മലപ്പുറം– നിയമസഭാ തിരഞ്ഞെടുപ്പിലേക്കുള്ള രണ്ട് സ്ഥാനാർഥികളെ കൂടി പ്രഖ്യാപിച്ച് മുസ്ലിം ലീഗ്. പുനലൂർ, ചേലക്കര മണ്ഡലങ്ങളിലെ സ്ഥാനാർഥികളെ പാണക്കാട് സാദിഖലി ശിഹാബ് തങ്ങളാണ് പ്രഖ്യാപിച്ചത്. പുനലൂരിൽ നൗഷാദ് യൂനുസും ചേലക്കരയിൽ ശിവൻ വീട്ടിക്കുന്നുമാണ് ജനവിധി തേടുന്നത്. മുസ്‌ലിം ലീഗ് കൊല്ലം ജില്ലാ പ്രസിഡന്റാണ് നൗഷാദ്. ലീഗിന് നൽകുന്നതിനെതിരെ പുനലൂർ കോൺഗ്രസ് പ്രാദേശിക നേതൃത്വം രംഗത്തെത്തിയതിനെ തുടർന്നാണ് സ്ഥാനാർഥിയെ പ്രഖ്യാപിക്കാൻ നേരം വൈകിയത്. യുഡിഎഫ് സ്വതന്ത്രനായാണ് ശിവൻ വീട്ടിക്കുന്ന് ചേലക്കരയിൽ മത്സരിക്കുന്നത്.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group



