Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Thursday, April 23
    Breaking:
    • ദമാമിൽ മയക്കുമരുന്ന് വേട്ട: 27 ലക്ഷത്തിലേറെ ലഹരി ഗുളികകൾ പിടികൂടി, അഞ്ചുപേർ അറസ്റ്റിൽ
    • നിയമസഭാ തിരഞ്ഞെടുപ്പ്: തമിഴ്‌നാടും പശ്ചിമ ബംഗാളും ഇന്ന് പോളിംഗ് ബൂത്തിൽ
    • ജിസാനിൽ അന്തരിച്ച വഹീദാ ബാനുവിന്റെ ഖബറടക്കം നടന്നു; താങ്ങായി കെഎംസിസി പ്രവർത്തകർ
    • യു.എസ് ഉപരോധവും ഭീഷണികളും സമാധാനപരമായ ഒത്തുതീർപ്പിന് തടസ്സമെന്ന് പെസെഷ്‌കിയാൻ
    • നാഷണൽ ലീഗിൽ വൻ പൊട്ടിത്തെറി; ഐ.എം.സി.സി ജി.സി.സി ചെയർമാൻ എ.എം അബ്ദുല്ലക്കുട്ടി രാജിവെച്ചു
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»Latest

    നിയമസഭാ തിരഞ്ഞെടുപ്പ്: തമിഴ്‌നാടും പശ്ചിമ ബംഗാളും ഇന്ന് പോളിംഗ് ബൂത്തിൽ

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്23/04/2026 Latest India Top News 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    പ്രതീകാത്മക ചിത്രം
    Share
    WhatsApp Facebook Twitter Telegram LinkedIn

    ചെന്നൈ– 2026-ലെ നിയമസഭാ തിരഞ്ഞെടുപ്പിന്റെ ഭാഗമായി തമിഴ്‌നാട്ടിലും പശ്ചിമ ബംഗാളിലും വോട്ടെടുപ്പ് ആരംഭിച്ചു. രാവിലെ ഏഴ് മണിക്കാണ് വോട്ടെടുപ്പ് ആരംഭിച്ചത്. തമിഴ്‌നാട്ടിലെ 234 മണ്ഡലങ്ങളിലും ഇന്ന് ഒറ്റഘട്ടമായാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്. പശ്ചിമ ബംഗാളിൽ ആദ്യഘട്ടത്തിൽ 152 മണ്ഡലങ്ങളാണ് ജനവിധി തേടുന്നത്. ഇരു സംസ്ഥാനങ്ങളിലും അതീവ സുരക്ഷാ ക്രമീകരണങ്ങളാണ് തിരഞ്ഞെടുപ്പ് കമ്മീഷൻ ഏർപ്പെടുത്തിയിരിക്കുന്നത്.

    തമിഴ്‌നാട്ടിലെ 38 ജില്ലകളിലായി ഏകദേശം 5.73 കോടി വോട്ടർമാരാണുള്ളത്. 4,834 സ്ഥാനാർത്ഥികൾ മത്സരരംഗത്തുള്ള സംസ്ഥാനത്ത് വോട്ട് രേഖപ്പെടുത്താനായി 75,032 പോളിംഗ് ബൂത്തുകൾ സജ്ജീകരിച്ചിട്ടുണ്ട്. സംസ്ഥാനത്തെ 5,949 ബൂത്തുകൾ അതീവ സുരക്ഷാ വിഭാഗത്തിലാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. ആകെ 1,06,418 വോട്ടിംഗ് മെഷീനുകളാണ് സജ്ജീകരിച്ചിട്ടുള്ളത്, ഇതിൽ 20 ശതമാനം മെഷീനുകൾ കരുതൽ ശേഖരമായും കരുതിയിട്ടുണ്ട്.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    പശ്ചിമ ബംഗാളിൽ ആദ്യഘട്ടത്തിൽ 16 ജില്ലകളിലായാണ് വോട്ടെടുപ്പ് നടക്കുന്നത്. 1,478 സ്ഥാനാർത്ഥികൾ മാറ്റുരയ്ക്കുന്ന ഈ ഘട്ടത്തിൽ 3.6 കോടി വോട്ടർമാരാണുള്ളത്. ബിജെപി നേതാവ് സുവേന്ദു അധികാരി മത്സരിക്കുന്ന നന്ദിഗ്രാം, തന്ത്രപ്രധാന മേഖലയായ സിലിഗുരി, ബംഗ്ലാദേശ് അതിർത്തി പങ്കിടുന്ന കൂച്ച് ബെഹാർ, മുർഷിദാബാദ് തുടങ്ങിയ പ്രധാന മണ്ഡലങ്ങളെല്ലാം ഈ ഘട്ടത്തിലാണ് വിധിയെഴുതുന്നത്. സുരക്ഷാ മുൻകരുതലിന്റെ ഭാഗമായി 2,407 കമ്പനി കേന്ദ്രസേനയെയാണ് ബംഗാളിൽ വിന്യസിച്ചിട്ടുള്ളത്.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Election Tamilnadu West Bengal
    Latest News
    ദമാമിൽ മയക്കുമരുന്ന് വേട്ട: 27 ലക്ഷത്തിലേറെ ലഹരി ഗുളികകൾ പിടികൂടി, അഞ്ചുപേർ അറസ്റ്റിൽ
    23/04/2026
    നിയമസഭാ തിരഞ്ഞെടുപ്പ്: തമിഴ്‌നാടും പശ്ചിമ ബംഗാളും ഇന്ന് പോളിംഗ് ബൂത്തിൽ
    23/04/2026
    ജിസാനിൽ അന്തരിച്ച വഹീദാ ബാനുവിന്റെ ഖബറടക്കം നടന്നു; താങ്ങായി കെഎംസിസി പ്രവർത്തകർ
    23/04/2026
    യു.എസ് ഉപരോധവും ഭീഷണികളും സമാധാനപരമായ ഒത്തുതീർപ്പിന് തടസ്സമെന്ന് പെസെഷ്‌കിയാൻ
    23/04/2026
    നാഷണൽ ലീഗിൽ വൻ പൊട്ടിത്തെറി; ഐ.എം.സി.സി ജി.സി.സി ചെയർമാൻ എ.എം അബ്ദുല്ലക്കുട്ടി രാജിവെച്ചു
    23/04/2026

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2026 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.