മക്ക – ആസിഡും കത്തിയും ഉപയോഗിച്ച് ബംഗ്ലാദേശുകാരന്‍ നടത്തിയ ആക്രമണത്തില്‍ ഭാര്യ അടക്കം രണ്ടു യുവതികള്‍ക്ക് മക്കയില്‍ ദാരുണാന്ത്യം. ആക്രമണത്തില്‍ ഏതാനും വനിതകള്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. മെയിന്റനന്‍സ്, ഓപ്പറേഷന്‍സ് കമ്പനിക്കു കീഴിലെ ബസില്‍ നിന്ന് സഹപ്രവര്‍ത്തകര്‍ക്കൊപ്പം ഇറങ്ങുന്നതിനിടെയാണ് ഭാര്യയെ ബംഗ്ലാദേശുകാരന്‍ ആക്രമിച്ചത്. യുവതിയെ ബംഗ്ലാദേശുകാരന്‍ കത്തി ഉപയോഗിച്ച് കുത്തുകയും ദേഹത്ത് ആസിഡ് ഒഴിക്കുകയുമായിരുന്നു.
ഇതിനിടെ മറ്റു യുവതികള്‍ക്കും കുത്തേല്‍ക്കുകയും ദേഹത്ത് ആസിഡ് പതിക്കുകയും ചെയ്തു. കുടുംബ കലഹമാണ് ബംഗ്ലാദേശുകാരനെ ആക്രമണത്തിന് പ്രേരിപ്പിച്ചത്. കൃത്യത്തിനു ശേഷം ദേഹത്ത് ആസിഡ് ഒഴിച്ച് ജീവനൊടുക്കാനുള്ള ബംഗ്ലാദേശുകാരന്റെ ശ്രമം സുരക്ഷാ വകുപ്പുകള്‍ വിഫലമാക്കി. അറസ്റ്റ് ചെയ്ത അക്രമിക്കെതിരെ നിയമാനുസൃത നടപടികള്‍ സ്വീകരിച്ചുവരികയാണെന്ന് പൊതുസുരക്ഷാ വകുപ്പ് അറിയിച്ചു.