Close Menu
The Malayalam NewsThe Malayalam News
    Facebook X (Twitter) Instagram YouTube
    Friday, May 23
    Breaking:
    • സംസ്ഥാന സര്‍ക്കാറിന് ദേശീയപാത അതോറിറ്റിയുമായി ഒരു ഏകോപനവുമില്ല, ഉണ്ടായത് റീല്‍സ് എടുക്കല്‍ മാത്രം
    • അമീർ കപ്പ് കിരീട പോരാട്ടം നാളെ; 70 ശതമാനം ടിക്കറ്റും വിറ്റ് തീർന്നതായി അധികൃതർ
    • ഇന്ത്യക്കെതിരെ വീണ്ടും ഭീഷണിയുമായി പാക് സൈനിക നേതാവ്
    • പോക്സോ കേസിലെ പ്രതിക്ക് ശിക്ഷ വിധിച്ചില്ല, ഇരയുടെ സഹചര്യം കണക്കിലെടുക്കുന്നുവെന്ന് കോടതി
    • പുതിയ മിസൈല്‍ പരീക്ഷണത്തിനായി ആന്‍ഡമാന്‍ നിക്കോബാര്‍ വ്യോമമേഖല ശനിയാഴ്ച വരെ അടച്ചിടും
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    The Malayalam NewsThe Malayalam News
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • World
    • India
    • Kerala
    • Leisure
      • Entertainment
      • Travel
    • Happy News
    • Business
      • Market
      • Personal Finance
    • Auto
    • Technology
      • Gadgets
    • Sports
      • Football
      • Cricket
      • Other Sports
    • Jobs
    The Malayalam NewsThe Malayalam News
    Home»Kerala

    ‘നിലമ്പൂര്‍ അറ്റ് 1921’ ചരിത്ര ഗ്രന്ഥത്തിന്റെ പ്രകാശനം 20ന്

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്19/11/2024 Kerala 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    കോഴിക്കോട്: ബ്രിട്ടീഷ് മേധാവിത്വത്തെ നേരിട്ട് വെല്ലുവിളിച്ച വാരിയന്‍കുന്നന്‍ കുഞ്ഞഹമ്മദ് ഹാജി പ്രഖ്യാപിച്ച സ്വതന്ത്ര രാജ്യത്തിന്റെ പ്രഥമ ആസ്ഥാനമായിരുന്ന കിഴക്കന്‍ ഏറനാട്ടില്‍, നിലമ്പൂരിലും പരിസരങ്ങളിലും 1921ല്‍ നടന്ന പോരാട്ടത്തിന്റെ ചരിത്രം വിവരിക്കുന്ന നിലമ്പൂര്‍ അറ്റ് 1921 പ്രകാശിതമാകുന്നു. ചരിത്രരേഖകളും ആധികാരിക ഗ്രന്ഥങ്ങളും അവലംബമാക്കിയാണ് മാധ്യമ പ്രവര്‍ത്തകനായ പി.എ.എം. ഹാരിസ് നിലമ്പൂര്‍ അറ്റ് 1921 രചിച്ചത്. അധിനിവേശ ശക്തിയായ ബ്രിട്ടീഷുകാര്‍ക്കും അവരുടെ ശിങ്കിടികളായ പ്രമാണിമാര്‍ക്കുമെതിരെ മലബാറില്‍ 1921ല്‍ നടന്ന പോരാട്ടത്തിന്റെ മുഖ്യകേന്ദ്രങ്ങളില്‍ ഒന്ന് നിലമ്പൂര്‍ ആയിരുന്നു.

