Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Sunday, April 19
    Breaking:
    • മലേഷ്യയിൽ വൻ തീപിടുത്തം; സബയിൽ ഇരുന്നൂറോളം വീടുകൾ കത്തിയമർന്നു
    • യുഎഇയിൽ സ്കൂളുകൾ വീണ്ടും തുറക്കുന്നു; നാളെ മുതൽ നേരിട്ടുള്ള അധ്യയനം പുനരാരംഭിക്കും
    • ട്രംപിനെതിരെ ആഞ്ഞടിച്ച് ബ്രസീല്‍ പ്രസിഡന്റ്; വീറ്റോ നിര്‍ത്തലാക്കണമെന്നും ആവശ്യം
    • തെക്കന്‍ ലെബനോനിലെ നാല് ഗ്രാമങ്ങളിലെ വീടുകള്‍ ഇസ്രായില്‍ സൈന്യം തകര്‍ത്തു
    • യുദ്ധത്തില്‍ 3,468 പേര്‍ കൊല്ലപ്പെട്ടതായി ഇറാന്‍
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»Latest

    ജിസാനിലെ വാഴക്കൃഷി: കാർഷിക മേഖലയിൽ വിപ്ലവകരമായ മാറ്റം

    Fathima LabeebaBy Fathima Labeeba15/04/2026 Latest Gulf Saudi Arabia Top News 2 Mins Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    ജിസാന്‍ – സൗദി അറേബ്യയിലെ പ്രധാന കാർഷിക കേന്ദ്രമായ ജിസാൻ പ്രവിശ്യയിൽ വാഴക്കൃഷി വലിയ തോതിൽ അഭിവൃദ്ധി പ്രാപിക്കുകയാണ്. പ്രദേശത്തെ അനുകൂലമായ കാലാവസ്ഥയും വൈവിധ്യമാർന്ന പരിസ്ഥിതിയും കാർഷിക ഉൽപ്പാദനത്തിന് വലിയ കരുത്തേകുന്നു. ജിസാനിലെ പ്രാദേശിക ഭക്ഷണ സംസ്കാരത്തിന്റെ ഭാഗമായ വാഴപ്പഴം, ഇന്ന് കർഷകരുടെ വരുമാനം വർധിപ്പിക്കുന്നതിലും പ്രവിശ്യയുടെ സാമ്പത്തിക സുസ്ഥിരത ഉറപ്പാക്കുന്നതിലും പ്രധാന പങ്ക് വഹിക്കുന്നുണ്ട്. സബ്‌യ, ബേശ്, ദമദ് തുടങ്ങിയ പ്രദേശങ്ങളാണ് ജിസാനിലെ പ്രധാന വാഴക്കൃഷി കേന്ദ്രങ്ങൾ. ഔദ്യോഗിക കണക്കുകൾ പ്രകാരം 310-ൽ അധികം കർഷകർ ചേർന്ന് ഏകദേശം പത്തു ലക്ഷത്തോളം വാഴകളാണ് ഇവിടെ കൃഷി ചെയ്യുന്നത്. പ്രതിവർഷം 15,000 ടണ്ണിലധികം വാഴപ്പഴം ജിസാനിൽ ഉൽപ്പാദിപ്പിക്കപ്പെടുന്നുണ്ട്.

