Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Saturday, May 2
    Breaking:
    • രാഷ്ട്രീയം ഗുസ്തി മത്സരമല്ല, ആശയങ്ങൾ തമ്മിലുള്ള പോരാട്ടം; പി.വി. അൻവറിന്റെ വെല്ലുവിളിയോട് പ്രതികരിച്ച് മന്ത്രി മുഹമ്മദ് റിയാസ്
    • വാണിജ്യ സിലിണ്ടർ വില വർധന: ന്യായീകരിച്ച് കേന്ദ്രമന്ത്രി; പെട്രോൾ, ഡീസൽ വിലയും ഉടൻ കൂടിയേക്കും
    • കേരളത്തിൽ യു.ഡി.എഫ് അധികാരത്തിലെത്തിയാൽ മുസ്ലിം ലീഗിൽ നിന്ന് ആരൊക്കെ മന്ത്രിമാരാകും? ചർച്ചകൾ സജീവമാകുന്നു
    • കുവൈത്തിൽ ബസ് യാത്രക്കാരെ പോക്കറ്റടിക്കുന്ന മൂന്നംഗ സംഘം പിടിയിൽ
    • വയനാട് പുനരധിവാസം: ടൗൺഷിപ്പിലെ 17 വീടുകൾ കൂടി ഇന്ന് കൈമാറും
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»Kerala

    ഇ.എം.എസിന് മുഖ്യമന്ത്രിയാകാമെങ്കിൽ കുഞ്ഞാലിക്കുട്ടിക്കുമാകാം, അതിനെന്താ പ്രശ്നം- ഡോ.ജിന്റോ ജോൺ

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്28/04/2026 Kerala Top News 2 Mins Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    കൊച്ചി: ഇ.എം.എസ് നമ്പൂതിരിപ്പാടിനും നായനാർക്കും വി.എസിനും കരുണാകരനും ഉമ്മൻ ചാണ്ടിക്കുമെല്ലാം മുഖ്യമന്ത്രിയാകാമെങ്കിൽ പി.കെ കുഞ്ഞാലിക്കുട്ടിക്കും ആ സ്ഥാനത്തെത്താൻ ഭരണഘടനാപരമായ അവകാശമുണ്ടെന്ന് കോൺഗ്രസ് നേതാവ് ഡോ. ജിന്റോ ജോൺ. കുഞ്ഞാലിക്കുട്ടിയെ മുഖ്യമന്ത്രിയാക്കാൻ ജമാഅത്തെ ഇസ്ലാമി ശ്രമിക്കുന്നുവെന്ന എ.കെ ബാലന്റെ പ്രസ്താവനക്കെതിരെ ഫേസ്‌ബുക്കിലൂടെ പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ആകുന്ന ആളുടെ മതം നോക്കി ചാപ്പയടിക്കുന്ന മാർക്സിസ്റ്റ് മനോരോഗത്തിന് അടിയന്തര ചികിത്സ നൽകണമെന്നും അല്ലെങ്കിൽ എ.കെ.ജി സെന്റർ മാരാർജി ഭവന്റെ ബ്രാഞ്ച് ഓഫീസായി മാറുമെന്നും ജിന്റോ പരിഹസിച്ചു.

