ആലപ്പുഴ- ദ മലയാളം ന്യൂസ് ജിസാൻ ലേഖകനും എഴുത്തുകാരനും സാംസ്കാരിക പ്രവർത്തകനുമായ താഹ കൊല്ലേത്ത് വാഹനാപകടത്തിൽ മരിച്ചു. തമിഴ്നാട്ടിലെ തെങ്കാശിയിൽ കുടുംബത്തിനൊപ്പം വിനോദയാത്ര നടത്തവെയാണ് അപകടമുണ്ടായത്. താഹയും കുടുംബവും സഞ്ചരിച്ച കാർ മരത്തിലിടിച്ചാണ് അപകടമുണ്ടായത്. സൗദിയിൽ യൂണിവേഴ്സിറ്റി അധ്യാപികയായ ഭാര്യ കഴിഞ്ഞ ദിവസമാണ് നാട്ടിൽനിന്ന് തിരിച്ചുപോയത്.
കേരള സർക്കാരിന്റെ മലയാളം മിഷന്റെ സൗദിയിലെ ഭാരവാഹിയായ താഹ ഇടതുപക്ഷ പ്രവർത്തകൻ കൂടിയാണ്. ഇരുപത് വർഷത്തിലേറെയായി മലയാളം ന്യൂസിന്റെയും പിന്നീട് ദ മലയാളം ന്യൂസിന്റെയും ലേഖകനായി പ്രവർത്തിച്ചുവരികയായിരുന്നു. ദ മലയാളം ന്യൂസിന് വേണ്ടി നിലമ്പൂർ ഉപതരെഞ്ഞെടുപ്പിലടക്കം റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group







