റിയാദ് – തലസ്ഥാന നഗരിയിലെ ഈസ്റ്റ് റിംഗ് റോഡില്‍ കാര്‍ പെട്ടെന്ന് തെന്നിമാറി മറ്റൊരു കാറുമായി കൂട്ടിയിടിച്ച് താഴേക്ക് പതിച്ച് ഡ്രൈവര്‍ക്ക് പരിക്കേറ്റു. അപകടത്തില്‍ പെട്ട കാറിന്റെ ഭാഗങ്ങള്‍ തെറിച്ചുവീണ് മറ്റു രണ്ടു വാഹനങ്ങള്‍ക്കും കേടുപാടുകള്‍ സംഭവിച്ചതായി റിയാദ് ട്രാഫിക് പോലീസ് അറിയിച്ചു.
അപകടത്തില്‍ കാര്‍ നിശ്ശേഷം തകര്‍ന്നു. അപകടം നടന്നയുടന്‍ ആളുകള്‍ ഓടിക്കൂടി രക്ഷാപ്രവര്‍ത്തനം നടത്തി.
