Close Menu
Latest Saudi news and updatesLatest Saudi news and updates
    Facebook X (Twitter) Instagram YouTube
    Wednesday, July 2
    Breaking:
    • ആർ.എസ്.എസിൻ്റെ പിന്തുണയോടെ പ്രവർത്തിക്കുന്ന സംഘം; കാസക്കെതിരെ മന്ത്രി സജി ചെറിയാൻ
    • ഉദ്യോഗസ്ഥര്‍ക്ക് ഭരിക്കുന്നവര്‍ എന്ന ചിന്ത ഉണ്ടാവാന്‍ പാടില്ലെന്നും സമയബന്ധിതമായി തീരുമാനമെടുക്കാന്‍ കഴിയണമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍
    • ഭര്‍തൃമതിയായ പെണ്‍ സുഹൃത്തിനൊപ്പം പാലത്തിൽ നിന്ന് പുഴയിൽ ചാടിയ യുവാവിന്റെ മൃതദേഹം കണ്ടെത്തി
    • സംസ്ഥാന മെഡിക്കൽ കോളേജുകളിലെ അപാകതകൾ; ലക്ഷങ്ങളുടെ പിഴ ചുമത്തി ദേശീയ മെഡിക്കൽ കമ്മീഷൻ
    • സൂംബ വിവാദം, ടി.കെ അഷ്റഫിനെതിരെ 24 മണിക്കൂറിനകം നടപടി വേണം- വിദ്യാഭ്യാസ വകുപ്പ്
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Saudi news and updatesLatest Saudi news and updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Saudi news and updatesLatest Saudi news and updates
    Home»Latest

    ബാബ സിദ്ദീഖിന്റെ കൊലപാതകം, പ്രതികൾക്ക് കുപ്രസിദ്ധ ഗുണ്ട ബിഷ്ണോയിയുമായി ബന്ധമുണ്ടെന്ന് സംശയം

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്13/10/2024 Latest India 2 Mins Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    മുംബൈ: മഹാരാഷ്ട്ര മുൻ മന്ത്രി ബാബ സിദ്ദിഖിനെ കൊലപ്പെടുത്തിയ കേസിൽ അറസ്റ്റിലായ രണ്ട് പ്രതികൾ ​ഗുണ്ടാ നേതാവ് ലോറൻസ് ബിഷ്‌ണോയിയുടെ സംഘത്തിൽ പെട്ടവരാണെന്ന് സൂചന. ലോറൻസ് ബിഷ്ണോയിയുടെ സംഘത്തിൽപ്പെട്ടവരാണ് തങ്ങളെന്ന് പ്രതികൾ പറഞ്ഞതായി പോലീസ് വ്യക്തമാക്കി. മഹാരാഷ്ട്ര സംസ്ഥാന തിരഞ്ഞെടുപ്പിന് മുന്നോടിയായി സുരക്ഷാ ആശങ്കകൾ സൃഷ്ടിച്ച കൊലപാതകത്തിൻ്റെ ഉത്തരവാദിത്തം ആരും ഇതേവരെ ഏറ്റെടുത്തിട്ടില്ല. നാഷണലിസ്റ്റ് കോൺഗ്രസ് പാർട്ടിയുടെ അജിത് പവാർ വിഭാഗത്തിലെ പ്രമുഖ നേതാവും ബാന്ദ്ര വെസ്റ്റിൽ നിന്ന് മൂന്ന് തവണ മുൻ എംഎൽഎയുമായ ബാബ സിദ്ദിഖ് (66) ഇന്നലെ രാത്രിയാണ് വെടിയേറ്റ് കൊല്ലപ്പെട്ടത്.

    മകനും എം.എൽ.എയുമായ സീഷന്റെ ബാന്ദ്രയിലെ ഓഫീസിന് സമീപത്തുവെച്ചാണ് സിദ്ദീഖിന് വെടിയേറ്റത്. ഉടൻ ലീലാവതി ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. സർക്കാറിന്റെ വൈ സുരക്ഷാ കാറ്റഗറിയുള്ള രാഷ്ട്രീയക്കാരനാണ് സിദ്ദീഖ്. ആറു ബുള്ളറ്റുകളാണ് സിദ്ദീഖിന് നേരെ തൊടുത്തത്. ഇതിൽ രണ്ടെണ്ണം സിദ്ദീഖിന്റെ നെഞ്ചിൽ പതിച്ചുവെന്നാണ് ഡോക്ടർമാർ പറയുന്നത്.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    ഹരിയാനയിൽ നിന്നുള്ള കർണയിൽ സിംഗ്, ഉത്തർപ്രദേശിൽ നിന്നുള്ള ധരംരാജ് കശ്യപ് എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. കേസുമായി നേരിട്ട് ബന്ധമുള്ള ഒരാൾ ഒളിവിലാണ്. സിദ്ദിഖിൻ്റെ ലൊക്കേഷനെക്കുറിച്ചുള്ള വിവരങ്ങൾ മറ്റാരോ നൽകിയിരുന്നതായി പോലീസ് കരുതുന്നു. അറസ്റ്റിലായ രണ്ട് പ്രതികളും ബാന്ദ്ര ഈസ്റ്റിൽ ഒരു മാസത്തോളമായി സിദ്ദീഖിനെ ലക്ഷ്യമിട്ട് കറങ്ങി നടക്കുകയായിരുന്നു. ഇന്നലെ രാത്രി ഓട്ടോറിക്ഷയിൽ എത്തിയാണ് പ്രതികൾ കൃത്യം നടത്തിയത്. ബിഷ്‌ണോയ് സംഘത്തിന് പുറമെ, ചേരി പുനരധിവാസ കേസുമായി ബന്ധപ്പെട്ട കാര്യങ്ങളും കൊലയിലേക്ക് നയിച്ചിട്ടുണ്ടോ എന്ന് പോലീസ് അന്വേഷിക്കുന്നുണ്ട്.

