ദുബൈ– കേരളത്തിൽ യുഡിഎഫ് നേടിയ അഭിമാന വിജയത്തിലും മുസ്ലിം ലീഗ് വൻ ഭൂരിപക്ഷത്തോടെ സീറ്റുകൾ നേടിയതിലും ഒപ്പം കൊടുങ്ങല്ലൂരിലെ ഓ.ജെ ജനീഷിന്റെ വിജയത്തിലും ദുബൈ കെഎംസിസി കൊടുങ്ങല്ലൂർ മണ്ഡലം യോഗം ആഹ്ളാദം പ്രകടിപ്പിച്ചു. വിജയാഘോഷം മെയ് 17 നു സംഘടിപ്പിക്കും. ആക്ടിങ് പ്രസിഡന്റ് അഷ്‌റഫ് മാളയുടെ അധ്യക്ഷതയിൽ ചേർന്ന യോഗം ജില്ലാ വൈസ് പ്രസിഡന്റ് അഷ്‌റഫ് കൊടുങ്ങല്ലൂർ ഉത്‌ഘാടനം ചെയ്തു. ജൂൺ 21 നു വിപുലമായ കൺവെൻഷൻ സംഘടിപ്പിക്കും. ചർച്ചയിൽ പങ്കെടുത്ത് പ്രസിഡന്റ് അസ്‌കർ പുത്തൻചിറ, ജനറൽ സെക്രട്ടറി അഭിലാഷ് കൊടുങ്ങല്ലൂർ, ഹംസ ചിരട്ടകുന്നു, അക്ബർ പുത്തൻചിറ, ഇബ്രാഹിം കടലായി എന്നിവർ സംസാരിച്ചു.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group



