Close Menu
Latest Saudi news and updatesLatest Saudi news and updates
    Facebook X (Twitter) Instagram YouTube
    Tuesday, June 24
    Breaking:
    • നിലമ്പൂരിൽ ഒരേ സമയം ഹിന്ദുത്വ താലിബാനും ഇസ്ലാമിക സംഘപരിവാരവും കൈകോർത്തു; എം. സ്വരാജിന്റെ ഫേസ്ബുക്ക് പോസ്റ്റ്
    • ​നിലമ്പൂരിൽ ഗുണം ചെയ്തത് സിപിഎമ്മിന്റെ ആർഎസ്എസ് ബന്ധം, അൻവറിനെ ചെറുതായി കാണുന്നില്ല- എം.കെ മുനീർ
    • സൗദിയില്‍ വാഹനാപകടം; മലയാളി കുടുംബത്തിലെ ഒരാള്‍ മരിച്ചു
    • ഫലസ്തീന്‍ മന്ത്രിസഭയില്‍ അഴിച്ചുപണി
    • ഇറാന് ഇനി ആണവായുധം നിര്‍മിക്കാന്‍ കഴിയില്ല – യു.എസ് വൈസ് പ്രസിഡന്റ്
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Saudi news and updatesLatest Saudi news and updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Saudi news and updatesLatest Saudi news and updates
    Home»Jobs

    മുഖ്യമന്ത്രിയുടെ അത്താഴ വിരുന്നിനോട് നോ പറഞ്ഞ് മൂന്ന് ഗവർണർമാർ

    ദ മലയാളം ന്യൂസ്‌By ദ മലയാളം ന്യൂസ്‌27/04/2025 Jobs Kerala Latest 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    തിരുവനന്തപുരം: മുഖ്യമന്ത്രി പണറായി വിജയൻ വിളിച്ച ഡിന്നറിൽനിന്ന് പിന്മാറി ഗവർണർമാർ. കേരള, ബംഗാൾ, ഗോവ ഗവർണർമാരെയാണ് ഇന്ന് ക്ലിഫ് ഹൗസിൽ നടക്കുന്ന വിരുന്നിന് മുഖ്യമന്ത്രി ക്ഷണിച്ചിരുന്നത്. എന്നാൽ മൂന്ന് ഗവർണർമാരും ക്ഷണം സ്വീകരിച്ചിട്ടില്ല.

    ഡിന്നറിൽ പങ്കെടുത്താൽ തെറ്റായ വ്യാഖ്യാനങ്ങൾക്ക് ഇട നല്കുമെന്ന് വിലയിരുത്തിയാണ് ഗവർണർമാരുടെ തീരുമാനം എന്ന് അറിയുന്നു. ആഴ്ചകൾക്ക് മുമ്പാണ് മുഖ്യമന്ത്രി പിണറായി വിജയൻ കേരള ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ, ബംഗാൾ ഗവർണർ സി.വി ആനന്ദബോസ്, ഗോവ ഗവർണർ അഡ്വ. പി.എസ് ശ്രീധരൻ പിള്ള എന്നിവരെ ഇന്നത്തെ അത്താഴ വിരുന്നിനായി ക്ഷണിച്ചത്. ഇതിൽ ഒരാഴ്ച മുമ്പ് ആദ്യം അസൗകര്യം അറിയിച്ചത് കേരള ഗവർണറാണ്. പിന്നാലെ മറ്റു ഗവർണർമാരും പങ്കെടുക്കില്ലെന്ന് ഔദ്യോഗികമായി അറിയിക്കുകയായിരുന്നു.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    മുഖ്യമന്ത്രിയുടെ മകൾ വീണാ വിജയന്റെ പേരിൽ ഉൾപ്പടെ രാഷ്ട്രീയ വിവാദങ്ങളുള്ള പശ്ചാത്തലത്തിൽ ഇത്തരമൊരു വിരുന്നിൽ പങ്കെടുത്താൽ അത് പല തലത്തിലും ചർച്ചയ്ക്ക് വഴിവയ്ക്കും. വേതന വർധനവ് ആവശ്യപ്പെട്ട് ആശാ വർക്കർമാർ അടക്കം സമരമുഖത്ത് നിൽക്കവേ അതോട് മുഖം തിരിച്ച പിണറായി സർക്കാർ, ഖജനാവിൽനിന്ന് വീണ്ടും ലക്ഷങ്ങൾ പൊടിച്ച് ധൂർത്തമായ ആഘോഷങ്ങൾ നടത്തുമ്പോൾ പുതിയ വിരുന്നും വിവാദങ്ങൾക്കും ആക്ഷേപങ്ങൾക്കും ഇടവരുത്തിയേക്കും. ഇത്തരമൊരു സാഹചര്യത്തിൽ വിരുന്നിൽനിന്ന് പിൻമാറുന്നതാണ് നല്ലതെന്നും പലർക്കും അഭിപ്രായമുണ്ട്.

    ഈയിടെ ഡൽഹിയിലെ കേരള ഹൗസിൽ കേന്ദ്രമന്ത്രി നിർമലാ സീതാരാമനുമായി മുഖ്യമന്ത്രി പിണറായി വിജയൻ നടത്തിയ കൂടിക്കാഴ്ചയിൽ കേരള ഗവർണർ പങ്കെടുത്തതിൽ ഉൾപ്പടെ പ്രതിപക്ഷം ആരോപണങ്ങളുമായി രംഗത്തുവന്നിരുന്നു. പുതിയ സാഹചര്യത്തിൽ ഇത്തരം അനാവശ്യ വിവാദങ്ങൾ ഒഴിവാക്കാനാണ് ക്ഷണം നിരസിച്ചതെന്നും പറയുന്നു. തൊഴിലില്ലായ്മയും വിലക്കയറ്റവും ഉൾപ്പെടെയുള്ള പ്രശ്‌നങ്ങളാൽ ജനങ്ങൾ കടുത്ത സാമ്പത്തിക പ്രതിസന്ധിയിൽ നട്ടം തിരിയുമ്പോൾ ജനങ്ങൾക്കു വീണ്ടും ബാധ്യതയേറ്റുന്ന അനിവാര്യമല്ലാത്ത സൽക്കാരങ്ങൾ, ആഘോഷ ധൂർത്തുകൾ എന്നിവ കടുത്ത ജാഗ്രതയോടെ വേണമെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    dinner party Kerala CM Pinarayi Vijayan
    Latest News
    നിലമ്പൂരിൽ ഒരേ സമയം ഹിന്ദുത്വ താലിബാനും ഇസ്ലാമിക സംഘപരിവാരവും കൈകോർത്തു; എം. സ്വരാജിന്റെ ഫേസ്ബുക്ക് പോസ്റ്റ്
    24/06/2025
    ​നിലമ്പൂരിൽ ഗുണം ചെയ്തത് സിപിഎമ്മിന്റെ ആർഎസ്എസ് ബന്ധം, അൻവറിനെ ചെറുതായി കാണുന്നില്ല- എം.കെ മുനീർ
    24/06/2025
    സൗദിയില്‍ വാഹനാപകടം; മലയാളി കുടുംബത്തിലെ ഒരാള്‍ മരിച്ചു
    24/06/2025
    ഫലസ്തീന്‍ മന്ത്രിസഭയില്‍ അഴിച്ചുപണി
    24/06/2025
    ഇറാന് ഇനി ആണവായുധം നിര്‍മിക്കാന്‍ കഴിയില്ല – യു.എസ് വൈസ് പ്രസിഡന്റ്
    24/06/2025

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2025 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.

    Go to mobile version