തിരുവനന്തപുരം: കേരള ചരിത്രത്തിലെ ഏറ്റവും കുപ്രസിദ്ധമായ ചാക്കോ വധക്കേസിലെ പ്രതിയും പതിറ്റാണ്ടുകളായി പിടികിട്ടാപ്പുള്ളിയുമായി തുടരുന്ന സുകുമാരക്കുറുപ്പ് കേസില്‍ തുടരന്വേഷണത്തിന്റെ ഭാഗമായി കേരള പൊലീസ് ഇന്റര്‍ പോളുമായി ബന്ധപ്പെട്ടിട്ടുണ്ടെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല.സുകുമാരക്കുറുപ്പ് കേസ് നാല് പതിറ്റാണ്ടായി തീര്‍പ്പാക്കാനാകാത്ത എല്‍പി (ലോങ് പെന്റിംഗ്) കേസ് ആണെന്നും വരുന്ന വിവരങ്ങളുടെ നിജസ്ഥിതി എന്താണ് എന്ന് അറിയണമെന്നും അദ്ദേഹം പറഞ്ഞു. ബ്രൂണൈയില്‍ സുകുമാരക്കുറുപ്പിനോട് സാദൃശ്യമുള്ള വയോധികനെ കണ്ടെത്തിയെന്ന വാര്‍ത്തയിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.ഇപ്പോള്‍ നിലനില്‍ക്കുന്നത് അഭ്യൂഹങ്ങള്‍ ആണെന്ന് പറഞ്ഞ അദ്ദേഹം െ്രെകംബ്രാഞ്ച് എഡിജിപിയോട് അന്വേഷിച്ചു റിപ്പോര്‍ട്ട് നല്‍കാന്‍ പറഞ്ഞിട്ടുണ്ട് എന്ന് വ്യക്തമാക്കി. ഡിവൈഎസ്പി എച്ച് വെങ്കിടേഷിനോട് റിപ്പോര്‍ട്ട് നല്‍കാന്‍ ആഭ്യന്തരമന്ത്രി നിര്‍ദ്ദേശിച്ചിരുന്നു. അന്വേഷണം നടക്കട്ടെ എന്നും ചെന്നിത്തല പറഞ്ഞു. ചാക്കോ വധക്കേസില്‍ അലി അക്ബറിന്റെ റിപ്പോര്‍ട്ട് പൂഴ്ത്തി എന്ന ആരോപണത്തില്‍ പ്രതികരിച്ച അദ്ദേഹം വയലാര്‍ രവി ആഭ്യന്തര മന്ത്രി ആയ കാലം തൊട്ട് ഉള്ള കേസാണെന്നും ഇനി എന്ത് പൂഴ്ത്താനാണെന്നും ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല ചോദിച്ചു.
കേരള ചരിത്രത്തിലെ ഏറ്റവും കുപ്രസിദ്ധമായ ചാക്കോ വധക്കേസിലെ പ്രതിയും പതിറ്റാണ്ടുകളായി പിടികിട്ടാപ്പുള്ളിയുമായി തുടരുന്ന സുകുമാരക്കുറുപ്പ് ജീവിച്ചിരിപ്പുണ്ടെന്ന തരത്തിലുള്ള പുതിയ വിവരങ്ങള്‍ കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. സൈബര്‍ വിദഗ്ധന്റെ നേതൃത്വത്തില്‍ നടത്തിയ അന്വേഷണത്തിലാണ് സുകുമാരക്കുറുപ്പുമായി രൂപസാദൃശ്യമുള്ള ഒരു മലയാളിയായ വയോധികന്‍ ബ്രൂണൈയില്‍ ഉണ്ടെന്ന നിര്‍ണായക വിവരം ലഭിച്ചിരിക്കുന്നത്. ഇയാളുടെ ചിത്രങ്ങളും പുറത്തുവന്നിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ഈ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ കേന്ദ്ര രഹസ്യാന്വേഷണ ഏജന്‍സികളും കേരള െ്രെകംബ്രാഞ്ചും അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്. കൊല്‍ക്കത്തയില്‍ വെച്ച് കുറുപ്പിനെ കണ്ടതായി മുന്‍പ് നഴ്‌സ് രത്‌നമ്മ നല്‍കിയ മൊഴിയും െ്രെകംബ്രാഞ്ച് സംഘം വീണ്ടും പരിശോധിച്ചിരുന്നു. ഐജി അജിത ബീഗത്തിന്റെ നേതൃത്വത്തില്‍ വര്‍ഷങ്ങളായി മരവിച്ചു കിടന്ന കേസ് ഫയലുകള്‍ പുനഃപരിശോധിച്ചു വരുന്നതിനിടയിലാണ് ഈ പുതിയ സംഭവവികാസങ്ങള്‍.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group







