തെഹ്‌റാന്‍ – യുദ്ധത്തില്‍ ഇറാനില്‍ മരണസംഖ്യ 1,500 കവിഞ്ഞതായി ഇറാന്‍ സ്റ്റേറ്റ് ടെലിവിഷന്‍ അറിയിച്ചു. രാജ്യത്തിന്റെ മധ്യഭാഗത്തുള്ള യസ്ദിലെ മിസൈല്‍ വിക്ഷേപണ കേന്ദ്രങ്ങള്‍ക്കു നേരെ ആക്രമണമുണ്ടായതായും ഇസ്ഫഹാനില്‍ സ്‌ഫോടന ശബ്ദങ്ങള്‍ കേട്ടതായും ഇറാന്‍ മാധ്യമങ്ങള്‍ കൂട്ടിച്ചേര്‍ത്തു. തെക്കുകിഴക്കന്‍ ഇറാനിലെ റെവല്യൂഷണറി ഗാര്‍ഡ് കേന്ദ്രത്തില്‍ അഞ്ച് സ്‌ഫോടനങ്ങള്‍ ഉണ്ടായി. ഇറാനില്‍ ആക്രമിക്കേണ്ട ലക്ഷ്യങ്ങളുടെ വിപുലമായ പട്ടിക തയാറാക്കിയിട്ടുണ്ടെന്നും ഇത് അമേരിക്കയുമായി പങ്കിടുന്നുണ്ടെന്നും ഇരുപക്ഷവും പരസ്പര ഏകോപനത്തോടെയാണ് ആക്രമണ പദ്ധതികള്‍ നടപ്പാക്കുന്നതെന്നും ഇസ്രായില്‍ സൈന്യം പറഞ്ഞു.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group



