. ഹജ് വിസ ലഭിച്ചവര്‍ ഒഴികെ ഏതുതരം വിസകളും കൈവശമുള്ള വിദേശികളെ ഏപ്രില്‍ 29 മുതല്‍ ഹജ് പൂര്‍ത്തിയാകുന്നതു വരെയുള്ള കാലത്ത് മക്കയില്‍ പ്രവേശിക്കാനും തങ്ങാനും അനുവദിക്കില്ലെന്നും ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    സ്വദേശികളും വിദേശികളും അടക്കം സൗദിയിലെ നിവാസികള്‍ക്കും ഗള്‍ഫ് പൗരന്മാര്‍ക്കും മറ്റു വിസകളില്‍ സൗദിയില്‍ കഴിയുന്നവര്‍ക്കും ഏപ്രില്‍ 29 മുതല്‍ ജൂണ്‍ പത്തു വരെയുള്ള ദിവസങ്ങളില്‍ നുസുക് പ്ലാറ്റ്‌ഫോം വഴി ഉംറ പെര്‍മിറ്റുകള്‍ അനുവദിക്കുന്നത് നിര്‍ത്തിവെക്കും.

    നാളെ മുതല്‍ (ഏപ്രില്‍ 23) മക്കയില്‍ പ്രവേശിക്കാന്‍ ആഗ്രഹിക്കുന്ന, സൗദിയില്‍ നിയമാനുസൃതം കഴിയുന്ന വിദേശികള്‍ ബന്ധപ്പെട്ട വകുപ്പുകളില്‍ നിന്ന് പ്രത്യേക പെര്‍മിറ്റ് നേടണം. ബന്ധപ്പെട്ട വകുപ്പുകളില്‍ നിന്ന് നേടിയ പ്രത്യേക പെര്‍മിറ്റില്ലാത്ത വിദേശികളെ നാളെ മുതല്‍ മക്കയില്‍ പ്രവേശിക്കാന്‍ അനുവദിക്കില്ല. ഹജ് സീസണില്‍ പുണ്യസ്ഥലങ്ങളില്‍ ജോലി ചെയ്യാന്‍ ബന്ധപ്പെട്ട വകുപ്പുകളില്‍ നിന്ന് നേടിയ പ്രത്യേക പെര്‍മിറ്റോ മക്കയില്‍ ഇഷ്യു ചെയ്ത ഇഖാമയോ ഹജ് പെര്‍മിറ്റോ ഇല്ലാത്ത വിദേശികളെയും ഇവര്‍ സഞ്ചരിക്കുന്ന വാഹനങ്ങളും നാളെ മുതല്‍ ചെക്ക് പോസ്റ്റുകളില്‍ നിന്ന് തിരിച്ചയക്കും.

    ആഭ്യന്തര മന്ത്രാലയത്തിന്റെ ഓണ്‍ലൈന്‍ സേവന പ്ലാറ്റ്‌ഫോം ആയ അബ്ശിറും മുഖീം പോര്‍ട്ടലും വഴി ഓണ്‍ലൈന്‍ ആയാണ് ഹജ് സീസണില്‍ മക്കയിലും പുണ്യസ്ഥലങ്ങളിലും ജോലി ചെയ്യുന്നവര്‍ക്ക് പെര്‍മിറ്റ് അനുവദിക്കുന്നത്. ഇതിന് ജവാസാത്ത് ഓഫീസുകളെയും ശാഖകളെയും നേരിട്ട് സമീപിക്കേണ്ടതില്ല.

    ഹജ് പെര്‍മിറ്റ് അനുവദിക്കുന്നതിനുള്ള ഏകീകൃത ഡിജിറ്റല്‍ പ്ലാറ്റ്‌ഫോം ആയ തസ്‌രീഹ് പ്ലാറ്റ്‌ഫോമുമായുള്ള സാങ്കേതിക സംയോജനത്തിലൂടെയാണ് അബ്ശിര്‍ പ്ലാറ്റ്‌ഫോമും മുഖീം പോര്‍ട്ടലും വഴി ജവാസാത്ത് ഡയറക്ടറേറ്റ് വിദേശികള്‍ക്ക് മക്കയില്‍ പ്രവേശിക്കാനുള്ള പ്രത്യേക പെര്‍മിറ്റ് അനുവദിക്കുന്നത്. ഗാര്‍ഹിക തൊഴിലാളികള്‍, ആശ്രിതര്‍, പ്രീമിയം ഇഖാമ ഉടമകള്‍, നിക്ഷേപകര്‍, സൗദി പൗരന്റെ വിദേശിയായ മാതാവ്, ഗള്‍ഫ് പൗരന്മാര്‍ എന്നിവര്‍ക്ക് ആവശ്യമായ രേഖകള്‍ സമര്‍പ്പിച്ച ശേഷം അബ്ശിര്‍ ഇന്‍ഡിവിജ്വല്‍സ് വഴിയാണ് മക്കയില്‍ പ്രവേശിക്കാനുള്ള പെര്‍മിറ്റ് അനുവദിക്കുന്നത്.

    മക്കയില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്കും ഹജ് സീസണില്‍ മക്കയിലും പുണ്യസ്ഥലങ്ങളിലും ജോലി ചെയ്യാന്‍ സീസണ്‍ തൊഴില്‍ വിസയില്‍ രാജ്യത്തെത്തുന്നവര്‍ക്കും ഹജ് സീസണില്‍ മക്കയിലെയും പുണ്യസ്ഥലങ്ങളിലെയും സ്ഥാപനങ്ങളില്‍ ജോലി ചെയ്യാന്‍ കരാറുകള്‍ ഒപ്പുവെച്ചവര്‍ക്കും മക്കയില്‍ പ്രവേശിക്കാനുള്ള പെര്‍മിറ്റ് മുഖീം പോര്‍ട്ടല്‍ വഴിയും അനുവദിക്കുന്നു.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Hajj Saudi arabia Saudi News Umrah Visa
    Latest News
    കാളികാവ് സ്വദേശി റാഷിദ് അൻവർ കുവൈത്തിൽ നിര്യാതനായി
    28/06/2025
    നടപടിക്രമങ്ങള്‍ക്ക് തവാസുല്‍ സേവനം ഉപയോഗപ്പെടുത്തണമെന്ന് ജവാസാത്ത്
    28/06/2025
    എടക്കര സ്വദേശി റിയാദില്‍ നിര്യാതനായി
    28/06/2025
    ഗൂഗിൾ ഡോപ്പിൾ ആപ്പ്: ഇനി എ.ഐ. ഉപയോഗിച്ച് വസ്ത്രങ്ങൾ വെർച്വലായി പരീക്ഷിക്കാം
    28/06/2025
    മയക്കുമരുന്ന് കടത്ത്: അഞ്ചുപേരുടെ വധശിക്ഷ നടപ്പാക്കി
    28/06/2025

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2025 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.

    Go to mobile version