Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Saturday, March 7
    Breaking:
    • ജിദ്ദ മലപ്പുറം ജില്ല കെഎംസിസി ഗ്രാൻ്റ് ഇഫ്താർ സംഘടിപ്പിച്ചു
    • ട്രംപിനെ വധിക്കാൻ ആഹ്വാനം; മതനിയമം (ഫത്വ) ശരിവെച്ച് മുൻ ഇറാനിയൻ വിദേശകാര്യ മന്ത്രി
    • ഇറാന്‍ കീഴടങ്ങില്ലെന്നും ഭരണമാറ്റം സാധ്യമാകില്ലെന്നും ഇസ്രായിലിന് ആശങ്ക
    • ലെബനോനില്‍ മരണം 217 ആയി ഉയർന്നു; 798 പേര്‍ക്ക് പരിക്ക്,ഒരു ലക്ഷം പേര്‍ പലായനം ചെയ്തു
    • ഇറാനില്‍ 1,332 സാധാരണക്കാര്‍ കൊല്ലപ്പെട്ടതായി യു.എന്നിലെ ഇറാന്‍ പ്രതിനിധി
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»Kerala

    കോഴിക്കോട് ഡി.എം.ഒ തർക്കത്തിൽ ഉത്തരവ് ഇറക്കി ആരോഗ്യ വകുപ്പ്

    ദ മലയാളം ന്യൂസ്‌By ദ മലയാളം ന്യൂസ്‌24/12/2024 Kerala Latest 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    തിരുവനന്തപുരം: കോഴിക്കോട് ജില്ലാ മെഡിക്കൽ ഓഫീസർ തർക്കത്തിൽ ഒടുവിൽ തീരുമാനമായി. എറണാകുളം ഡി.എം.ഒ ആയിരുന്ന ഡോ. ആശാ ദേവിയെ ഡി.എം.ഒ ആക്കി ആരോഗ്യവകുപ്പ് പുതിയ ഉത്തരവ് പുറത്തിറക്കി. ഈ മാസം 9ന് ഇറക്കിയ സ്ഥലംമാറ്റ ഉത്തരവ് അതേപടി തുടരുമെന്നും കോഴിക്കോട് ഡി.എം.ഒ സ്ഥാനത്ത് നിന്ന് ഡോ. രാജേന്ദ്രനെ ആരോഗ്യ വകുപ്പ് ഡയറക്ടേററ്റിൽ അഡീഷണൽ ഡയറക്ടറായും തീരുമാനിച്ചതായി ആരോഗ്യവകുപ്പ് വ്യക്തമാക്കി.

    ഇതോടെ കോഴിക്കോട്ടെ ഡി.എം.ഒ തർക്കത്തെ തുടർന്നുള്ള കസേരകളിയിൽ പരിഹാരമായി. നേരത്തെ, കോഴിക്കോട് ഡി.എം.ഒ സ്ഥാനത്ത് നിന്ന് ഡോ. രാജേന്ദ്രനെ ആരോഗ്യ വകുപ്പ് ഡയറക്ടറേറ്റിൽ അഡീഷണൽ ഡയറക്ടറായും എറണാകുളം ഡി.എം.ഒ ആയിരുന്ന ഡോ. ആശാദേവിയെ കോഴിക്കോട് ഡി.എം.ഒ ആയും സ്ഥലംമാറ്റി ഉത്തരവ് ഇറക്കിയിരുന്നു.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    എന്നാൽ, രണ്ടു ദിവസത്തിന് ശേഷം കേരള അഡ്മിനിസ്‌ട്രേറ്റിവ് ട്രൈബ്യൂണലിൽനിന്ന് സ്ഥലംമാറ്റത്തിൽ സ്റ്റേ വാങ്ങിയ രാജേന്ദ്രൻ ഡി.എം.ഒ ആയി തുടരുകയായിരുന്നു. അവധിയിൽ പ്രവേശിച്ച ഡോ. ആശാദേവിയാകട്ടെ സർക്കാർ ഓർഡറുമായി കോഴിക്കോട്ടെത്തിയെങ്കിലും ഡോ. രാജേന്ദ്രൻ കസേര ഒഴിയാൻ തയ്യാറായിരുന്നില്ല. തനിക്ക് ജോലിയിൽനിന്ന് മാറണമെന്ന ഉത്തരവ് കിട്ടിയില്ലെന്നു പറഞ്ഞാണ് ഡോ. രജേന്ദ്രൻ സ്ഥാനത്ത് തുടർന്നത്.

    ഇതേ തുടർന്ന് ഇരുവരും തങ്ങളുടെ വാദമുഖങ്ങളുമായി ഇരു കസേരകളിലായി ഒരേ ക്യാബിനിൽ ഇരിക്കുകയായിരുന്നു. നിയമപ്രകാരം താനാണ് ഡി.എം.ഒ എന്ന് ഡോ. രാജേന്ദ്രനും ഉത്തരവ് തനിക്ക് അനുകൂലമാണെന്ന് ഡോ. ആശാദേവിയും വാദിച്ചെങ്കിലും അനിശ്ചിതത്വം തുടരുകയായിരുന്നു. സംഭവം വിവാദമായതോടെ ആരോഗ്യവകുപ്പ് അടിയന്തരമായി ഇടപെട്ടാണ് പുതിയ ഉത്തരവ് ഇറക്കിയത്. ഡോ. രാജേന്ദ്രൻ ഉടനെ ആരോഗ്യവകുപ്പ് ഡയറക്ടറേറ്റിൽ ജോയിൻ ചെയ്യണമെന്നും ഡോ. ആശാദേവി കോഴിക്കോട് ഡി.എം.ഒ ആയും ചാർജെടുക്കണമെന്ന് ഉത്തരവ് വ്യക്തമാക്കുന്നു. തുടർന്ന് ഡോ. ആശാദേവി ഇന്നുതന്നെ ഡി.എം.ഒ ആയി ചുമതലയേറ്റു.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    dmo issue dr. Ashadevi dr. Rajendran Health Department Kozhikode
    Latest News
    ജിദ്ദ മലപ്പുറം ജില്ല കെഎംസിസി ഗ്രാൻ്റ് ഇഫ്താർ സംഘടിപ്പിച്ചു
    07/03/2026
    ട്രംപിനെ വധിക്കാൻ ആഹ്വാനം; മതനിയമം (ഫത്വ) ശരിവെച്ച് മുൻ ഇറാനിയൻ വിദേശകാര്യ മന്ത്രി
    07/03/2026
    ഇറാന്‍ കീഴടങ്ങില്ലെന്നും ഭരണമാറ്റം സാധ്യമാകില്ലെന്നും ഇസ്രായിലിന് ആശങ്ക
    07/03/2026
    ലെബനോനില്‍ മരണം 217 ആയി ഉയർന്നു; 798 പേര്‍ക്ക് പരിക്ക്,ഒരു ലക്ഷം പേര്‍ പലായനം ചെയ്തു
    07/03/2026
    ഇറാനില്‍ 1,332 സാധാരണക്കാര്‍ കൊല്ലപ്പെട്ടതായി യു.എന്നിലെ ഇറാന്‍ പ്രതിനിധി
    07/03/2026

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2026 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.