ഇന്ത്യയുടെ ദേശീയ പതാകയായ ത്രിവർണ പതാകക്ക് പകരം കാവിക്കൊടിയാക്കണമെന്ന വിവാദ പരാമർശവുമായി ബിജെപി നേതാവ് എൻ ശിവരാജൻ. രാജ്ഭവനിൽ സ്ഥാപിച്ച ഭാരതാംബ വിവാദത്തിൽ പുഷ്പാർച്ചനക്ക് ശേഷം മാധ്യമങ്ങളെ കണ്ട് സംസാരിക്കവെയാണ് ബിജെപി നേതാവ് എൻ ശിവരാജൻ പരാമർശം ഉന്നയിച്ചത്.
“ഇന്ത്യൻ ദേശീയ പതാകക്ക് സമാനമായ കൊടി രാഹുൽ ഗാന്ധിയുടെ കോൺഗ്രസോ, എൻസിപിയോ ആരും തന്നെ ഉപയോഗിക്കാൻ പാടില്ല. ഇന്ത്യൻ ദേശീയ പതാകയായി കാവികൊടിയാക്കണം എന്നാണ് എന്റെ വ്യക്തിപരമായ അഭിപ്രായം.” എന്ന് ശിവരാജൻ പറഞ്ഞു. കോൺഗ്രസ് വേണേൽ പച്ച പതാക ഉപയോഗിക്കട്ടെ സിപിഎം വേണേൽ പച്ചയും വെള്ളയും ഉപയോഗിക്കട്ടെ. എന്നും അദ്ദേഹം പറഞ്ഞു.
ദേശീയ പതാകക്ക് സമാനമായ കൊടി ഉപയോഗിക്കുന്നത് മുതലെടുപ്പാണെന്നും, ചരിത്രമറിയാത്ത രാഹുൽ ഗാന്ധിയും സോണിയ ഗാന്ധിയും ഇറ്റലിയുടെ കൊടി ഉപയോഗിക്കട്ടെ എന്നും ഭാരതാംബയുടെ ചിത്രത്തിന്റെ ചരിത്രമന്വേശിച്ച മന്ത്രി ശിവൻകുട്ടിയെ ശവംകുട്ടിയെന്നും വിളിച്ചാക്ഷേപിച്ചു.