കൊച്ചി: സംസ്ഥാനത്ത് ഓൺ ലൈൻ ടാക്സി ഡ്രൈവർമാരുടെ പണിമുടക്ക് നാളെ. ഓൺലൈൻ ടാക്സി കമ്പനികൾ ചൂഷണം ചെയ്യുന്നുവെന്നും ഓൺലൈൻ ടാക്സി രംഗത്ത് നിരക്ക് ഏകീകരണം വേണമെന്നുമാണ് സമരത്തിലെ പ്രധാന ആവശ്യങ്ങൾ. ‘ഓൺലൈൻ ടാക്സി കമ്യൂണിറ്റി’യാണ് പണിമുടക്കിന് ആഹ്വാനം ചെയ്തത്. തിങ്കളാഴ്ച രാവിലെ ആറുമുതൽ വൈകുന്നേരം ആറ് വരെയാണ് പണിമുടക്കുക. സ്വകാര്യമായി ഓടുന്ന ഓൺലൈൻ ടാക്സി വാഹനങ്ങൾ തടയാനും സംഘടനകൾ ആഹ്വാനം ചെയ്തിട്ടുണ്ട്. വിവിധ യൂണിയനുകൾ സമരത്തിൽ പങ്കെടുക്കും. കൊച്ചിയിൽ കളക്ടറേറ്റിന് മുന്നിൽ ടാക്സി തൊഴിലാളികൾ പ്രതിഷേധം സംഘടിപ്പിക്കുമെന്നും സംഘാടകർ അറിയിച്ചു.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group