    ഭരണകർത്താവിന്റെ മതം ചികയുന്ന സിപിഎം ഒരു കാര്യമോർക്കണം. ഇപ്പോഴും എല്ലാ വിഭാഗം മനുഷ്യർക്കും മുഖ്യമന്ത്രി കസേരയിലെത്താൻ സാധ്യതയുള്ള ഒരേയൊരു പ്ലാറ്റ്ഫോം യുഡിഎഫ് മാത്രമാണ്. ഞങ്ങൾ തെരഞ്ഞെടുക്കുന്നത് കേരളത്തിന്റെ മുഖ്യമന്ത്രിയെയാണ്. ഹിന്ദുവിന്റെയോ ക്രിസ്ത്യാനിയുടെയോ മുസ്ലിമിന്റെയോ മാത്രം മുഖ്യമന്ത്രിയെ അല്ല. ഭരണകാലത്ത് സംഘിനിലപാടുകൾ ഒരുപാട് ഉണ്ടെങ്കിലും പിണറായി വിജയനെ ഞങ്ങൾ ഹിന്ദു മുഖ്യമന്ത്രി ആയല്ല കണ്ടതും. കേരളത്തിന്‌ പുറത്തൊക്കെ ഇന്ത്യ മുന്നണിയുടെ ഭാഗമായ മുസ്ലിം ലീഗിന്റെ വോട്ടും പിന്തുണയും വാങ്ങി പാർലമെന്റ് പടികയറിയിട്ട് ഒരുവക മണ്ഡരിത്തേങ്ങാ വർത്തമാനം പറയരുത് മാർക്സിസ്റ്റ് നേതാക്കൾ.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    ഒരു ഇന്ത്യൻ പൗരനായ കുഞ്ഞാലിക്കുട്ടിക്കും പിണറായി വിജയന്റെ തുല്യ അവകാശമുണ്ട് ഏതൊരു സ്ഥാനത്തുമെത്താൻ. നിങ്ങൾ ഉറക്കത്തിൽ ഭരണനഷ്ടം സ്വപ്നം കണ്ട് ഞെട്ടിയുണരുന്നതിന്റെ പഴി എന്തിനാ മുസ്ലിങ്ങളുടെ തലയിൽ ചാരുന്നത്? കയ്യിലിരുപ്പ് മോശമായി കാരണഭൂതൻ തോൽക്കുന്നതിന്റെ വിഭ്രാന്തിക്ക്‌ മരുന്ന് മതേതരബോധത്തിന്റെ ബാലപാഠം മാത്രമാണ് ബാലൻ സഖാവേ.
    എന്തായാലും യുഡിഎഫിന്റെ മുഖ്യമന്ത്രി വരുമെന്ന് ബാലേട്ടനും ഉറപ്പിച്ച സ്ഥിതിക്ക് ആ ബ്രണ്ണൻ തള്ളുകാരനെ പ്രതിപക്ഷ നേതാവാക്കുമല്ലോ അല്ലേ. ഈ മുതലിനെ ക്ലിഫ് ഹൗസിൽ നിന്ന് തിരികെ എടുക്കാൻ ബാലൻ സഖാവിന്റെ നേതൃത്വത്തിൽ മ്യൂസിയത്തിൽ വച്ച് ഖജനാവിലേക്ക് പണം വരുത്തുന്ന നവകേരള ബസ് തന്നെ എടുക്കണം കേട്ടോ. കൂട്ടത്തിൽ അന്നുണ്ടായിരുന്ന സഹയാത്രികരെ കൂടിയങ്ങ് എടുക്കാൻ മറക്കരുത്.
    വന്നുവന്ന് മാർക്സിസ്റ്റ് നേതാക്കൾക്ക്‌ ജലദോഷം വന്നാൽ പോലും സ്വൈര്യക്കേട് ജമാഅത്തെ ഇസ്ലാമിക്കാണ്. അത്രക്കുണ്ട് ഈ പിണറായിസ്റ്റ് വക്താക്കളുടെ മതേതരബോധം! മൂന്ന് പതിറ്റാണ്ടിലധികം അവരുടെ പിന്തുണ വാങ്ങി വീമ്പിളക്കിയപ്പോൾ പലഹാരമായിരുന്നതൊക്കെ രാഷ്ട്രീയ അഭിപ്രായ വ്യത്യാസം പറഞ്ഞു തുടങ്ങിയതിൽപ്പിന്നെ തുള്ളൽപ്പനിക്കുള്ള പേടിസ്വപ്നമാണ്. ഇനിയും മതനിരപേക്ഷ വാദിയാണെന്ന് ആരൊക്കെയോ അലങ്കരിക്കുന്ന എം സ്വരാജൊക്കെ സത്യാനന്തര ഗുണമേന്മ ചികയുന്ന കാലത്താണ് ഈമാതിരി ബാലമാർ വർഗ്ഗീയതയുടെ ച്ഛർദ്ധൽ ചെങ്കൊടിയിൽ പൊതിഞ്ഞുകെട്ടി സംഘപരിവാറിന് കാണിക്കത്തളിക ഒരുക്കുന്നത്. ചുറ്റുപാടും മൈക്രോസ്കോപ്പ് വച്ച് പരിശോധന നടത്തുന്ന തിരക്കിനിടയിൽ സ്വരാജ് സഖാവിന് സ്വന്തം ഉമ്മറത്ത് പാവിരിച്ചിട്ടിരുന്നുള്ള ഇത്തരം വിദ്വേഷ വർഗ്ഗീയ കോളാമ്പി വിളംബരങ്ങൾ കാണാൻ നേരമുണ്ടാകില്ല. ഏകപക്ഷീയ കണ്ണടയുടെ കുഴപ്പമാകും. എന്നാലും ബേബി സഖാവേ ആരുമില്ലേ അവിടെ ബാലനും വിജയരാഘവനും പോലുള്ള ഈ അസ്ഥിരബുദ്ധികളുടെ തലയിൽ മരുന്നുതളം കെട്ടാൻ? ബ്രാഞ്ച് മുതൽ പിബി വരെ സംഘികൾ ചുടലനൃത്തം ചവിട്ടുന്നതിന് വീശി വീശി ചെങ്കൊടിക്ക്‌ ഇപ്പോൾ നിറം കാവിച്ഛായയാണ്. ഇടക്കൊന്ന് കേരളത്തിലോട്ടും കണ്ണോടിക്കണേ ബേബി സഖാവേ എന്ന് പറഞ്ഞാണ് ജിന്റോ ജോൺ പോസ്റ്റ് അവസാനിപ്പിക്കുന്നത്.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Congress Kerala Muslim League
    Latest News
    രാഷ്ട്രീയം ഗുസ്തി മത്സരമല്ല, ആശയങ്ങൾ തമ്മിലുള്ള പോരാട്ടം; പി.വി. അൻവറിന്റെ വെല്ലുവിളിയോട് പ്രതികരിച്ച് മന്ത്രി മുഹമ്മദ് റിയാസ്
    02/05/2026
    വാണിജ്യ സിലിണ്ടർ വില വർധന: ന്യായീകരിച്ച് കേന്ദ്രമന്ത്രി; പെട്രോൾ, ഡീസൽ വിലയും ഉടൻ കൂടിയേക്കും
    02/05/2026
    കേരളത്തിൽ യു.ഡി.എഫ് അധികാരത്തിലെത്തിയാൽ മുസ്ലിം ലീഗിൽ നിന്ന് ആരൊക്കെ മന്ത്രിമാരാകും? ചർച്ചകൾ സജീവമാകുന്നു
    02/05/2026
    കുവൈത്തിൽ ബസ് യാത്രക്കാരെ പോക്കറ്റടിക്കുന്ന മൂന്നംഗ സംഘം പിടിയിൽ
    02/05/2026
    വയനാട് പുനരധിവാസം: ടൗൺഷിപ്പിലെ 17 വീടുകൾ കൂടി ഇന്ന് കൈമാറും
    02/05/2026

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2026 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.