മലപ്പുറം – മലപ്പുറം കൊണ്ടോട്ടി മൊറയൂരിൽ സ്വകാര്യ ബസും കാറും കൂട്ടിയിടിച്ച് അപകടം. അപകടത്തിൽ മൂന്ന് പേർ മരിച്ചു. കരിപ്പൂർ വിമാനത്താവളത്തിൽ നിന്ന് വരികയായിരുന്ന കാറും പാലക്കാട് ഭാഗത്തുനിന്നും വരികയായിരുന്ന ബസും തമ്മിലാണ് കൂട്ടിയിടിച്ചത്. അപകടത്തിൽ കാർ യാത്രക്കാരായ പാലക്കാട് സ്വദേശിനി സക്കീന, ബാസില, കാർ ഓടിച്ചിരുന്ന ഷിയാസ് എന്നിവരാണ് മരണപ്പെട്ടത്. കാറിലുണ്ടായിരുന്ന മറ്റ് രണ്ട് പേർക്ക് ഗുരുതരമായി പരിക്കേൽക്കുകയും അവരെ വിദഗ്ധ ചികിത്സയ്ക്കായി കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തു.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group