    വർഷം മുഴുവനും കൃഷി ചെയ്യാമെന്നതും വിപണിയിലെ നിരന്തരമായ ആവശ്യവും ഈ മേഖലയെ കൂടുതൽ സജീവമാക്കുന്നു. ജിസാനിലെ ഏറ്റവും വലിയ വാഴത്തോട്ടത്തിന്റെ ഉടമയായ സുലൈഖ അൽകഅബി തന്റെ അനുഭവങ്ങൾ പങ്കുവെച്ചു. 2019-ൽ കുറഞ്ഞ തൈകളുമായി തുടങ്ങിയ അവരുടെ കൃഷി ഇന്ന് അഞ്ച് ലക്ഷം ചതുരശ്ര മീറ്ററിലേക്ക് വ്യാപിച്ചു കിടക്കുകയാണ്. ഏകദേശം ഒരു ലക്ഷത്തോളം വാഴകളുള്ള ഈ തോട്ടത്തിൽ നിന്ന് പന്ത്രണ്ടിലധികം ട്രക്ക് ലോഡ് വിളവാണ് ലഭിക്കുന്നത്. അമേരിക്കൻ ഗ്രാൻഡ് നൈൻ ഇനമാണ് പ്രധാനമായും കൃഷി ചെയ്യുന്നത്. ഇതിന് പുറമെ ചുവന്ന വാഴപ്പഴങ്ങളും പരീക്ഷണാർത്ഥം നീല വാഴപ്പഴങ്ങളും അവർ കൃഷി ചെയ്യുന്നുണ്ട്. അമേരിക്കൻ ഇനങ്ങൾ ഒരു വർഷത്തിനുള്ളിൽ വിളവെടുപ്പിന് പാകമാകുമ്പോൾ, ചുവന്ന വാഴപ്പഴങ്ങൾക്ക് ഏകദേശം രണ്ട് വർഷം ആവശ്യമാണ്. വിദേശത്ത് നിന്ന് ഇറക്കുമതി ചെയ്യുന്ന ടിഷ്യു-കൾച്ചർ തൈകൾ നഴ്സറികളിൽ വളർത്തിയ ശേഷമാണ് വയലുകളിലേക്ക് മാറ്റുന്നത്.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    വാഴക്കൃഷിക്ക് അമിതമായി വെള്ളം വേണമെന്ന പൊതുധാരണ തെറ്റാണെന്ന് ആധുനിക കർഷകർ തെളിയിക്കുന്നു. ആധുനിക ഇറിഗേഷൻ സംവിധാനങ്ങൾ ഉപയോഗിക്കുന്നതിലൂടെ കൃത്യമായ അളവിൽ മാത്രം വെള്ളം നൽകി മികച്ച ഉൽപ്പാദനം നടത്താൻ സാധിക്കും. എന്നാൽ വാഴ വളരെ സെൻസിറ്റീവ് ആയ വിളയായതിനാൽ വെള്ളം കൂടിയാലും കുറഞ്ഞാലും അത് ചെടിയെ ബാധിക്കും. വളപ്രയോഗം, കീടനിയന്ത്രണം, ശാസ്ത്രീയമായ വിളവെടുപ്പ് രീതികൾ എന്നിവയിലൂടെ മാത്രമേ മികച്ച വിജയം കൈവരിക്കാൻ കഴിയൂ എന്ന് സുലൈഖ അൽകഅബി വ്യക്തമാക്കുന്നു. ഓരോ കുല വെട്ടുമ്പോഴും മാതൃസസ്യം നീക്കം ചെയ്യുന്നത് പുതിയ തൈകളുടെ വളർച്ചയ്ക്ക് അത്യാവശ്യമാണ്.

    ജിസാനിലെ ജനങ്ങളുടെ ആതിഥ്യമര്യാദയിലും ഭക്ഷണരീതിയിലും വാഴപ്പഴത്തിന് വലിയ സ്ഥാനമാണുള്ളത്. ‘അൽമർസ’, ‘മുതബ്ബഖ്’ തുടങ്ങിയ പരമ്പരാഗത വിഭവങ്ങളിൽ വാഴപ്പഴം ഒരു പ്രധാന ചേരുവയാണ്. കൂടാതെ ജ്യൂസുകളിലും കേക്കുകളിലും ഇത് ധാരാളമായി ഉപയോഗിക്കുന്നു. കർഷകരുടെ കഠിനാധ്വാനവും പ്രകൃതി വിഭവങ്ങളും ഒത്തുചേരുമ്പോൾ ജിസാനിലെ വാഴക്കൃഷി പ്രാദേശിക സമ്പദ്‌വ്യവസ്ഥയ്ക്ക് വലിയ മുതൽക്കൂട്ടായി മാറുന്നു. സൗദി വിഷൻ 2030-ന്റെ ലക്ഷ്യങ്ങൾ കൈവരിക്കുന്നതിനും ഭക്ഷ്യ സ്വയംപര്യാപ്തത ഉറപ്പാക്കുന്നതിനും ഇത്തരം കാർഷിക മുന്നേറ്റങ്ങൾ വലിയ സഹായമാണ് നൽകുന്നത്.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Banana farming Saudi
    Latest News
    മലേഷ്യയിൽ വൻ തീപിടുത്തം; സബയിൽ ഇരുന്നൂറോളം വീടുകൾ കത്തിയമർന്നു
    19/04/2026
    യുഎഇയിൽ സ്കൂളുകൾ വീണ്ടും തുറക്കുന്നു; നാളെ മുതൽ നേരിട്ടുള്ള അധ്യയനം പുനരാരംഭിക്കും
    19/04/2026
    ട്രംപിനെതിരെ ആഞ്ഞടിച്ച് ബ്രസീല്‍ പ്രസിഡന്റ്; വീറ്റോ നിര്‍ത്തലാക്കണമെന്നും ആവശ്യം
    19/04/2026
    തെക്കന്‍ ലെബനോനിലെ നാല് ഗ്രാമങ്ങളിലെ വീടുകള്‍ ഇസ്രായില്‍ സൈന്യം തകര്‍ത്തു
    19/04/2026
    യുദ്ധത്തില്‍ 3,468 പേര്‍ കൊല്ലപ്പെട്ടതായി ഇറാന്‍
    19/04/2026

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2026 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.

    Go to mobile version