Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Saturday, September 19
    Breaking:
    • കൊല്ലത്തുനിന്ന് കാണാതായ പത്താം ക്ലാസ് വിദ്യാർഥിനിയും ബന്ധുവും അങ്കമാലിയിൽ ട്രെയിൻ തട്ടി മരിച്ച നിലയിൽ
    • പ്രണയത്തെ എതിർത്തു; ഭർത്താവിനെ കൊലപ്പെടുത്തി കനാലിൽ തള്ളിയ രണ്ടാം ഭാര്യയും കാമുകനും അറസ്റ്റിൽ
    • ഇറാൻ യുദ്ധത്തിൽ കൊല്ലപ്പെട്ട യു.എസ് സൈനികരുടെഎണ്ണം പെന്റഗണ്‍ വെളിപ്പെടുത്തിയതിനേക്കാള്‍ കൂടുതല്‍
    • തലമുറകൾ കൈമാറിയ സ്‌നേഹവും കരുത്തും; ജിദ്ദ ആർ.എസ്.സി ‘ലെഗസി മീറ്റ്’ ശ്രദ്ധേയമായി
    • യു.എസ് മാധ്യമങ്ങള്‍ക്കെതിരെ യുദ്ധം ആരംഭിച്ച് ട്രംപ്, വൈറ്റ് ഹൗസിൽനിന്ന് വിലക്കി ഉത്തരവ്
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»Crime

    പ്രണയത്തെ എതിർത്തു; ഭർത്താവിനെ കൊലപ്പെടുത്തി കനാലിൽ തള്ളിയ രണ്ടാം ഭാര്യയും കാമുകനും അറസ്റ്റിൽ

    എലീസ മറിയംBy എലീസ മറിയം19/09/2026 Crime India Latest Top News 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    ലഖ്നൗ- ഉത്തർപ്രദേശിലെ ലഖ്നൗവിൽ ഭർത്താവിനെ കൊലപ്പെടുത്തി കനാലിൽ തള്ളിയ സംഭവത്തിൽ രണ്ടാം ഭാര്യയും കാമുകനും സഹായിയും 16കാരനും അറസ്റ്റിൽ. ലഖ്നൗവിലെ മോഹൻലാൽഗഞ്ചിലാണ് സംഭവം.
    രാം കിഷോർ വാൽമീകി എന്നയാളെയാണ് രണ്ടാം ഭാര്യ സൂഫിയ ബാനുവും സഹായികളും ചേർന്ന് കൊലപ്പെടുത്തിയത്. രാം കിഷോർ വാൽമീകി ആദ്യ ഭാര്യയുമായി വീണ്ടും ബന്ധം തുടങ്ങിയതും സൂഫിയ ബാനുവിന് മറ്റൊരാളുമായുണ്ടായ പ്രണയത്തെ എതിർത്തതുമാണ് കൊലപാതകത്തിലേക്ക് നയിച്ചത്.
    കൊല്ലപ്പെട്ട രാംകിഷോർ വാൽമീകിയും സൂഫിയ ബാനുവും കഴിഞ്ഞ നാല് വർഷമായി പ്രണയത്തിലായിരുന്നു. രണ്ടു വർഷം മുമ്പ് ഇവർ വിവാഹിതരായി ഒന്നിച്ചു താമസിക്കാൻ തുടങ്ങി. എന്നാൽ സൂഫിയയ്ക്ക് മുന്ന എന്നയാളുമായി ബന്ധമുണ്ടെന്ന് രാം കിഷോർ അറിഞ്ഞതോടെ ഇവർക്കിടയിൽ വഴക്ക് പതിവായി. ഇതോടെ രാംകിഷോർ തന്റെ ആദ്യ ഭാര്യയായ കവിതാ ദേവിയുടെ അടുത്തേക്ക് വീണ്ടും പോകാൻ തുടങ്ങുകയും അവർക്ക് പണം നൽകുകയും ചെയ്തു. ഇതിൽ പ്രകോപിതയായ സൂഫിയ ബാനു കാമുകനായ മുന്നയുമായും മറ്റൊരു കൂട്ടാളിയുമായും ചേർന്ന് രാം കിഷോറിനെ വധിക്കാൻ പദ്ധതിയിടുകയായിരുന്നു.

