തിരുവനന്തപുരം: കേരളം ആരു ഭരിക്കുമെന്ന ചോദ്യത്തിന് കൃത്യമായ ഉത്തരം നൽകിക്കൊണ്ട് നിയമസഭാ തെരഞ്ഞെടുപ്പിന്റെ ആദ്യ ഫലസൂചനകൾ പുറത്തുവരുമ്പോൾ യുഡിഎഫിന് വൻ മുന്നേറ്റം. അക്ഷരാർത്ഥത്തിൽ ഒരു ‘യുഡിഎഫ് തരംഗം’ ദൃശ്യമാകുന്ന കാഴ്ചയാണ് വോട്ടെണ്ണൽ കേന്ദ്രങ്ങളിൽ നിന്നും റിപ്പോർട്ട് ചെയ്യുന്നത്. നിലവിലെ സൂചനകൾ പ്രകാരം യുഡിഎഫ് 100 സീറ്റുകളിൽ ലീഡ് ചെയ്തുകൊണ്ട് അധികാരം ഉറപ്പിക്കുന്ന നിലയിലേക്കാണ് നീങ്ങുന്നത്. സംസ്ഥാനത്തെ പല യുഡിഎഫ് ക്യാമ്പുകളിലും ആഘോഷം തുടങ്ങി.