    ലോറൻസ് ബിഷ്‌ണോയിയിൽ നിന്ന് ഭീഷണി നേരിട്ട ബോളിവുഡ് താരം സൽമാൻ ഖാനുമായി സിദ്ദിഖിനുള്ള അടുപ്പമാണ് ബിഷ്‌ണോയി സംഘത്തിൻ്റെ പങ്കാളിത്തത്തിന് കാരണമായി സംശയിക്കുന്നത്. വധഭീഷണിയുണ്ടായിരുന്നെന്നും ‘വൈ’ കാറ്റഗറി സുരക്ഷയാണ് നൽകിയതെന്നും സിദ്ദീഖുമായി അടുത്ത വൃത്തങ്ങൾ അവകാശപ്പെടുന്നു. എന്നാൽ, ബിഷ്‌ണോയി സംഘത്തിൽ നിന്നുള്ള ഭീഷണിയൊന്നും സിദ്ദിഖ് പറഞ്ഞിരുന്നില്ലെന്ന് പോലീസ് അറിയിച്ചു.

    കേന്ദ്ര ഏജൻസികൾ മുംബൈ പോലീസുമായി ബന്ധപ്പെടുന്നുണ്ടെങ്കിലും ഗുജറാത്തിലെയും ദൽഹിയിലെയും പോലീസും കേസ് അന്വേഷിക്കുന്നുണ്ട്. ഡസൻ കണക്കിന് ക്രിമിനൽ കേസുകൾ നേരിടുന്ന ലോറൻസ് ബിഷ്‌ണോയി നിലവിൽ ഗുജറാത്തിലെ ജയിലിൽ കഴിയുകയാണ്. എന്നാൽ ബിഷ്ണോയിയുടെ സംഘം ബിസിനസുകാരെ വിളിച്ച് ഭീഷണിപ്പെടുത്തി പണം ആവശ്യപ്പെടുന്നുണ്ട്.

    മുംബൈയിൽ എൻ.സി.പി നേതാവും മുൻ മന്ത്രിയുമായ ബാബ സിദ്ദീഖ് വെടിയേറ്റ് കൊല്ലപ്പെട്ടു


    ബിഷ്‌ണോയ് സംഘത്തിൽ 700-ലധികം ക്വട്ടേഷൻ സംഘാംഗങ്ങളുണ്ടെന്നും രാജ്യത്തുടനീളമുള്ള നിരവധി ചെറുതും വലുതുമായ കുറ്റവാളികൾ ഇയാൾക്കായി പ്രവർത്തിക്കുന്നുണ്ടെന്നും പോലീസ് വൃത്തങ്ങൾ സൂചിപ്പിക്കുന്നു. റാപ്പർ സിദ്ധു മൂസ്വാലയുടെ കൊലപാതകത്തിലും ബിഷ്ണോയിക്ക് പങ്കുണ്ട്. ദൽഹി ആസ്ഥാനമായുള്ള ജിം ഉടമ അടക്കം സമീപ ദിവസങ്ങളിൽ നടന്ന നിരവധി കൊലപാതകങ്ങളിലും ബിഷ്‌ണോയിക്ക് ബന്ധമുണ്ട്.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Baba Sideeque Bishnoy NCP
    Latest News
    ആർ.എസ്.എസിൻ്റെ പിന്തുണയോടെ പ്രവർത്തിക്കുന്ന സംഘം; കാസക്കെതിരെ മന്ത്രി സജി ചെറിയാൻ
    02/07/2025
    ഉദ്യോഗസ്ഥര്‍ക്ക് ഭരിക്കുന്നവര്‍ എന്ന ചിന്ത ഉണ്ടാവാന്‍ പാടില്ലെന്നും സമയബന്ധിതമായി തീരുമാനമെടുക്കാന്‍ കഴിയണമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍
    02/07/2025
    ഭര്‍തൃമതിയായ പെണ്‍ സുഹൃത്തിനൊപ്പം പാലത്തിൽ നിന്ന് പുഴയിൽ ചാടിയ യുവാവിന്റെ മൃതദേഹം കണ്ടെത്തി
    02/07/2025
    സംസ്ഥാന മെഡിക്കൽ കോളേജുകളിലെ അപാകതകൾ; ലക്ഷങ്ങളുടെ പിഴ ചുമത്തി ദേശീയ മെഡിക്കൽ കമ്മീഷൻ
    02/07/2025
    സൂംബ വിവാദം, ടി.കെ അഷ്റഫിനെതിരെ 24 മണിക്കൂറിനകം നടപടി വേണം- വിദ്യാഭ്യാസ വകുപ്പ്
    02/07/2025

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2025 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.