കോഴിക്കോട്– നമ്പര്‍ പ്ലേറ്റില്ലാത്ത വാഹനത്തില്‍ മുഖ്യമന്ത്രിയുടെ വാഹനവ്യൂഹത്തെ പിന്തുടര്‍ന്ന അഞ്ച് പേര് അറസ്റ്റില്‍. മലപ്പുറം സ്വദേശികളായ നസീബ് സിപി, ജ്യോതിന് ബാസ്, മുഹമ്മദ് ഹാരിസ്, ഫൈസല്‍, അബ്ദുല്‍ വാഹിദ് എന്നിവരെയാണ് നടക്കാവ് പോലീസ് അറസ്റ്റ് ചെയ്തത്. നമ്പര്‍ പ്ലേറ്റില്ലാത്ത വാഹനത്തില്‍ സഞ്ചരിച്ചതിനും മുഖ്യമന്ത്രിയുടെ കോണ്‍വോയിലേക്ക് കടന്നതിനുമാണ് കേസെടുത്തത്. ഇവരെ പിന്നീട് പോലീസ് വിട്ടയച്ചു. ഇന്നലെ രാത്രി 10.15ന് വെങ്ങാലിപ്പാലം മുതല്‍ മുഖ്യമന്ത്രിയുടെ കോണ്വോയെ പിന്തുടര്‍ന്ന ഇവര്‍ വെസ്റ്റ് ഹില്‍ ചുങ്കത്ത് വെച്ചാണ് പിടിയിലായത്. വാഹനത്തില്‍ നിന്ന് വാക്കി ടോക്കിയും കണ്ടെടുത്തിട്ടുണ്ട്. കൂടുതല്‍ അന്യേഷണം ആവശ്യമെങ്കില്‍ പോലീസ് ഇവരെ വീണ്ടും വിളിപ്പിക്കും.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group