    ഹൈന്ദവനും മുസ്ലിമും ഒന്നിച്ചു പൊരുതിയ ഏറനാടിന്റെ വിശാലമായ മതേതര മനസിന്റെ നേര്‍ചിത്രമാണ് പുസ്തകം നല്‍കുന്നതെന്ന് പ്രസാധകരായ ഡെസ്റ്റിനി ബുക്‌സ് എം.ഡി മാലിക് മഖ്ബൂല്‍ പറഞ്ഞു. മലബാര്‍ സമരം ഒരു നൂറ്റാണ്ട് പിന്നിടുമ്പോള്‍ ഉയര്‍ത്തിക്കൊണ്ടുവരുന്ന വ്യാജകഥകള്‍ ചരിത്ര സത്യങ്ങളുടെ പിന്‍ബലത്തില്‍ പൊളിച്ചടുക്കുന്ന റഫറന്‍സ് ഗ്രന്ഥമാണിത്.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    പൂക്കോട്ടൂർ മാപ്പിളമാരുടെ നിലമ്പൂർ കോവിലകം ആക്രമണം, ഒതായി പള്ളിയിലെ കൂട്ട ക്കുരുതി, തുവൂർ കിണർ സംഭവം വരെ ഈ കൃതി ചർച്ച ചെയ്യുന്നു. വാഗൺ കൂട്ടക്കൊലയുടെ വിശദ വിവരങ്ങൾ ചർച്ച ചെയ്യുന്നുണ്ട്. വാഗണിൽ ജീവൻ വെടിഞ്ഞ ഹൈന്ദവരായ നാല് രക്തസാക്ഷികളിൽ രണ്ട് പേരുടെ പിൻഗാമികളെ തൃക്കലങ്ങോട് ഗ്രാമത്തിൽ ഗ്രന്ഥകാരൻ കണ്ടെത്തി.

    മലബാര്‍ വിപ്ലവത്തെക്കുറിച്ച സാമ്രാജ്യത്വ, ജന്മിത്വ, സവര്‍ണ വ്യാഖ്യാനങ്ങളെ എതിരിട്ട്, ചരിത്ര സത്യങ്ങള്‍ കണ്ടെടുക്കാനുള്ള തീവ്ര ധൈഷണിക ശ്രമമാണ് ഈ കൃതിയെന്ന് ചിന്തകനും പ്രഭാഷകനുമായ കെ.ഇ.എന്‍ അവതാരികയില്‍ അഭിപ്രായപ്പെടുന്നു. കോഴിക്കോട് കൈരളി – ശ്രീ തിയേറ്ററിലെ വേദി ഓഡിറ്റോറിയത്തില്‍ കാലിക്കറ്റ് യൂനിവേഴ്‌സിറ്റി ചരിത്ര വിഭാഗം പ്രൊഫ. ഡോക്ടര്‍ കെ.എസ്. മാധവന്‍ പ്രകാശനം നിര്‍വഹിക്കും. വാഗണ്‍ കൂട്ടക്കുരുതിയിലെ ഇര മേലേടത്ത് ശങ്കരന്‍ നായരുടെ പൗത്രന്‍ മേലേടത്ത് മാധവന്‍ ആദ്യ പ്രതി ഏറ്റുവാങ്ങും.. കെ.ഇ.എന്‍. മുഖ്യപ്രഭാഷണം നടത്തും. ഡോ. ഹരിപ്രഭ, എന്‍,പി ചെക്കൂട്ടി, പി.ടി. നാസര്‍, ഡോ. ഔസാഫ് അഹ്‌സന്‍, പി.ടി. കുഞ്ഞാലി, ഗ്രന്ഥകര്‍ത്താവ് പി.എ.എം. ഹാരിസ്, ഡെസ്റ്റിനി ബുക്‌സ് എംഡി മാലിക് മഖ്ബൂല്‍ എന്നിവര്‍ സംസാരിക്കും.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Nilambur PAM Haris
    Latest News
    സംസ്ഥാന സര്‍ക്കാറിന് ദേശീയപാത അതോറിറ്റിയുമായി ഒരു ഏകോപനവുമില്ല, ഉണ്ടായത് റീല്‍സ് എടുക്കല്‍ മാത്രം
    23/05/2025
    അമീർ കപ്പ് കിരീട പോരാട്ടം നാളെ; 70 ശതമാനം ടിക്കറ്റും വിറ്റ് തീർന്നതായി അധികൃതർ
    23/05/2025
    ഇന്ത്യക്കെതിരെ വീണ്ടും ഭീഷണിയുമായി പാക് സൈനിക നേതാവ്
    23/05/2025
    പോക്സോ കേസിലെ പ്രതിക്ക് ശിക്ഷ വിധിച്ചില്ല, ഇരയുടെ സഹചര്യം കണക്കിലെടുക്കുന്നുവെന്ന് കോടതി
    23/05/2025
    പുതിയ മിസൈല്‍ പരീക്ഷണത്തിനായി ആന്‍ഡമാന്‍ നിക്കോബാര്‍ വ്യോമമേഖല ശനിയാഴ്ച വരെ അടച്ചിടും
    23/05/2025

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2025 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.