അങ്കമാലി: കൊല്ലത്തുനിന്ന് കാണാതായ പത്താം ക്ലാസ് വിദ്യാർഥിനിയെയും ബന്ധുവായ യുവാവിനെയും അങ്കമാലിയിൽ ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തി. കൊല്ലം വളത്തുങ്കൽ സ്വദേശിനി വിസ്മയ (15), കണ്ണനല്ലൂർ സ്വദേശി അഭിലാഷ് (21) എന്നിവരാണ് മരിച്ചത്.
കഴിഞ്ഞ രണ്ടു ദിവസമായി ഇവരെ കാണാനില്ലായിരുന്നു. തുടർന്ന് ബന്ധുക്കൾ നൽകിയ പരാതിയിൽ പോലീസ് അന്വേഷണം പുരോഗമിക്കുന്നതിനിടെയാണ് ശനിയാഴ്ച പുലർച്ചെ 1:45-ഓടെ അങ്കമാലിയിൽ അപകടമുണ്ടായ വിവരമെത്തുന്നത്. ഇൻക്വസ്റ്റ്, പോസ്റ്റ്മോർട്ടം നടപടികൾക്കായി മൃതദേഹങ്ങൾ സമീപത്തെ ആശുപത്രിയിലേക്ക് മാറ്റി. ഇരുവരും നാടുവിട്ടുപോയതിന്റെയും മരണത്തിന്റെയും കാരണം വ്യക്തമല്ല. സംഭവത്തിൽ പോലീസ് കേസെടുത്ത് കൂടുതൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group







