തിരൂരങ്ങാടി: കുടിവെള്ള പദ്ധതിയുടെ പൈപ്പ് ഇടാന്‍ കീറിയ കുഴിയില്‍ സ്‌കൂട്ടര്‍ വീണ് പരുക്ക് പറ്റിയ ആള്‍ മരിച്ചു. പന്താരങ്ങാടി കോട്ടുവാലക്കാട് സ്വദേശിയും ചെമ്മാട് ചുമട്ടുതൊഴിലാളിയുമായ കുന്നത്തേരി മുഹമ്മദ് മുസ്തഫ (61) ആണ് മരിച്ചത്.
തമിഴ് നാട്ടില്‍ നിന്ന് വരികയായിരുന്ന മകന്‍ ശുഐബിനെയും കൂട്ടി കഴിഞ്ഞ ഞായറാഴ്ച രാത്രി 12 ന് കക്കാട് നിന്ന് സ്‌കൂട്ടറില്‍ പോരുമ്പോള്‍ തിരൂരങ്ങാടി ചന്തപ്പടിയിലായിരുന്നു അപകടം. ഗുരുതരമായി പരുക്കുപറ്റിയ മുഹമ്മദ് മുസ്തഫ കോട്ടക്കല്‍ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ഇന്നലെയാണ് മരിച്ചത്. കൂടെ യാത്ര ചെയ്തിരുന്ന മകന്‍ ശുഐബ് പരുക്കുകളോടെ ചികിത്സയിലാണ്.ഭാര്യ : ഖദീജ.മറ്റു മക്കള്‍ : ശബീബ് ,ഹബീബ് ,ഉബൈദ് ,ഫാത്തിമാബി.മരുമക്കള്‍ :നൗശാദ് ,സുഹൈല .
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group