    🚨 मोहनलालगंज पुलिस को बड़ी सफलता।

    अज्ञात व्यक्ति की हत्या कर शव को छिपाकर फेंकने की घटना का सफल अनावरण करते हुए 03 अभियुक्त/अभियुक्ता गिरफ्तार व 01 बाल अपचारी को पुलिस संरक्षण में लिया गया।

    🔹 घटना में प्रयुक्त ई-रिक्शा बरामद।
    🔹 आलाकत्ल बरामद। @Uppolice @UPGovt @dgpup pic.twitter.com/he5YayJ99O

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക
    — LUCKNOW POLICE (@lkopolice) September 18, 2026

    സെപ്റ്റംബർ 15ന് രാത്രിയിൽ ഉറങ്ങിക്കിടക്കുകയായിരുന്ന രാം കിഷോറിനെ സൂഫിയയുടെ സഹായത്തോടെ വീട്ടിലെത്തിയ പതികൾ കത്തികൊണ്ട് കുത്തിക്കൊലപ്പെടുത്തുകയായിരുന്നു. കൊലപാതകത്തിന് ശേഷം രാം കിഷോറിന്റെ മൃതദേഹം ഒരു വലിയ തടിപ്പെട്ടിയിലാക്കി ഒരു ഇ- റിക്ഷയിൽ കയറ്റി കൊണ്ടുപോയി ഹൈവേയ്ക്ക് സമീപമുള്ള കനാലിൽ ഉപേക്ഷിക്കുകയായിരുന്നു.

    ഭട്കലിൽ ഗണേശ വിഗ്രഹ നിമജ്ജന ഘോഷയാത്രയ്ക്കിടെ പള്ളിക്കും മദ്രസക്കും നേരെ കല്ലേറ്

    രാം കിഷോറിനെ കാണാനില്ലെന്ന ആദ്യ ഭാര്യ കവിതാ ദേവയുടെ പരാതിയുടെ അടിസ്ഥാനത്തിൽ പോലീസ് നടത്തിയ അന്വേഷണത്തിലാണ് കൊലപാതക വിവരം പുറത്തുവന്നത്. പ്രദേശത്തെ ഏകദേശം 170ലധികം സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിച്ചാണ് പ്രതികളിലേക്കെത്തിയത്.
    സൂഫിയ ബാനു, കാമുകൻ മുന്ന, മുഹമ്മദ് ഇഖ്ബാൽ എന്നിവരും 16കാരനുമാണ് അറസ്റ്റിലായത്.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Murder uttar pradesh
    Latest News
    കൊല്ലത്തുനിന്ന് കാണാതായ പത്താം ക്ലാസ് വിദ്യാർഥിനിയും ബന്ധുവും അങ്കമാലിയിൽ ട്രെയിൻ തട്ടി മരിച്ച നിലയിൽ
    19/09/2026
    പ്രണയത്തെ എതിർത്തു; ഭർത്താവിനെ കൊലപ്പെടുത്തി കനാലിൽ തള്ളിയ രണ്ടാം ഭാര്യയും കാമുകനും അറസ്റ്റിൽ
    19/09/2026
    ഇറാൻ യുദ്ധത്തിൽ കൊല്ലപ്പെട്ട യു.എസ് സൈനികരുടെഎണ്ണം പെന്റഗണ്‍ വെളിപ്പെടുത്തിയതിനേക്കാള്‍ കൂടുതല്‍
    19/09/2026
    തലമുറകൾ കൈമാറിയ സ്‌നേഹവും കരുത്തും; ജിദ്ദ ആർ.എസ്.സി ‘ലെഗസി മീറ്റ്’ ശ്രദ്ധേയമായി
    19/09/2026
    യു.എസ് മാധ്യമങ്ങള്‍ക്കെതിരെ യുദ്ധം ആരംഭിച്ച് ട്രംപ്, വൈറ്റ് ഹൗസിൽനിന്ന് വിലക്കി ഉത്തരവ്
    19/09/2026

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2026 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.

    Go to mobile version